Weather Update: ഉത്തരേന്ത്യയില്‍ ശീതക്കാറ്റ്, വരും ദിവസങ്ങളില്‍ അതിശക്തമായ തണുപ്പിന് സാധ്യത

Weather Update: അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇടതൂർന്ന കടുത്ത മൂടൽമഞ്ഞും ഒപ്പം ശീതതരംഗവും  ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിരിയിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2024, 10:21 AM IST
  • അസ്ഥികളെ തണുപ്പിക്കുന്ന ശൈത്യകാല കാലാവസ്ഥയും ഒപ്പം കനത്ത മൂടല്‍മഞ്ഞും ഉത്തരേന്ത്യയില്‍ ജനജീവിതം ദുസഹമാക്കിയിരിയ്ക്കുകയാണ്
Weather Update: ഉത്തരേന്ത്യയില്‍ ശീതക്കാറ്റ്, വരും ദിവസങ്ങളില്‍ അതിശക്തമായ തണുപ്പിന് സാധ്യത

Weather Update: ഉത്തരേന്ത്യയില്‍ അതിശൈത്യം കഴിഞ്ഞ 20 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തിരിയ്ക്കുകയാണ്. ഇന്ത്യയുടെ വടക്കൻ മേഖലകളിൽ അതിശക്തമായ തണുപ്പ് ആണ് അനുഭവപ്പെടുന്നത്. 

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അസ്ഥികളെ തണുപ്പിക്കുന്ന ശൈത്യകാല കാലാവസ്ഥയും ഒപ്പം കനത്ത മൂടല്‍മഞ്ഞും ഉത്തരേന്ത്യയില്‍ ജനജീവിതം ദുസഹമാക്കിയിരിയ്ക്കുകയാണ്. ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും താപനില  സാധാരണ നിലയേക്കാൾ വളരെ താഴെയാണ് രേഖപ്പെടുത്തുന്നത്. 

Also Read:  PNB FD Rates: സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് പിഎന്‍ബി, FDയ്ക്ക് ഏറ്റവും കൂടുതല്‍ പലിശ  നല്‍കുന്ന ബാങ്ക് ഏതാണ്? 
 
അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇടതൂർന്ന കടുത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിരിയിരിയ്ക്കുകയാണ്. ജനുവരി 5, 6 തീയതികളിൽ പഞ്ചാബ്, ഹരിയാന-ചണ്ഡീഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രത്യേക പ്രദേശങ്ങളിൽ രാത്രിയിലും രാവിലെയും മണിക്കൂറുകളോളം ഈ മൂടൽമഞ്ഞ് നിലനിൽക്കാൻ സാധ്യതയുണ്ടെന്നും  ഐഎംഡി അറിയിച്ചു.

ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, സിക്കിം, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ജനുവരി 5 മുതൽ ജനുവരി 7 വരെ ഇടതൂർന്ന മൂടൽമഞ്ഞ് രാവിലെ മണിക്കൂറുകളോളം നിലനിൽക്കുമെന്ന് IMD മുന്നറിയിപ്പില്‍ പറയുന്നു. 

ശീതതരംഗ മുന്നറിയിപ്പ്

ഡല്‍ഹി , പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 2024 ജനുവരി 6 വരെ ശീതതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അതേസമയം, ഉത്തരേന്ത്യയില്‍ കനത്ത തണുപ്പ് ആരംഭിച്ചതോടെ സ്കൂളുകള്‍ക്ക് ശീതകാല അവധി നീട്ടി നല്‍കിയിരിയ്ക്കുകയാണ്. രാജസ്ഥാനിലെ ജയ്പൂർ, സിക്കാർ ജില്ലകളിലെ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള ശൈത്യകാല അവധി ജനുവരി 13 വരെ നീട്ടി. ജനുവരി 14 ഞായറാഴ്ചയും ജനുവരി 15 മകരസംക്രാന്തി അവധിയുമാണ്. സ്കൂളുകള്‍ ഇനി ജനുവരി 16 ന് തുറക്കും. 

അതേസമയം, ദക്ഷിണേന്ത്യയില്‍ കാലാവസ്ഥ മറിച്ചാണ്. ചില സംസ്ഥാനങ്ങള്‍ കടുത്ത ചൂടിലും ഉഷ്ണത്തിലും വലയുമ്പോള്‍  ചില സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പാണ് IMD നല്‍കുന്നത്. വരും ദിവസങ്ങളില്‍ തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിക്കുന്നു. അടുത്ത 2-3 ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നും IMD പ്രവചിക്കുന്നു. 

ഐഎംഡിയുടെ കണക്കനുസരിച്ച്, 2024 ജനുവരി 5 മുതൽ ജനുവരി 8 വരെ തമിഴ്‌നാട്, കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തീവ്രമായ മഴ ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News