ഇഎംഐ ഒരുപാട് അടയ്ക്കേണ്ടി വരും! റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ വായ്പ പലിശ നിരക്ക് വർധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

HDFC Loan Rate : കഴിഞ്ഞ 5 മാസത്തിനിടെ ബാങ്ക് ഇത് ഏഴാം തവണയാണ് പലിശ നിരക്ക് ഉയർത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 08:44 PM IST
  • നാളെ ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.
  • കഴിഞ്ഞ 5 മാസത്തിനിടെ ബാങ്ക് ഇത് ഏഴാം തവണയാണ് പലിശ നിരക്ക് ഉയർത്തുന്നത്.
  • ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയ സാഹചര്യത്തിൽ എച്ച്ഡിഎഫ്സിക്ക് പിന്നാലെ മറ്റ് ബാങ്കുകളും തങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചേക്കും.
ഇഎംഐ ഒരുപാട് അടയ്ക്കേണ്ടി വരും! റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ വായ്പ പലിശ നിരക്ക് വർധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

സ്വകാര്യ പണമിടപാട് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ വായിപ പലിശ നിരക്ക് വർധിപ്പിച്ചു. രാജ്യത്തെ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക്  നൽകുന്ന റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് സ്വകാര്യ ബാങ്ക് തങ്ങളുടെ പലിശ നിരക്ക് ഉയർത്തിയത്. 50 ബേസിസ് പോയിന്റാണ് (.5 ശതമാനം) പലിശ നിരക്കാണ് ബാങ്ക് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ബാങ്കിന് നൽകുന്ന വിവിധ ഇഎംഐകളുടെ തുക ഉയർന്നേക്കും.

നാളെ ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ബാങ്ക് ഇത് ഏഴാം തവണയാണ് പലിശ നിരക്ക് ഉയർത്തുന്നത്. ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയ സാഹചര്യത്തിൽ എച്ച്ഡിഎഫ്സിക്ക് പിന്നാലെ മറ്റ് ബാങ്കുകളും തങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചേക്കും. 

ALSO READ : RBI Monetary Policy: എല്ലാത്തരം വായ്പകളും ചെലവേറും, റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ച് റിസർവ് ബാങ്ക്

50 ബേസിസ് പോയിന്റാണ് ഇത്തവണ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയിരിക്കുന്നത്. മെയ് മാസത്തിന് ശേഷം ഇത് നാലാം തവണയാണ് രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് .5 ശതമാനം ഉയർത്തുന്നത്. 

എന്താണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. ഈ പലിശ നിരക്ക് ഉയരുന്നതോട് സ്വഭാവികമായി ബാങ്കുകൾ തങ്ങളുടെ വിവിധ ലോണുകളുടെ പലിശ നിരക്കുകളും വർധിപ്പിക്കുന്നതാണ്. സാധാരണയായ 5 മുതൽ 10 ബേസിസ് പോയിന്റുകളാണ് ആർബിഐ റിപ്പോ നിരക്കിൽ ഉയർത്താറുള്ളത്. ഇത്തവണ 50 ബിപിഎസ് ഉയർത്തുന്നതോട് ബാങ്ക് നൽകുന്ന വായ്പകൾക്കും അതെ കണക്കിൽ പലിയും വർധിപ്പിക്കും. ബാങ്കുകളിൽ നിന്ന് ആർബിഐ പണമെടുക്കുകയാണെങ്കിൽ അതിനും റിസർവ് ബാങ്ക് പലിശ നൽകും. അതിനെയാണ് റിവേഴ്സ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News