Sreelekha Ips: ശ്രീലേഖയുടെ ട്രാക്ക് റെക്കോർഡ് അത്ഭുതപ്പെടുത്തും... അതിലെ കളങ്കങ്ങൾ അതുക്കും മേലെ; അന്ന് ദിലീപിന് വേണ്ടി ചെയ്തതും ചർച്ച

തൻറെ 26-ാം വയസ്സിൽ അവർ ഇന്ത്യൻ പോലീസ് സർവ്വീസിൻറെ ഭാഗമായി 1991-ൽ ആദ്യ  വനിതാ എസ്പിയും. ആദ്യ വനിതാ രഹസ്യാന്വേഷണ മേധാവിയും പിന്നീട് സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയും ആയാണ് ശ്രീലേഖ റിട്ടയർ ചെയ്യുന്നത്

Written by - M.Arun | Last Updated : Feb 13, 2024, 05:15 PM IST
  • വിവാദങ്ങൾ ശ്രീലേഖയെ എപ്പോഴും പിന്തുടർന്നു കൊണ്ടേയിരിക്കുമ്പോഴാണ് ദീലീപുമായി ബന്ധപ്പെട്ട് അവരുടെ നിലപാട് ചർച്ചയായത്
  • സർവ്വീസിൻറെ തുടക്ക കാലത്ത് ജോലിയിലെ കാർക്കശ്യം അവർക്ക് റെയിഡ് ശ്രീലേഖ എന്ന പേര് നൽകി
  • 1991-ൽ ആദ്യ വനിതാ എസ്പിയും. ആദ്യ വനിതാ രഹസ്യാന്വേഷണ മേധാവിയും പിന്നീട് സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയും
Sreelekha Ips: ശ്രീലേഖയുടെ ട്രാക്ക് റെക്കോർഡ് അത്ഭുതപ്പെടുത്തും... അതിലെ കളങ്കങ്ങൾ അതുക്കും മേലെ; അന്ന് ദിലീപിന് വേണ്ടി ചെയ്തതും ചർച്ച

തിരുവനന്തപുരം: സംസ്ഥാന പിഎസ്സി പരീക്ഷകളിലെ ചോദ്യങ്ങളിൽ ഏറ്റവും അധികം തവണ ആവർത്തിച്ച പേരിലൊന്നാണ് ആർ ശ്രീലേഖ ഐപിഎസിൻറേത്.  ചെയ്ത ജോലികളും വഹിച്ച ചുമതലകളുമായിരുന്നു അതിന് അവരെ പ്രാപ്തയാക്കിയത്.സ്ത്രീകൾ പോലീസ് സേനയിലേക്ക് വരാൻ ആശങ്കപ്പെട്ട് നിന്ന കാലത്ത് എല്ലാ കടമ്പകളും കടന്ന് ഐപിഎസ് നേടിയ വനിതയാണ് ആർ ശ്രീലേഖ.

തൻറെ 26-ാം വയസ്സിൽ അവർ ഇന്ത്യൻ പോലീസ് സർവ്വീസിൻറെ ഭാഗമായി 1991-ൽ ആദ്യ  വനിതാ എസ്പിയും. ആദ്യ വനിതാ രഹസ്യാന്വേഷണ മേധാവിയും പിന്നീട് സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയും ആയാണ് ശ്രീലേഖ റിട്ടയർ ചെയ്യുന്നത്. സർവ്വീസിലിരുന്ന കാലം പോലെ ജോലിയിൽ നിന്നും വിട്ടിട്ടും വിവാദങ്ങൾ ശ്രീലേഖക്ക് എന്നും കൂട്ടായിരുന്നു.

സർവ്വീസിൻറെ തുടക്ക കാലത്ത് ജോലിയിലെ കാർക്കശ്യം അവർക്ക് റെയിഡ് ശ്രീലേഖ എന്ന പേര് നൽകി. തൻറെ കുറ്റാന്വേഷണ വൈദഗ്യധ്യം ശ്രീലേഖക്ക് സിബിഐയിലും അവസരങ്ങൾ നൽകി. സി.ബി.ഐ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ എന്ന തസ്തികയിലും അവർ കുറച്ച് കാലം ജോലി നോക്കിയിരുന്നു. തൻറെ നിലപാടുകൾ കൊണ്ടും വ്യത്യസ്ത സമീപനങ്ങൾ കൊണ്ടും ഒരു പക്ഷെ പോലീസ് സേനക്കുള്ളിലെ കരടായിരുന്നു ശ്രീലേഖ.

