RBI Monetary Policy: എല്ലാത്തരം വായ്പകളും ചെലവേറും, റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ച് റിസർവ് ബാങ്ക്

റിപ്പോ നിരക്ക് ഉയർത്താനുള്ള തീരുമാനവുമായി RBI. ആർബിഐയുടെ ഈ തീരുമാനം എല്ലാത്തരം വായ്പകളും ചെലവേറിയതാക്കും. ഇതുമൂലം നിങ്ങളുടെ ലോണിന്‍റെ EMI വർദ്ധിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 30, 2022, 11:22 AM IST
  • റിപ്പോ നിരക്ക് ഉയർത്താനുള്ള തീരുമാനവുമായി RBI. ആർബിഐയുടെ ഈ തീരുമാനം എല്ലാത്തരം വായ്പകളും ചെലവേറിയതാക്കും
RBI Monetary Policy: എല്ലാത്തരം വായ്പകളും ചെലവേറും, റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ച് റിസർവ് ബാങ്ക്

RBI Monetary Policy: റിപ്പോ നിരക്ക് ഉയർത്താനുള്ള തീരുമാനവുമായി RBI. ആർബിഐയുടെ ഈ തീരുമാനം എല്ലാത്തരം വായ്പകളും ചെലവേറിയതാക്കും. ഇതുമൂലം നിങ്ങളുടെ ലോണിന്‍റെ EMI വർദ്ധിക്കും. 

പണപ്പെരുപ്പം എങ്ങനെ നിയന്ത്രിക്കാം എന്നുള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് RBI ഈ തീരുമാനങ്ങള്‍കൈക്കൊണ്ടിരിയ്ക്കുന്നത്.  തുടർച്ചയായ ഉയർന്ന പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ലക്ഷ്യമിട്ട്  വിപണി പ്രതീക്ഷകൾക്ക് അനുസൃതമായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  സെപ്റ്റംബർ 30 ന് റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റുകളുടെ വർദ്ധനവ് പ്രഖ്യാപിച്ചു. 

Also Read:  IRCTC Update: അടിപൊളി സേവനവുമായി ഇന്ത്യന്‍ റെയില്‍വേ, ഒരു വെബ്‌സൈറ്റും നോക്കാതെ ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം..!!

നയപരമായ ഈ  തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, പണപ്പെരുപ്പത്തെക്കുറിച്ചുള്ള  പാനലിന്‍റെ ആശങ്ക ഉയർത്തിക്കാട്ടുകയും സെൻട്രൽ ബാങ്ക് വില നിലവാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പറഞ്ഞു.  ആറ് പോളിസി പാനല്‍ അംഗങ്ങളിൽ അഞ്ച് പേരും നിരക്ക് 50 ബേസിസ് പോയിന്‍റ്  വർദ്ധനയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതായും ദാസ് പറഞ്ഞു. 

റിപ്പോ നിരക്ക് വർദ്ധന നിങ്ങളെ എങ്ങനെ ബാധിക്കും? (How Repo Rate affects common man?)  

ആർബിഐയുടെ റിപ്പോ നിരക്ക്  വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം സാധാരണക്കാരേയും സാരമായി ബാധിക്കും. അതായത്, റിപ്പോ നിരക്ക്  വര്‍ദ്ധിച്ചതോടെ ആർബിഐയിൽ നിന്ന് ബാങ്കുകൾക്ക് നൽകുന്ന വായ്പ ചെലവേറിയതാകും. ബാങ്കുകൾക്ക് ഉയർന്ന നിരക്കിൽ വായ്പ ലഭിക്കുമ്പോൾ, അത് ഉപഭോക്താക്കളെയാണ് ആത്യന്തികമായി ബാധിക്കുക. അതായത്, പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.  

ചെലവേറിയ നിരക്കിൽ പുതിയ വായ്പ ലഭിക്കും. അതുകൂടാതെ, ഇതിനകം പ്രവർത്തിക്കുന്ന വായ്പയുടെ EMI യും വർദ്ധിക്കും അല്ലെങ്കിൽ ഉപഭോക്താവും ബാങ്കും തമ്മിലുള്ള ഉടമ്പടി പ്രകാരം അവരുടെ ഇഎംഐ വർദ്ധിപ്പിക്കാതെ വായ്പ തിരിച്ചടവ് സമയം വർദ്ധിപ്പിക്കാം. വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ എന്നിവയ്ക്ക് ഇത് ബാധകമാണ്.   

എന്താണ് റിപ്പോ നിരക്ക്? (What is Repo Rate?)

സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് RBI ഹ്രസ്വകാല വായ്പ നൽകുന്ന നിരക്കാണ് റിപ്പോ. ഒരു ബിപിഎസ് എന്നത് ഒരു ശതമാനം മാർക്കിന്‍റെ നൂറിലൊന്നാണ്. ഏറ്റവും പുതിയ നിരക്ക് വർദ്ധനയോടെ, റിപ്പോ നിരക്ക് ഇപ്പോൾ 5.9% ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News