എന്തുകൊണ്ട് ഫോൺ ഹാജരാക്കുന്നില്ല? ദിലീപിനോട് ഹൈക്കോടതി, ഹർജി നാളെ വീണ്ടും പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഹർജി നാളെ വീണ്ടും പരി​ഗണിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 02:59 PM IST
  • തെളിവുകൾ ഹാജരാക്കാൻ ദിലീപ് ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി.
  • പ്രത്യേക സിറ്റിം​ഗ് നടത്തിയാണ് ഹർജി പരി​ഗണിക്കുക.
  • നാളെ രാവിലെ 11 മണിക്കാണ് കേസ് പരി​ഗണിക്കുക.
എന്തുകൊണ്ട് ഫോൺ ഹാജരാക്കുന്നില്ല? ദിലീപിനോട് ഹൈക്കോടതി, ഹർജി നാളെ വീണ്ടും പരി​ഗണിക്കും

കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദത്തിൽ ദിലീപിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ദിലീപ് എന്തുകൊണ്ട് ഫോൺ ഹാജരാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. തെളിവുകൾ ഹാജരാക്കാൻ ദിലീപ് ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഹർജി നാളെ വീണ്ടും പരി​ഗണിക്കും.

പ്രത്യേക സിറ്റിം​ഗ് നടത്തിയാണ് ഹർജി പരി​ഗണിക്കുക. നാളെ രാവിലെ 11 മണിക്കാണ് കേസ് പരി​ഗണിക്കുക.

ഒളിക്കാൻ ഒന്നുമില്ലെന്ന് ദിലീപ് കോടതിയിൽ അറിയിച്ചു. തന്റെ മുൻ ഭാര്യയുമായുള്ള സംഭാഷണങ്ങളുണ്ടെന്ന് ദിലീപ് അറിയിച്ചു. ഫോൺ നൽകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപിന്റെ വാദം. കേസ് തിങ്കളാഴ്ച കേൾക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

Trending News