Sindhu Murder case: Drishyam മോഡല്‍ കൊലപാതകം, പ്രതി പിടിയില്‍

ഇടുക്കി  പണിക്കന്‍കുടിയില്‍  Drishyam മോഡലില്‍  വീട്ടമ്മയെ കൊന്ന്  അടുക്കളയില്‍  കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി എന്ന് സംശയിക്കുന്ന ബിനോയ്‌  പോലീസ് കസ്റ്റഡിയില്‍.  

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 05:32 PM IST
  • Drishyam മോഡല്‍ കൊലപാതകത്തിലെ പ്രതി എന്ന് സംശയിക്കുന്ന ബിനോയ്‌ പോലീസ് കസ്റ്റഡിയില്‍.
  • വെള്ളത്തൂവൽ പോലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
  • സംഭവത്തിനുശേഷം കഴിഞ്ഞ മൂന്നാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു. മൊബൈല്‍ ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Sindhu Murder case: Drishyam മോഡല്‍ കൊലപാതകം, പ്രതി  പിടിയില്‍

Idukki: ഇടുക്കി  പണിക്കന്‍കുടിയില്‍  Drishyam മോഡലില്‍  വീട്ടമ്മയെ കൊന്ന്  അടുക്കളയില്‍  കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി എന്ന് സംശയിക്കുന്ന ബിനോയ്‌  പോലീസ് കസ്റ്റഡിയില്‍.  

വെള്ളത്തൂവൽ പോലീസ്  ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പെരിഞ്ചാംകുട്ടിയിലെ തോട്ടത്തിൽ നിന്നാണ് ഇയാളെ പോലീസ്  പിടികൂടിയത്. ഇയാളെ പോലീസ്  ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

സംഭവത്തിനുശേഷം  കഴിഞ്ഞ മൂന്നാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു.  മൊബൈല്‍ ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കി നടത്തിയ  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്..

അതേസമയം, ഞെട്ടിക്കുന്ന വിവരങ്ങളാണ് സിന്ധുവിന്‍റെ  പോസ്റ്റ്മോര്‍ട്ടം (Sindhu Murder case)  റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്.  ശ്വാസം മുട്ടിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത് എന്നും  വീട്ടമ്മ ക്രൂരമര്‍ദ്ദനത്തിന്  ഇരയായതായും വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ്‌മോര്‍ട്ടം (Postmortem) റിപ്പോര്‍ട്ടിൽ  പറയുന്നു. 

Also Read: Sindhu Murder Case: മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി; സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

3 ആഴ്ച  മുന്‍പാണ്  ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധുവിനെ കാണാതായത്.   13 കാരനായ  മകന്‍ നല്‍കിയ സൂചനകള്‍ അനുസരിച്ച് ബന്ധുക്കള്‍  അയല്‍ വാസിയായ ബിനോയ്‌യുടെ വീട് പരിശോധിച്ചപ്പോള്‍  അടുക്കളയില്‍ മൃതദേഹം അടക്കം ചെയ്തതിന്‍റെ സൂചനകള്‍ ലഭിച്ചു.  പിന്നീട് പോലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. 

Also Read: Sindhu Murder case: Drishyam മോഡല്‍ കൊലപാതകം...!! അയല്‍വാസി അടുക്കളയില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു, സിന്ധുവിന്‍റേതെന്ന് സ്ഥിരീകരണം 

മൃതദേഹത്തില്‍നിന്നും  വസ്ത്രങ്ങള്‍ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടിയിരുന്നു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍  പരിശോധന നടത്തി.  അടുക്കളയില്‍ കുഴിച്ചു മൂടിയ മൃതദേഹം പോലീസ് ഡോഗ് സ്ക്വാഡ് കണ്ടുപിടിക്കാതിരിക്കാന്‍ മുളകുപൊടി വിതറിയിരുന്നതായി പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

Also Read: Sindhu Murder case: യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍, റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

3 ആഴ്ച മുന്‍പ്  ആണ് സിന്ധുവിനെ കാണാതായത്.  സിന്ധുവിനെ  തിരക്കിയുള്ള അന്വേഷണം നടക്കുന്നതിനിടെ അയല്‍വാസിയായ  ബിനോയ് ഒളിവില്‍  പോയത്  സംശയത്തിനിടയാക്കി.  കൂടാതെ, അയാള്‍  അടുത്തിടെ പണികഴിപ്പിച്ച പുതിയ അടുക്കളയും സംശയത്തിനിടയാക്കി.  പുതിയ അടുക്കളയെപ്പറ്റി സിന്ധുവിന്‍റെ 13 കാരനായ ഇളയ മകനാണ് വിവരം നല്‍കിയത്.

യുവതിയുമായി അ​ക​ന്ന് ക​ഴി​യു​ന്ന ഭ​ര്‍ത്താ​വ് അ​ടു​ത്തി​ടെ പ​ല​ ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു.  ഇതില്‍  അ​സ്വ​സ്ഥ​നാ​യ ബിനോയ്‌   ഭ​ര്‍ത്താ​വ് വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്ക​രു​തെ​ന്നും സി​ന്ധു​വി​നോ​ട്​ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഭ​ര്‍ത്താ​വു​മാ​യി ഒ​ത്തു​ പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ സി​ന്ധു​വി​നെ ബി​നോ​യി വ​ക​വ​രു​ത്തി​യതാകാമെന്നാണ്  പോലീ​സി​ന്‍റെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News