HRDS Arrest: സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസ് സെക്രട്ടറി അറസ്റ്റിൽ; മർദ്ദനവും ജാതിപ്പേര് വിളിയും കേസുകൾ

കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഷോളയൂർ വട്ടലക്കി സ്വദേശി രാമൻ നൽകിയ പരാതിയിലാണ് നടപടി. രാമൻ അന്ന് ഷോളയൂർ പോലിസിൽ പരാതിപ്പെട്ടിട്ടും നടപടികളൊന്നുമുണ്ടായിരുന്നില്ല

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 03:09 PM IST
  • എച്ച്.ആർ.ഡി.എസി ലെ ജീവനക്കാരെ അപമാനിച്ചുവെന്ന് കാണിച്ച് ഒരു കേസുമായാണ് അജികൃഷ്ണൻ ഷോളയൂർ സ്റ്റേഷനിലെത്തിയത്
  • ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിയ അജികൃഷ്ണനെ ഡി.വൈ.എസ്.പി വരട്ടെയെന്ന് പറഞ്ഞ് തിരിച്ചയച്ചു
  • രാത്രി എട്ടരയോടെ ഷോളയൂർ സ്റ്റേഷനിലെത്തിയ അജികൃഷ്ണനെ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്യുകയായിരുന്നു
HRDS Arrest: സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസ് സെക്രട്ടറി അറസ്റ്റിൽ; മർദ്ദനവും ജാതിപ്പേര് വിളിയും കേസുകൾ

പാലക്കാട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയ എൻ.ജി.ഒ യുടെ സ്ഥാപക സെക്രട്ടറി അജികൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു. അഗളി ഡി.വൈ.എസ്.പി എൻ മുരളീധരനാണ് എച്ച്.ആർ ഡി.എസ്  സെക്രട്ടറി അജികൃഷ്ണനെ ഷോളയൂരിലെത്തി അറസ്റ്റ് ചെയ്തത്. 

ആദിവാസികളുടെ കുടിലിന് തീയിട്ടതിനും, മർദിച്ചതിനും, ജാതി പേര് വിളിച്ചതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഷോളയൂർ വട്ടലക്കി സ്വദേശി രാമൻ നൽകിയ പരാതിയിലാണ് നടപടി. രാമൻ അന്ന് ഷോളയൂർ പോലിസിൽ പരാതിപ്പെട്ടിട്ടും നടപടികളൊന്നുമുണ്ടായിരുന്നില്ല.

Also Read:  Sreelekha Ips: ശ്രീലേഖയുടെ ട്രാക്ക് റെക്കോർഡ് അത്ഭുതപ്പെടുത്തും... അതിലെ കളങ്കങ്ങൾ അതുക്കും മേലെ; അന്ന് ദിലീപിന് വേണ്ടി ചെയ്തതും ചർച്ച

ഇത് കാണിച്ച് ആദിവാസി സംഘടനകൾ പട്ടികജാതി പട്ടികവർഗ കമ്മിഷനും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയതിന് ശേഷമാണ് അജികൃഷ്ണനെ അഗളി ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദേശത്തായിരുന്ന അജികൃഷ്ണൻ തിങ്കളാഴ്ച്ചയാണ് അട്ടപ്പാടിയിലെത്തിയത്.

എച്ച്.ആർ.ഡി.എസി ലെ ജീവനക്കാരെ അപമാനിച്ചുവെന്ന് കാണിച്ച് ഒരു കേസുമായാണ് അജികൃഷ്ണൻ ഷോളയൂർ സ്റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിയ അജികൃഷ്ണനെ ഡി.വൈ.എസ്.പി വരട്ടെയെന്ന് പറഞ്ഞ് തിരിച്ചയച്ചു. രാത്രി എട്ടരയോടെ ഷോളയൂർ സ്റ്റേഷനിലെത്തിയ അജികൃഷ്ണനെ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്യുകയായിരുന്നു. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ അജികൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. ഈ അറസ്റ്റ് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് എച്ച്.ആർ.ഡി.എസ് ജീവനക്കാർ പ്രതികരിച്ചു.

Also Read:  Man Missing : പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി; പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയതെന്ന് സുഹൃത്തുക്കൾ

അതേസമയം അജികൃഷ്ണനെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയിൽ വാങ്ങി. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ പ്രത്യേക കോടതിയാണ് അജികൃഷ്ണനെ പോലിസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News