Sreenivasan Murder Case: ആയുധങ്ങൾ എത്തിച്ച കാർ കണ്ടെത്തി

Sreenivasan Murder Case: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താൻ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ചെന്നു കരുതുന്ന കാർ പോലീസ് കണ്ടെടുത്തു. വാഹനത്തിൽ നിന്നും പ്രധാന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 16, 2022, 08:31 AM IST
  • വാഹനത്തിൽ നിന്നും പ്രധാന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്
  • അറസ്റ്റിലായ നാസറുമായി നടത്തിയ തെളിവെടുപ്പിലാണ് ബന്ധുവീട്ടിൽ നിന്ന് കാർ കണ്ടെടുത്തത്
  • കാറിൽ നിന്നും എസ്ഡിപിഐ കൊടിയും ആയുധങ്ങൾ പൊതിഞ്ഞ ചാക്കും കണ്ടെത്തിയിട്ടുണ്ട്
Sreenivasan Murder Case: ആയുധങ്ങൾ എത്തിച്ച കാർ കണ്ടെത്തി

പാലക്കാട്: Sreenivasan Murder Case: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താൻ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ചെന്നു കരുതുന്ന കാർ പോലീസ് കണ്ടെടുത്തു. വാഹനത്തിൽ നിന്നും പ്രധാന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. 

അറസ്റ്റിലായ കാറിന്റെ ഉടമയായ നാസറുമായി നടത്തിയ തെളിവെടുപ്പിലാണ് ബന്ധുവീട്ടിൽ നിന്ന് കാർ കണ്ടെടുത്തത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ ദിവസം പ്രതികൾ കാറിലും ബൈക്കിലുമായി ബിജെപി ഓഫീസ് പരിസരത്തുൾപ്പെടെ നഗരത്തിൽ കറങ്ങിയിരുന്നു.

Also Read: പാലക്കാട് ശ്രീനിവാസൻ കൊലപാതക കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കാറിൽ നിന്നും എസ്ഡിപിഐ കൊടിയും ആയുധങ്ങൾ പൊതിഞ്ഞ ചാക്കും കണ്ടെത്തിയിട്ടുണ്ട്. ഒരു മൊബൈൽ ഫോണും കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.  കൊലപാതകത്തിന് ശേഷം പ്രതികൾ പട്ടാമ്പിയിലെ നാസറിന്റെ ബന്ധുവീട്ടിൽ വാഹനം കൊണ്ടുവന്ന് ഇടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  നാസറിനെ ശനിയാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ 23 പേർ അറസ്റ്റിലായിട്ടുണ്ട്. 

മാഷാ അള്ളാ എന്ന സ്റ്റിക്കർ പതിച്ച ചുവന്ന കളറിലുള്ള സ്വിഫ്റ്റ് കാറാണ് പോലീസ് പിടികൂടിയത്. കൊലയാളി സംഘം സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾക്ക് മുന്നിലായി ഈ കാർ കടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെതന്നെ പുറത്തുവന്നിരുന്നു. ഏപ്രിൽ 16 നാണ് ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. 

Also Read: Sreenivasan Murder Case: കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ആളും അറസ്റ്റിൽ!

കാർ കണ്ടെത്തിയത് കേസിൽ നിർണായക തെളിവാകുമെന്നാണ് പോലീസ് വിലയിരുത്തൽ. സംഭവം നടന്ന സമയം കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ചുവന്ന തുണികെട്ടി മറച്ച നിലയിലായിരുന്നു.  നാസറിന്റെ കാർ കൊണ്ടുപോയ പ്രതിക്കായുള്ള തിരച്ചിലും തുടരുന്നുണ്ട്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News