Heroine Burst: പാംപേഴ്‌സ് പാക്കറ്റിൽ സോപ്പ് പെട്ടി, ഉള്ളിൽ ഒതുക്കി 20 ലക്ഷം രൂപയുടെ ഹെറോയിൻ, പാലക്കാട് പരിശോധന

 ജനറൽ കമ്പാർട്ടുമെന്റിലെ സീറ്റിനടിയിൽ നിന്നും ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് ഹെറോയി൯ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 06:26 AM IST
  • വിവേക് എക്സ്പ്രസ്സ്‌ ട്രെയിനിലെ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്
  • ജനറൽ കമ്പാർട്ടുമെന്റിലെ സീറ്റിനടിയിൽ നിന്നും കണ്ടെത്തിയ ബാഗ്
  • പാ൦പേഴ്സ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച 4 സോപ്പ് പെട്ടി
Heroine Burst: പാംപേഴ്‌സ് പാക്കറ്റിൽ സോപ്പ് പെട്ടി, ഉള്ളിൽ ഒതുക്കി 20 ലക്ഷം രൂപയുടെ ഹെറോയിൻ, പാലക്കാട് പരിശോധന

പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപയുടെ 44 ഗ്രാം ഹെറോയിൻ പിടികൂടി. പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, എക്സ്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. 

സ്റ്റേഷനിൽ നിർത്തിയ വിവേക് എക്സ്പ്രസ്സ്‌ ട്രെയിനിലെ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ജനറൽ കമ്പാർട്ടുമെന്റിലെ സീറ്റിനടിയിൽ നിന്നും ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് മാരകലഹരിമരുന്നായ ഹെറോയി൯ കണ്ടെത്തിയത്. 

പാ൦പേഴ്സ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച 4 സോപ്പ് പെട്ടികൾക്കുള്ളിലായായിരുന്നു ഹെറോയിൻ  ഇതിന് വിപണിയിൽ ഇരുപത് ലക്ഷത്തോള൦ രൂപ വില വരും. ബാഗിന്റെ ഉടമയെ കണ്ടെത്തുന്നതിനുള്ള  പരിശോധനകൾ ഊ൪ജ്ജിതമാക്കിയതായി ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

 എക്സ്സൈസ് സ൪ക്കിൾ ഇൻസ്‌പെക്ടർ എ൦.സുരേഷ്, ആ൪പിഎഫ് സബ് ഇൻസ്‌പെക്ടർ ദീപക്.എ.പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐ എ.പി.അജിത്ത് അശോക്, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക് , അജീഷ്.ഒ.കെ, കോൺസ്റ്റബിൾ പി.പി.അബ്‌ദുൾ സത്താർ, എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ, സി.ഇ.ഒ മാരായ പ്രസാദ്, സതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News