Amazon Vi Investment : ആമസോൺ വിഐയിൽ 20,000 കോടി നിക്ഷേപിക്കാൻ ഒരുങ്ങുന്നു; വോഡഫോൺ ഐഡിയയുടെ ഓഹരി ഉയർന്നു

Amazon Vodafone Idea ആദ്യമായിട്ടാണ് അമേരിക്കൻ ടെക് ഭീമൻ ഇന്ത്യൻ ടെലികോം മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 30, 2022, 04:34 PM IST
  • ആദ്യമായിട്ടാണ് അമേരിക്കൻ ടെക് ഭീമൻ ഇന്ത്യൻ ടെലികോം മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്.
  • നേരത്തെ തന്നെ ആമസോൺ AWS വഴി വിഐക്ക് സോഫ്റ്റ്വെയർ സോലൂഷൻസ് നൽകിയിരുന്നു.
  • നേരത്തെ ജിയോ, എയർടെൽ എന്നിവയ്ക്കായി ഇന്ത്യൻ ടെലികോ മേഖലയിൽ മറ്റ് യുഎസ് വമ്പന്മാരായ ഗൂഗിളും ഫേസ്ബുക്കും നിക്ഷേപം നടത്തിയിരുന്നു.
Amazon Vi Investment : ആമസോൺ വിഐയിൽ 20,000 കോടി നിക്ഷേപിക്കാൻ ഒരുങ്ങുന്നു; വോഡഫോൺ ഐഡിയയുടെ ഓഹരി ഉയർന്നു

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം ദാതാക്കളായ വോഡഫോൺ ഐഡിയയിൽ (വിഐ) ടെക് ഭീമനായ ആമസോൺ പ്രൈം വീഡിയോ 20,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. കമ്പനിയിൽ പുറത്ത് നിന്നൊരു നിക്ഷേപം ഉടൻ  ഉണ്ടാകുമെന്ന് വിഐ സിഇഒ രവിന്ദർ തക്കർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസ് ടെക് കമ്പനിയായ ആമസോൺ ആണ് വിഐയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതെന്ന് ബിസിനെസ് മാധ്യമമായ ദി കെൻ റിപ്പോർട്ട് ചെയ്യുന്നു. 

ആദ്യമായിട്ടാണ് അമേരിക്കൻ ടെക് ഭീമൻ ഇന്ത്യൻ ടെലികോം മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്. AWS വഴിയുള്ള സാങ്കേതിക സേവനം വിഐക്ക് ആമസോൺ നൽകിയിരുന്നു. നേരത്തെ ജിയോ, എയർടെൽ എന്നിവയ്ക്കായി ഇന്ത്യൻ ടെലികോ മേഖലയിൽ മറ്റ് യുഎസ് വമ്പന്മാരായ ഗൂഗിളും ഫേസ്ബുക്കും നിക്ഷേപം നടത്തിയിരുന്നു. 

ALSO READ : Vi Disney Plus Hotstar Subscription: വിഐയുടെ 151 രൂപ റീച്ചാർജിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും

വാർത്ത ഇരു കമ്പനികളും ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും വിഐയുടെ ഓഹരിയിൽ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 5 ശതമാനത്തിലേറെ വിഐയുടെ ഓഹരിയാണ് ഉയർന്നരിക്കുന്നത്. 8.90ൽ നിന്ന 9.45ലെത്തിയിരിക്കുകയാണ് വിഐയുടെ ഓഹരി. 

റിപ്പോർട്ട് പ്രകാരം നിക്ഷേപം നടന്നാൽ വിഐയ്ക്ക് കൂടുതൽ ആശ്വാസം നൽകും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നിലനിൽക്കുന്ന ടെലികോം കമ്പനി കടം വീട്ടാനും മറ്റുമായിട്ടുള്ള മൂലധനം സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ പലപ്പോഴായി വിഐ താരിഫ് ഉയർത്തിയെങ്കിലും ഉപഭോക്താക്കളുടെ എണ്ണം ഇടിയുന്നത് കമ്പനിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News