പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

ബസ്സിലെ യാത്രക്കാരിയായിരുന്ന 15 കാരിയെ പ്രണയം നടിച്ച്  നിർബന്ധിച്ച് നഗ്ന വീഡിയോ പകർത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 03:56 PM IST
  • നഗ്നദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതിനാണ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ ആയത്
  • വടക്കൻസ് എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പ്രതി
  • ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി. ചെമ്മരുതി പാലച്ചിറ തച്ചോള് പട്ടരു മുക്കിൽ ആകാശ് ഭവനിൽ ആകാശ് (നന്ദു-24) ആണ് അറസ്റ്റിൽ ആയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതിനാണ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ ആയത്.

വടക്കൻസ് എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പ്രതി.തന്റെ ബസ്സിലെ യാത്രക്കാരിയായിരുന്ന 15 കാരിയെ പ്രണയം നടിച്ച് ഇയാൾ വശീകരിക്കുകയും നിർബന്ധിച്ച് നഗ്ന വീഡിയോ പകർത്തുകയും പിന്നീട് ഇത് സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ആയിരുന്നു.പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതി ഒളിവിലായിരുന്നു.

Also Read: വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ അഞ്ച് വയസുകാരൻ മരിച്ചു; പ്രതി അറസ്റ്റിൽ

ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്  ആറ്റിങ്ങൽ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.അറസ്റ്റിനെ തുടർന്ന് ഇയാളുടെ മൊബൈൽ പരിശോധിച്ചതിൽ നിരവധി സ്ത്രീകളും കുട്ടികളുമായി ഇയാൾ ചാറ്റ് നടത്തിയതിന്റെ തെളിവുകൾ ലഭിക്കുകയുണ്ടായി. ഇത് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News