Crime: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

പുലർച്ചെ നിർമ്മലയുടെ മക്കളാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 9, 2022, 11:05 AM IST
  • മൂന്നു വർഷം മുമ്പ് ഭർത്താവ് മരിച്ച നിർമ്മല മക്കളോടൊപ്പമായിരുന്നു താമസം
  • സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
  • ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു
Crime: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

തിരുവനന്തപുരം: തിരുവല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പാലപ്പുര ജംഗ്ഷന് സമീപം കുന്താലം വിള വീട്ടിൽ നിർമല (57)യെ ആണ്
മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

പുലർച്ചെ മക്കളാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്. മൂന്നു വർഷം മുമ്പ് ഭർത്താവ് മരിച്ച നിർമ്മല മക്കളോടൊപ്പമായിരുന്നു താമസം. വീടിന് സമീപത്തായി ഒരു ഒരു കട നടത്തി വരികയാണ് നിർമ്മല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കേസിൽ അന്വേഷണം നടത്തി വരികയാണ്.

ALSO READ: മധ്യപ്രദേശിലെ ഇൻഡോറിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു

ഇൻഡോറിലെ ഫ്ലാറ്റിലെ തീപിടിത്തത്തിന് കാരണം പാർക്കിങ് ​ഗ്രൗണ്ടിൽ വച്ച് സ്കൂട്ടർ കത്തിച്ചത്

മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനിലക്കെട്ടിടത്തിന് തീപിടിച്ച് ഏഴുപേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കെട്ടിടത്തിലെ താമസക്കാരനായ ശുഭം ദീക്ഷിത് (27) ആണ് അറസ്റ്റിലായത്. ബിൽഡിംഗിലെ തന്നെ മറ്റൊരു ഫ്ലാറ്റിലെ യുവതിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി.

ALSO READ: Vijay Babu Sexual Assault : ബലാത്സംഗ കേസിൽ പൊലീസിന് മുമ്പിൽ ഹാജരാകുമെന്ന് വിജയ് ബാബു

എന്നാൽ യുവതി പ്രണയാഭ്യർഥന നിരസിച്ചു. പിന്നീട് യുവതി മറ്റൊരാളുമായി പ്രണയത്തിലായി. ഇതിൽ പ്രകോപിതനായ പ്രതി പാർക്കിങ് ​ഗ്രൗണ്ടിൽ നിർത്തിയിരുന്ന യുവതിയുടെ സ്കൂട്ടറിന് തീയിട്ടു. ഇതാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഏഴു പേരാണ് തീ പിടുത്തത്തിൽ വെന്ത് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News