റോയി വയലാട്ടിനെ അറിയാം, കൊച്ചിയിൽ പോയിട്ട് രണ്ട് വർഷം- അഞ്ജലിയുടെ പുതിയ വീഡിയോ

വട്ടിപലിശ ഇടപാട് തെറ്റിയപ്പോളും ടെർമിനേഷൻ  ലെറ്റർ നൽകിയപ്പോളും  മാത്രം  ഉയർന്നു വന്ന  പീഡന പരാതിയും  പോക്സോ കേസുമാണിതെന്ന് അഞ്ജലി പോസ്റ്റിൽ

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 04:01 PM IST
  • പരാതിക്കാരിയായ യുവതി വയനാടുകാരിയാണ് ഇവർ എങ്ങിനെ കോഴിക്കോട്ട്കാരിയാകും
  • ഓഫീസിലെ രേഖകള്‍ പലതും അവര്‍ കട്ടെടുക്കുകയായിരുന്നു
  • അഞ്ച് വര്‍ഷമായി നമ്പര്‍ 18 ഹോട്ടലുടമ എന്ന രീതിയില്‍ അറിയാം
റോയി വയലാട്ടിനെ അറിയാം, കൊച്ചിയിൽ പോയിട്ട് രണ്ട് വർഷം- അഞ്ജലിയുടെ  പുതിയ വീഡിയോ

കോഴിക്കോട്:  നമ്പർ 18 ഹോട്ടൽ  വിവാദങ്ങളിലേക്ക് വീണ്ടും വിരൽ ചൂണ്ടി അഞ്ജലി വടക്കേപുരക്കലിൻറെ പുതിയ ഫേസ്ബുക്ക് വീഡിയോ. താൻ പെൺകുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തെന്ന കേസിൽ വിശദീകരണവുമായാണ് അഞ്ജലിയുടെ വീഡിയോ.  കേസ് കള്ളമാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങൾ തനിക്കും തൻറെ ജീവനക്കാർക്കും വളരെ അധികം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും.

വട്ടിപലിശ ഇടപാട് തെറ്റിയപ്പോളും ടെർമിനേഷൻ  ലെറ്റർ നൽകിയപ്പോളും  മാത്രം  ഉയർന്നു വന്ന  പീഡന പരാതിയും  പോക്സോ കേസുമാണിത്. നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി  അഭ്യർത്ഥിക്കുന്നു.ഇവർക്ക്  പിന്നിൽ ആരെന്നു അറിയാൻ  എനിക്കും ആകംഷ ഉണ്ടെന്നും അഞ്ജലി തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പരാതിക്കാരിയായ യുവതി വയനാട്ട് കാരിയാണ് ഇവർ എങ്ങിനെ കോഴിക്കോട്കാരിയാകും. 18 വയസ്സ് തികയാത്ത ഇവർ സ്വന്തം മകളെയും കൂട്ടി നിരവധി ബാറുകളിൽ പോയിട്ടുണ്ട്. എൻറെ പേഴ്സണൽ ട്രിപ്പിൽ 18 വയസ്സ് തികയാത്ത ആ കുട്ടിയെയും മറ്റ് പെൺകുട്ടികളെയും കൂട്ടിയാണ് ഇവരെത്തിയിട്ടുള്ളത്.

ഓഫീസിലെ രേഖകള്‍ പലതും അവര്‍(പരാതിക്കാരി) കട്ടെടുക്കുകയായിരുന്നു. റോയി വയലാട്ടിനെ കഴിഞ്ഞ അഞ്ച് വര്‍ഷമായി നമ്പര്‍ 18 ഹോട്ടലുടമ എന്ന രീതിയില്‍ അറിയാം. എന്നാൽ താൻ കൊച്ചിയിൽ പോയിട്ട് രണ്ട് വർഷമാകുന്നു. തനിക്കെതിരായ എല്ലാ പരാതികളും വ്യാജമാണെന്നും അഞ്ജലി തൻറെ വീഡിയോയിൽ പറയുന്നു.

അതേസമയം അഞ്ജലിയുടേത് വെളിപ്പെടുത്തലല്ല വെറും ആരോപണങ്ങളാണന്ന് പരാതിക്കാരി. സൈജു ചതിച്ചെന്ന് അഞ്ജലി തന്നെ സമ്മതിച്ചിട്ടുണ്ട്. നമ്പർ 18 ഹോട്ടലിൽ തന്നെയും പെൺകുട്ടികളേയും കൊണ്ടു പോയത് അഞ്ജലിയാണെന്നും ലഹരി കടത്തുകാരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും  പരാതിക്കാരി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News