Akhil Sajeev Arrest: നിയമന കോഴക്കേസിൽ അഖിൽ സജീവ് അറസ്റ്റിൽ; അറസ്റ്റിലായത് തേനിയിൽ നിന്ന്

താൽക്കാലികജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവ് അടക്കമുള്ളവർ 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 10:25 AM IST
  • തേനിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്
  • ഹോമിയോ ഡോക്ടറായി ജോലി വാഗ്ദാനം ചെയ്ത് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി
Akhil Sajeev Arrest: നിയമന കോഴക്കേസിൽ അഖിൽ സജീവ് അറസ്റ്റിൽ; അറസ്റ്റിലായത് തേനിയിൽ നിന്ന്

തിരുവനന്തപുരം: നിയമന കോഴക്കേസിലെ പ്രധാന പ്രതി അഖിൽ സജീവ് അറസ്റ്റിൽ.  പത്തനതിട്ട പോലീസാണ് ഇയാളെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.  തേനിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.ഹോമിയോ ഡോക്ടറായി താൽക്കാലികജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവ് അടക്കമുള്ളവർ 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. റിട്ട. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ മലപ്പുറം സാജു റോഡിലെ കാവിൽ അധികാരക്കുന്നത്ത് ഹരിദാസൻ കുമ്മോളിയാണു മന്ത്രിക്കു പരാതി നൽകിയത്.

നിലവിൽ അഖിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് പത്തനംതിട്ട സിഐടിയു ഒാഫീസ് തട്ടിപ്പ് കേസിലാണ്. നിയമനത്തട്ടിപ്പ് കേസിലെ അറസ്റ്റും രേഖപ്പെടുത്തും.കൂടുതൽ അന്വേഷണത്തിനായി അഖിൽ സജീവിനെ തിരുവനന്തപുരം കൻറോൺമെൻറ് പോലീസിന് കൈമാറും.  വിശദമായ ചോദ്യം ചെയ്യലിൽ മാത്രമെ നിയമനത്തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയൂ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News