PNB ATM Alert: വർദ്ധിച്ചുവരുന്ന എടിഎം തട്ടിപ്പ് തടയുന്നതിനെകുറിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (PNB) തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുകയും അതോടൊപ്പം വലിയൊരു നടപടി കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ്.
PNB ATM Alert: വർദ്ധിച്ചുവരുന്ന എടിഎം തട്ടിപ്പ് തടയുന്നതിനെകുറിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (PNB) തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുകയും അതോടൊപ്പം വലിയൊരു നടപടി കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ്. ഇനി നിങ്ങളുടെ അക്കൗണ്ട് പിഎൻബിയിലാണെങ്കിൽ ഈ വാർത്ത ശ്രദ്ധാപൂർവ്വം വായിക്കുക. കാരണം ഇത് നിങ്ങളുടെ ഇടപാടുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. PNB Non-EMV ATM ൽ നിന്നും പണം പിൻവലിക്കുന്നത് പിഎൻബി നിരോധിച്ചിരിക്കുകയാണ്.
ഫെബ്രുവരി 1 മുതൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ഉപഭോക്താക്കൾക്ക് ഇഎംവി ഇതര എടിഎം (Non-EMV ATM) മെഷീനുകളിൽ ഇടപാട് നടത്താൻ കഴിയില്ല. അതായത് നിങ്ങൾക്ക് ഇവിഎം അല്ലാത്ത മെഷീനുകളിൽ നിന്ന് പൈസ എടുക്കാൻ കഴിയില്ല. PNB അതിന്റെ ഔദ്യോഗിക Twitter ട്വിറ്റർ ഹാൻഡിൽ ഈ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഈ നിയന്ത്രണം സാമ്പത്തിക, സാമ്പത്തികേതര (Non-Financial) ഇടപാടുകൾക്ക് ബാധകമാണ്. അതായത് പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് ഇഎംവി ഇതര എടിഎമ്മുകളിലേക്ക് പോയി പണം പിൻവലിക്കാനോ ബാലൻസ് പരിശോധിക്കുന്നത് പോലുള്ള സാമ്പത്തികേതര ജോലികൾ ചെയ്യാനോ കഴിയില്ല.
Card cloning പോലുള്ള എടിഎമ്മുകളിലൂടെയുള്ള തട്ടിപ്പിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ബാങ്ക് ഈ നടപടി സ്വീകരിക്കുന്നതെന്ന് പിഎൻബി ട്വീറ്റ് ചെയ്തിരുന്നു. റിസർവ് ബാങ്കിന്റെ നിർദ്ദേശത്തെത്തുടർന്ന് രാജ്യത്തെ എല്ലാ ബാങ്കുകളും മാഗ്നെറ്റിക് സ്ട്രിപ്പ് (Magnetic Strip) ഡെബിറ്റ് കാർഡുകൾ മാത്രമുള്ള ഇടപാടുകൾ ഇതിനകം നിരോധിച്ചിട്ടുണ്ട്. കൂടുതൽ സുരക്ഷിതമായ ഇഎംവി ചിപ്പുകളുള്ള (EMV chips) കാർഡുകൾ ഉപയോഗിച്ച് അവ മാറ്റിസ്ഥാപിക്കുന്നു.
ഇടപാട് പൂർത്തിയാകുന്നതുവരെ ഡെബിറ്റ് കാർഡ് കൈവശം വയ്ക്കാത്ത മെഷീനുകളാണ് നോൺ-ഇഎംവി എടിഎമ്മുകൾ. ഈ മെഷീനുകളിൽ കാർഡ് ഇട്ട ശേഷം അത് വായിച്ചതിനുശേഷം ഇടപാട് പൂർത്തിയാകുന്നതിന് മുമ്പ് അത് പിൻവലിക്കാം. ഈ മെഷീനുകൾ ഡെബിറ്റ് കാർഡ് മാഗ്സ്ട്രിപ്പിൽ (Magnetic Strip) നിന്നുള്ള ഡാറ്റ വായിക്കുന്നു, അതേസമയം ഡെബിറ്റ് കാർഡിലെ ചിപ്പിൽ നിന്ന് ഇഎംവി എടിഎം ഡാറ്റ വായിക്കുന്നു.അങ്ങനെയുള്ള മെഷീനുകളിൽ കാർഡ് ഇട്ടത്തിന് ശേഷം ഇടപാട് മുഴുവനും പൂർത്തിയായ ശേഷമേ കാർഡ് പിൻവലിക്കാൻ കഴിയുകയുള്ളൂ.
PNBOne App വഴി പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ എടിഎം ഡെബിറ്റ് കാർഡ് ഓണാക്കാനും ഓഫാക്കാനോ സൗകര്യം അടുത്തിടെ നൽകിയിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ കാർഡ് ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് അത് ഓഫ് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണം സുരക്ഷിതമാക്കി വയ്ക്കാം.