Gold Smuggling: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 5 കിലോ സ്വർണ്ണം; 14 പേർ അറസ്റ്റിൽ

Gold Seized From TVPM Airport: ഡിആർഐയും എയർ പോർട്ട് അധികൃതരും ചേർന്നാണ് സംഘത്തെ പിടികൂടിയത്.  പിടിയിലായ സ്ത്രീകൾ അടി വസ്ത്രങ്ങളിലും ഷൂകളിലും ജാക്കറ്റുകളിലുമാണ് സ്വർണം ഒളിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 06:40 AM IST
  • തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
  • പിടികൂടിയത് ശ്രീലങ്കയിൽ നിന്നും കൊണ്ടു വന്ന 5kg സ്വർണമാണ്
  • സംഭവത്തിൽ 14 പേർ അറസ്റ്റിലായിട്ടുണ്ട്
Gold Smuggling: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 5 കിലോ സ്വർണ്ണം; 14 പേർ അറസ്റ്റിൽ

തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നും 5 കിലോ സ്വർണം പിടികൂടി.  പിടികൂടിയത് ശ്രീലങ്കയിൽ നിന്നും കൊണ്ടു വന്ന സ്വർണമാണ്. സംഭവത്തിൽ 10 ശ്രീലങ്കൻ വനിതകളും 3 ശ്രീലങ്കൻ യുവാക്കളും ഒരു തമിഴ്നാടുകാരനുമടക്കം 14 പേർ അറസ്റ്റിലായിട്ടുണ്ട്.  

Also Read: Heroine Burst: പാംപേഴ്‌സ് പാക്കറ്റിൽ സോപ്പ് പെട്ടി, ഉള്ളിൽ ഒതുക്കി 20 ലക്ഷം രൂപയുടെ ഹെറോയിൻ, പാലക്കാട് പരിശോധന

ഡിആർഐയും എയർ പോർട്ട് അധികൃതരും ചേർന്നാണ് സംഘത്തെ പിടികൂടിയത്.  പിടിയിലായ സ്ത്രീകൾ അടി വസ്ത്രങ്ങളിലും ഷൂകളിലും ജാക്കറ്റുകളിലുമാണ് സ്വർണം ഒളിപ്പിച്ചത്. പിടിയിലായ ഇന്ത്യക്കാരൻ തമിഴ്നാട്ടിൽനിന്നുള്ള മുഹമ്മദ് ഫൈസലാണ്. ഇയാൾ ശരീരത്തിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന് പ്രിയം ഈ രാശിക്കാരോട്, നൽകും വൻ സമ്പൽസമൃദ്ധി!

രാവിലെ ശ്രീലങ്കൻ എയർലൈൻസിലെത്തിയ ഇവരെക്കുറിച്ച് ഡിആർഐക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.  തിരുപ്പുരിലെ തുണി വ്യാപാരികളാണെന്ന് അവകാശപ്പെട്ടാണ് ഇവർ സ്വർണം കടത്തിയത്. ബാഗിലും ഷൂസിന്റെ അടിയിലുമായിട്ടായിരുന്നു സ്വർണം കടത്തിയത്.  കടത്താൻ ശ്രമിച്ച സ്വർണ്ണത്തിന് 3.25 കോടി രൂപ മൂല്യം വരുന്നതാണെന്നും ഈ വർഷം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചതിൽ വച്ച് ഏറ്റവും വലിയ സ്വർണക്കടത്താണിതെന്നും അധിക്യതർ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News