Unlimited Free ATM: ഈ ബാങ്കില്‍ പണമിടപാടുകള്‍ തികച്ചും സൗജന്യം ..!! ഏതാണ് ആ ബാങ്ക് എന്നറിയാമോ?

 

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 03:27 PM IST
  • ഏതൊരു ബാങ്കും ഉപയോക്താക്കള്‍ക്ക്‌ ഒരു നിശ്ചിത തവണവരെ മാത്രമാണ് ATM പണമിടപാടുകള്‍ സൗജന്യമായി നല്‍കുന്നത്.
    സൗജന്യ പണമിടപാടുകളുടെ പരിധി അവസാനിക്കുമ്പോള്‍ ബാങ്ക് ഉപയോക്താക്കളില്‍ നിന്നും നിശ്ചിത തുക ഈടാക്കും.
  • ATM ഇടപാടുകള്‍ക്ക് അധിക ചാര്‍ജുകളൊന്നും ഉപയോക്താവില്‍ നിന്നും ഈടാക്കാതെ പരിധിയില്ലാത്ത പണമിടപാടുകള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്ക് ആണ് Ujjivan Small Finance Bank
Unlimited Free ATM: ഈ ബാങ്കില്‍ പണമിടപാടുകള്‍ തികച്ചും സൗജന്യം ..!! ഏതാണ് ആ  ബാങ്ക് എന്നറിയാമോ?

 

Mumbai: റിസര്‍വ് ബാങ്കിന്‍റെ  (RBI) നിയമങ്ങള്‍ പ്രകാരം ഏതൊരു ബാങ്കും  ഉപയോക്താക്കള്‍ക്ക്‌  ഒരു നിശ്ചിത തവണവരെ  മാത്രമാണ് ATM പണമിടപാടുകള്‍  സൗജന്യമായി നല്‍കുന്നത്.   

സൗജന്യ പണമിടപാടുകളുടെ പരിധി അവസാനിക്കുമ്പോള്‍  ബാങ്ക്  ഉപയോക്താക്കളില്‍ നിന്നും   നിശ്ചിത തുക ഈടാക്കും.  മിക്ക ബാങ്കുകളും ഒരു മാസം പരമാവധി 5 സൗജന്യ എടിഎം ഇടപാടുകളാണ് (Free ATM Transactions) ഉപയോക്താക്കള്‍ക്ക്  നല്‍കുന്നത്.  ബാങ്കുകളുടെ ഈ നിയമം നഗരങ്ങളിലും ഗ്രാമങ്ങളിലും  വ്യത്യസ്തമാണ്.  ഗ്രാമങ്ങളില്‍ 5 തവണ  സൗജന്യമായി ATM ഇടപാടുകള്‍ നടത്താമെങ്കില്‍ മെട്രോ നഗരങ്ങളില്‍  ഇത് 3 തവണയാണ് ലഭിക്കുക.

എന്നാല്‍  എടിഎം  (ATM) ഇടപാടുകള്‍ക്ക്  അധിക ചാര്‍ജുകളൊന്നും ഉപയോക്താവില്‍ നിന്നും ഈടാക്കാതെ പരിധിയില്ലാത്ത പണമിടപാടുകള്‍  ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്ക് ഉണ്ട്. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്  (Ujjivan Small Finance Bank) ഉപയോക്താക്കള്‍ക്ക് എത്ര തവണ വേണമെങ്കിലും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. ഇതിനായി ബാങ്ക്  അധിക തുകകളൊന്നും തന്നെ ഈടാക്കുകയില്ല. 

ഉപയോക്താക്കള്‍ക്ക് എടിഎമ്മില്‍ നിന്ന് മാത്രമല്ല ബാങ്ക് ശാഖയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും  ബാങ്ക് പരിധി നിശ്ചയിച്ചിട്ടില്ല.  ഈ  ബാങ്കിലൂടെ  ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ തികച്ചും സൗജന്യമായി തന്നെ നടത്താം. 

Also Read: ATM ൽ നിന്നും പൈസ പിൻവലിക്കാനുള്ള നിയമങ്ങൾ ജൂലൈ 1 മുതൽ മാറുന്നു, ശ്രദ്ധിക്കുക...

എന്നാല്‍  RBI പുറപ്പെടുവിച്ചിരിയ്ക്കുന്ന നിയമമനുസരിച്ച് നിശ്ചിത ഇടപാടുകള്‍ക്ക് ശേഷം ബാങ്കിന് ഉപയോക്താക്കളില്‍ നിന്നും തുക ഈടാക്കാന്‍ സാധിക്കും.  സൗജന്യ ഇടപാടിനു ശേഷമുള്ള  ഓരോ ഇടപാടുകള്‍ക്കും 21 രൂപ വരെ ഈടാക്കാന്‍  RBI നിയമം ബാങ്കിന് അനുമതി നല്‍കുന്നു.  പുതുക്കിയ നിരക്കുകള്‍  2022 ജനുവരി ഒന്ന് മുതലാണ്  നിലവില്‍ വരിക. 

Also Read: RBI New Rules: ATM ൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ, പുതിയ നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും

ഒരു ബാങ്കില്‍ മാസത്തില്‍  5 ട്രാന്‍സാക്ഷന്‍ വരെയാണ്   സൗജന്യമായി നടത്താന്‍ സാധിക്കുന്നത്‌.  അതിനു ശേഷമുള്ള ഇടപടുകള്‍ക്കാണ്  ബാങ്ക്  സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഇത് ഫിനാന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്കും ബാധകമായിരിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News