Crime News : ഭാര്യയെ കൊന്ന കേസിൽ ഭർത്താവ് തടവിൽ; കൊല്ലപ്പെട്ട ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി

ബിഹാറിലെ മോത്തിഹാരിയിൽ കേസിനാസ്പദമായ സംഭവം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : May 3, 2022, 04:19 PM IST
  • ബിഹാറിലെ മോത്തിഹാരിയിൽ കേസിനാസ്പദമായ സംഭവം നടന്നത്.
    സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നുവെന്നും, ഇതിനെ തുടർന്ന് കൊലപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
  • എന്നാൽ ഇതേസമയം യുവതി കാമുകനൊപ്പം ജീവിച്ച് വരികെയായിരുന്നു.
Crime News : ഭാര്യയെ കൊന്ന കേസിൽ ഭർത്താവ് തടവിൽ; കൊല്ലപ്പെട്ട ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി

മോത്തിഹാരി : ബിഹാറിൽ ഭാര്യയെ കൊന്ന കേസിൽ ഭർത്താവ് തടവ് ശിക്ഷ അനുഭവിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട ഭാര്യയെ കാമുകനോടൊപ്പം കണ്ടെത്തി. ബിഹാറിലെ മോത്തിഹാരിയിൽ കേസിനാസ്പദമായ സംഭവം നടന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നുവെന്നും, ഇതിനെ തുടർന്ന് കൊലപ്പെടുത്തിയെന്ന  പരാതിയെ തുടർന്നാണ് യുവാവിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ഇതേസമയം യുവതി കാമുകനൊപ്പം ജീവിച്ച് വരികെയായിരുന്നു.

 ശാന്തി ദേവിയെന്ന യുവതിയെയാണ് ഈ വര്ഷം  കാണാതായത്. ശാന്തി ദേവിയെ കൊലപ്പെടുത്തിയെന്ന കേസിൽ ശാന്തിയുടെ ഭർത്താവ് ദിനേശ് റാമാണ് ജയിലിൽ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ശാന്തി ദേവിയെയും കാമുകനെയും പഞ്ചാബിലെ ജലന്ധറിൽ നിന്ന് പിടികൂടുകയായിരുന്നു. 2016 ജൂൺ 14 നാണ് ശാന്തി ദേവിയും ദിനേശും വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം യുവതിയെ കാണാതാകുകയായിരിക്കുന്നു.

ALSO READ: Shawarma Food Poison: ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധ: ഒരാള്‍ കൂടി അറസ്റ്റില്‍

 പൊലീസ് അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ശാന്തിയുടെ ബന്ധുക്കൾ ദിനേശിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദിനേശ് നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നതായി വീട്ടുക്കാർ പരാതിയിൽ പറഞ്ഞിരുന്നു.  ഒരു മോട്ടോര്‍ ബൈക്കും 50,000 രൂപയും സ്ത്രീധനമായി നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ശാന്തിയുടെ പിതാവ് യോഗേന്ദ്ര യാദവാണ് പരാതി നൽകിയത്.

ഇതിനെ തുടർന്ന് മോത്തിഹാരി പൊലീസ് ദിനേശിനെതിരെ കേസെടുക്കുകയായിരുന്നു. തുടർന്ന് അറസ്റിലായ ദിനേഷിനെ കൊലപാതക കുറ്റത്തിന് ജയിൽ അടക്കുകയും ചെയ്തു. എന്നാൽ കേസ് അന്വേഷിച്ച  സ്റ്റേഷൻ ഹൌസ് ഓഫീസറിന് സംഭവത്തിൽ ആദ്യം മുതൽ തന്നെ ദുരൂഹത തോന്നിയിരുന്നു. ഇതിനെ തുടർന്ന് ശാന്തിയുടെ മൊബൈൽ നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. മൊബൈൽ ഫോണിലെ ലൊക്കേഷൻ ഉപയോഗിച്ചാണ് പഞ്ചാബിലെ ജലന്ധറിൽ നിന്ന് ശാന്തിയെ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News