Crime news: വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ അഞ്ച് വയസുകാരൻ മരിച്ചു; പ്രതി അറസ്റ്റിൽ

Wayanad Murder: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (5) മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 08:56 AM IST
  • വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അയൽവാസികൾ തമ്മിൽ തർക്കവും തുടർന്ന് ആക്രമണവും ഉണ്ടായത്
  • ജയപ്രകാശിന്റെ ഭാര്യ അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡില്‍വച്ചാണ് രണ്ടുപേര്‍ക്കും നേരെ ആക്രമണമുണ്ടായത്
  • അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് അനിലയെയും കുഞ്ഞിനെയും ആക്രമിച്ചത്
Crime news: വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ അഞ്ച് വയസുകാരൻ മരിച്ചു; പ്രതി അറസ്റ്റിൽ

വയനാട്: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു. നെടുമ്പാല പള്ളിക്കവലയിൽ ആണ് കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (5) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അയൽവാസികൾ തമ്മിൽ തർക്കവും തുടർന്ന് ആക്രമണവും ഉണ്ടായത്. ജയപ്രകാശിന്റെ ഭാര്യ അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡില്‍വച്ചാണ് രണ്ടുപേര്‍ക്കും നേരെ ആക്രമണമുണ്ടായത്. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് അനിലയെയും കുഞ്ഞിനെയും ആക്രമിച്ചത്.

അനിലയ്ക്ക് തോളിലും പുറത്തും വെട്ടേറ്റു. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ഇരുവരെയും മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി എസ്.ഐ. വി.പി. സിറാജിന്റെ നേതൃത്വത്തിലാണ് ജിതേഷിനെ അറസ്റ്റ് ചെയ്തത്.

ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. അനിലയെയും ആദിദേവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജിതേഷ് ഉപേക്ഷിച്ച വാക്കത്തിയും പോലീസ് കണ്ടെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News