അവിടെ ഗൂഗിൾ പേ വർക്കാകുന്നില്ല, ഇവിടെ വന്നു പൈസ വാങ്ങാൻ പറഞ്ഞു; കാശുമായി അയാൾ മുങ്ങി

ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലന്നും ഇവിടെ വന്നു പണം വാങ്ങാനും പറഞ്ഞായിരുന്നു തട്ടിപ്പ്. മറ്റൊന്നും ആലോചിക്കാതെ മാനേജർ 3000 രൂപ നൽകി

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 10:34 AM IST
  • പമ്പിലെ സി.സി.ടി വി യിൽ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്
  • തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം
  • ആറ്റിങ്ങൽ റോഡിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലായിരുന്നു തട്ടിപ്പ്
അവിടെ ഗൂഗിൾ പേ വർക്കാകുന്നില്ല, ഇവിടെ വന്നു പൈസ വാങ്ങാൻ പറഞ്ഞു; കാശുമായി അയാൾ മുങ്ങി

വെഞ്ഞാറമൂട്:  വളരെ എളുപ്പത്തിൽ നടത്തിയ ഒരു തട്ടിപ്പിൻറെ വാർത്തയാണ് വെഞ്ഞാറമൂട്ടിൽ നിന്നും എത്തുന്നത്. സമീപത്തെ കടയിൽ നിന്നും പറഞ്ഞു വിട്ടതാണെന്നു പറഞ്ഞു പെട്രോൾ പമ്പിൽ നിന്നും പണം തട്ടിയതാണ് സംഭവം. ആറ്റിങ്ങൽ റോഡിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയോടെയാണ് കാറിൽ വന്ന യുവാവ് റോഡിൽ കാർ നിറുത്തി പമ്പിലെ മാനേജറുടെ റൂമിൽ എത്തി. പമ്പിന് സമീപം പ്രവർത്തിക്കുന്ന മമ്മൂസ് ടൈൽസ് എന്ന സ്ഥാപനത്തിൽ നിന്നും പറഞ്ഞു വിട്ടതാണെന്നും അവിടെ ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലന്നും ഇവിടെ വന്നു പണം വാങ്ങാനും പറഞ്ഞായിരുന്നു തട്ടിപ്പ്. മറ്റൊന്നും ആലോചിക്കാതെ മാനേജർ 3000 രൂപ നൽകുകയും ചെയ്തു.

ഇത് പമ്പിലെ സി.സി.ടി വി യിൽ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.  രാത്രിയോടെ പമ്പ് അടക്കുന്നതിനു മുൻപ് മാനേജർ കടയുടമയോട് പണം കൊടുത്തതായിപറഞ്ഞപ്പോഴാണ് യഥാർത്ഥ തട്ടിപ്പ് അറിയുന്നത്. സംഭവത്തിൽ പമ്പ് മാനേജർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News