ആദ്യത്തെ വനിത

2004-ൽ സ്തുത്യർഹമായ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും 2013-ൽ വിശിഷ്ട സേവനത്തിന് പോലീസ് മെഡലും ഏറ്റുവാങ്ങിയ കേരളത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടാണ് ശ്രീലേഖ പിന്നീട് സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് സൂപ്രണ്ട്, ആദ്യ വനിതാ ജില്ലാ പോലീസ് മേധാവി, ആദ്യ വനിതാ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, സി.ബി.ഐ ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് ഇൻസ്പെക്ടർ ജനറൽ

ആദ്യ വനിതാ റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ, ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ, ആദ്യ വനിതാ വിജിലൻസ് ഡയറക്ടർ ജനറൽ(ഇൻ-ചാർജ്), ആദ്യ വനിതാ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ, ആദ്യ വനിതാ ട്രാൻസ്‌പോർട്ട് കമ്മീഷണർ, ആദ്യ വനിതാ ജയിൽ മേധാവി, ആദ്യ വനിതാ ഫയർ & റെസ്ക്യൂ സർവീസ് മേധാവി, കേരളത്തിലെ ആദ്യ വനിതാ പോലീസ് ഡയറക്ടർ ജനറൽ  എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ അവരുടെ സർവ്വീസ്.

വിവാദം അകത്തും പുറത്തും

ദീലിപ് വിവാദത്തിനും മുൻപേ തന്നെ സമീപകാലത്തായി  പോലീസ് സേനയിലെ ലൈംഗീകാതിക്രമങ്ങളെ പറ്റിയായിരുന്നു ആർ ശ്രീലേഖ ഉന്നയിച്ച വിമർശനങ്ങളിലൊന്ന്. ഒരു വനിത ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥരിൽ നിന്നും രക്ഷിക്കാൻ തനിക്ക് അത്തരത്തിൽ ഇടപെടേണ്ടി വന്നു എന്നും ആർ ശ്രീലേഖ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത്  സേനയിലാകെ വലിയ പ്രശ്നത്തിന് വഴി തെളിച്ചു.ഇതിനെതിരെ പൊലിസ് അസ്സോസിയേഷൻ തന്നെ രംഗത്ത് എത്തി

അതിനും കുറച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ സേനയിലെ ഒരു എഡിജിപി 29 വർഷമായി തന്നെ ഹരാസ് ചെയ്യുന്നു എന്ന് ശ്രീലേഖ പറഞ്ഞിരുന്നു. എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെയുള്ള ആരോപണമായിരുന്നു ഇത്. എന്നാൽ ടോമിൻ തച്ചങ്കരി ആരോപണങ്ങളെ നിഷേധിച്ചിരുന്നു.
അതിന് മുൻപ് എഡിജിപി ആയിരുന്ന കാലത്ത് ഷോപ്പിങ്ങിനായി തൻറെ ഔദ്യോഗികമായ വാഹനം ഉപയോഗിച്ചതും ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന കാലത്ത് വീട് പണിക്ക് പോലീസ് ജീപ്പിൽ സാധനങ്ങൾ ഇറക്കിയതുമെല്ലാം തന്നെ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

അത്തരത്തിൽ  വിവാദങ്ങൾ ശ്രീലേഖയെ എപ്പോഴും പിന്തുടർന്നു കൊണ്ടേയിരിക്കുമ്പോഴാണ് ദീലീപുമായി ബന്ധപ്പെട്ട് അവർ ഉയർത്തിയ വിവാദം2021-ൽ  കൊറിയറിലെത്തിയ ഇയർ ഫോൺ കേടായതും അത് സംബന്ധിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പരിഗണിക്കാതിരുന്നെന്നും കാണിച്ച് അന്ന് ശ്രീലേഖ പോസ്റ്റിട്ടിരുന്നു. 14 -ദിവസം കഴിഞ്ഞിട്ടും അതിനെതിരെ നടപടിയുണ്ടായില്ലെന്ന് കാണിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ക്രമസമാധാന ചുമതലയുള്ള ഡിജിപി എന്ന പോസ്റ്റ് സർക്കാർ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് അഗ്നിരക്ഷാസേനയുടെ ഡയറക്ടർ ജനറൽ എന്ന പോസ്റ്റിലേക്ക് സർക്കാർ അവരെ നിയമിക്കുന്നതും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News