Maruti Suzuki Price Hike : മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിക്കുന്നു; പുതുക്കിയ വില 2023 ജനുവരി മുതൽ

Maruti Suzuki Car Price 2023 ജനുവരി മുതലാണ് മാരുതി സുസൂക്കി തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 09:47 PM IST
  • പണപ്പെരുപ്പത്തെ തുടർന്ന് നിർമ്മാണ ചിലവ് വർധിച്ചതിന്റെ സാഹചര്യത്തിലാണ് മാരുതി സുസൂക്കി തങ്ങളുടെ വില വർധപ്പിക്കാൻ ഒരുങ്ങുന്നത്.
  • സുരക്ഷ സംബന്ധുമായ സർക്കാരിന്റെ നിയമങ്ങളാണ് മാരുതിയുടെ വാഹനങ്ങളുടെ വില വർധിപ്പിക്കാനുണ്ടായി മറ്റൊരു സാഹചര്യമെന്ന് കമ്പനി
Maruti Suzuki Price Hike : മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിക്കുന്നു; പുതുക്കിയ വില 2023 ജനുവരി മുതൽ

നിങ്ങൾ മാരുതി സുസൂക്കിയുടെ കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്തോളു. 2023 ജനുവരി മുതൽ മാരുതി സുസൂക്കി തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ തന്നെ കാറുകൾ ബുക്ക് ചെയ്താൽ നിങ്ങളെ ആ വില വർധന ബാധിക്കില്ല. പണപ്പെരുപ്പത്തെ തുടർന്ന് നിർമ്മാണ ചിലവ് വർധിച്ചതിന്റെ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കാളായ മാരുതി സുസൂക്കി തങ്ങളുടെ വില വർധപ്പിക്കാൻ ഒരുങ്ങുന്നത്.

പണപ്പെരുത്തിന്റെ സാഹചര്യത്തിൽ തുടർച്ചയായി നിർമാണ ചിലവ് വർധിക്കുന്നു. നിർമാണ് ചിലവ് കുറയ്ക്കാൻ കമ്പനി പരമാവധി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗം കൂടിയാണ് ഈ വില വർധനവെന്ന് മാരുതി സുസൂക്കി പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം എത്രത്തോളം രൂപ വർധിക്കുമെന്ന് വാഹന നിർമാതാക്കൾ അറിയിച്ചില്ല.

ALSO READ : 500 കിലോമീറ്റർ റേഞ്ചുമായി ഒരു ഇന്ത്യൻ ടെസ്ല; പ്രവൈഗ് ഡെഫിയുടെ വിശേഷങൾ

സുരക്ഷ സംബന്ധുമായ സർക്കാരിന്റെ നിയമങ്ങളാണ് മാരുതിയുടെ വാഹനങ്ങളുടെ വില വർധിപ്പിക്കാനുണ്ടായി മറ്റൊരു സാഹചര്യമെന്ന് കമ്പനിയുടെ മുതർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. വില വർധപ്പിച്ചാൽ അത് തങ്ങളുടെ വിൽപനയെ ബാധിക്കില്ലയെന്ന് മാരുതി വ്യക്തമാക്കി. ബിഎസ് VI രണ്ടാം ഘട്ടത്തിന്റെ നിർദേശങ്ങൾ പ്രകാരം താഴെത്തിട്ടിലുള്ള വാഹനങ്ങൾക്കും ആറ് എയർബാഗ് സുരക്ഷ വേണമെന്നാണ്. ഇത് താഴെത്തട്ടിലുള്ള വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും തങ്ങളുടെ വിൽപന 4.1 മില്യൺ യൂണിറ്റിൽ എത്തുമെന്ന് മാരുതി സുസൂക്കി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് ഡയർറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

അതേസമയം നവംബറിൽ 159,044 യൂണിറ്റ് വാഹനങ്ങൾ വിൽപന നടത്തിയാണ് ബിസിനെസ് അവസാനിപ്പിച്ചത്. 139,184 യൂണിറ്റിൽ നിന്നാണ് മാരുതി തങ്ങളുടെ നവംബർ മാസത്തെ വിൽപന ആരംഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News