Madurai യിൽ മദ്യപിച്ച് വീട്ടിലെത്തിയ മകനെ പിതാവ് പ്രെഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു

തമിഴ് നാട്ടിലെ മധുരയിൽ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തിയിരുന്ന പ്രവീണും അച്ഛൻ രാംദോസും (47) തമ്മിൽ വാക്ക് തർക്കവും കൈയേറ്റവും ഉണ്ടാകുന്നത് പതിവായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 04:31 PM IST
  • തമിഴ് നാട്ടിലെ മധുരയിൽ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്
  • സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തിയിരുന്ന പ്രവീണും അച്ഛൻ രാംദോസും (47) തമ്മിൽ വാക്ക് തർക്കവും കൈയേറ്റവും ഉണ്ടാകുന്നത് പതിവായിരുന്നു.
  • അടിയേറ്റ ഉടൻ തന്നെ ബോധരഹിതനായ പ്രവീണിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
  • മഹാരാഷ്ട്രയിലെ താനെയിൽ നടന്ന മറ്റൊരു സംഭവത്തിൽ മകളുടെ മുന്നിൽ വെച്ച്‌ അച്ഛൻ അമ്മയെ കഴുത്തറുത്ത് കൊന്നു.
Madurai യിൽ മദ്യപിച്ച് വീട്ടിലെത്തിയ മകനെ പിതാവ് പ്രെഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു

Madurai: മദ്യപിച്ച് വീട്ടിലെത്തിയ മകനെ പിതാവ് പ്രെഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു. തമിഴ് നാട്ടിലെ (Tamilnadu) മധുരയിൽ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധുരൈ സ്വദേശിയായ പ്രവീണിനെയാണ് (21) കൊലപ്പെടുത്തിയത്. 

മധുരൈ മുല്ലൈ നഗറിൽ താമസിച്ച് വന്നിരുന്ന പ്രവീൺ വെൽഡിങ് തൊഴിലാളിയായിരുന്നു. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തിയിരുന്ന (Alcoholism) പ്രവീണും അച്ഛൻ രാംദോസും (47) തമ്മിൽ വാക്ക് തർക്കവും കൈയേറ്റവും ഉണ്ടാകുന്നത് പതിവായിരുന്നു. 

ALSO READ: ഭാര്യ ഗര്‍ഭിണി, 3 മാസമായി Sex ഇല്ല, നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന്‍റെ മറുപടിയില്‍ അമ്പരന്ന് പോലീസ്

വെള്ളിയാഴ്ചയും പ്രവീൺ മദ്യപിച്ചാണ് വീട്ടിലെത്തിയത് എല്ലാ ദിവസത്തെയും പോലെ അച്ഛനുമായി നടന്ന വാക്ക് തർക്കത്തിൽ പ്രകോപിതനായ പ്രവീൺ അച്ഛനെ ചവിട്ടി താഴെയിടുകയും തുടർന്ന് രാംദോസ് അടുക്കളയിലിരുന്ന (Kitchen) പ്രഷർ കുക്കർ (Cooker) എടുത്ത് പ്രവീണിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

അടിയേറ്റ ഉടൻ തന്നെ ബോധരഹിതനായ പ്രവീണിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രവീണിനെ ഉടൻ തന്നെ രാംദോസും അയൽക്കാരും ചേർന്ന് ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പ്രവീൺ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. രാംദോസിനെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയുകയും ചെയ്തു.

ALSO READ: Missing Idols From India: കാണാതായ ആ വി​ഗ്രഹങ്ങളും ഒരു കൊടും കുറ്റവാളിയും

മഹാരാഷ്ട്രയിലെ താനെയിൽ നടന്ന മറ്റൊരു സംഭവത്തിൽ മകളുടെ മുന്നിൽ വെച്ച്‌ അച്ഛൻ അമ്മയെ കഴുത്തറുത്ത് കൊന്നു. ഭർതൃ ഗൃഹത്തിൽ സന്ദർശനം നടത്താൻ തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ക്രൂരമായ കൊലപാതകം. കൊലപാതക ശേഷം പ്രതി തന്നെ പൊലീസിൽ (Police) വിവരം അറിയിച്ച് കീഴടങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News