Sindhu Murder case: Drishyam മോഡല്‍ കൊലപാതകം...!! അയല്‍വാസി അടുക്കളയില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു, സിന്ധുവിന്‍റേതെന്ന് സ്ഥിരീകരണം

ഇടുക്കി പണിക്കന്‍കുടിയില്‍ അടുക്കളയില്‍  കുഴിച്ചുമൂടിയ വീട്ടമ്മയുടെ മൃതേദഹം പുറത്തെടുത്തു.  

Written by - Zee Malayalam News Desk | Last Updated : Sep 4, 2021, 01:32 PM IST
  • Drishyam മോഡല്‍ കൊലപാതകം...!!
  • ഇടുക്കി പണിക്കന്‍കുടിയില്‍ അടുക്കളയില്‍ കുഴിച്ചുമൂടിയ വീട്ടമ്മയുടെ മൃതേദഹം പുറത്തെടുത്തു.
  • 3 ആഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധുവിന്‍റെ മൃതദേഹംമാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചു
Sindhu Murder case: Drishyam മോഡല്‍  കൊലപാതകം...!! അയല്‍വാസി അടുക്കളയില്‍  കുഴിച്ചിട്ട മൃതദേഹം  പുറത്തെടുത്തു, സിന്ധുവിന്‍റേതെന്ന്  സ്ഥിരീകരണം

Idukki: ഇടുക്കി പണിക്കന്‍കുടിയില്‍ അടുക്കളയില്‍  കുഴിച്ചുമൂടിയ വീട്ടമ്മയുടെ മൃതേദഹം പുറത്തെടുത്തു.  

3 ആഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധുവിന്‍റെ  (Sindhu Murder case) മൃതദേഹംമാണ് ഇതെന്ന്  പോലീസ് സ്ഥിരീകരിച്ചു. അയല്‍വാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് സിന്ധുവിന്‍റെ മൃതദേഹം  കണ്ടെത്തിയത്.  

കണ്ടെത്തിയ മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹം  പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

മൃതദേഹത്തില്‍നിന്നും  വസ്ത്രങ്ങള്‍ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടിയിരുന്നു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍  പരിശോധന നടത്തി.  അടുക്കളയില്‍ കുഴിച്ചു മൂടിയ മൃതദേഹം പോലീസ് ഡോഗ് സ്ക്വാഡ് കണ്ടുപിടിക്കാതിരിക്കാന്‍ മുളകുപൊടി വിതറിയിരുന്നതായി പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

3 ആഴ്ച മുന്‍പ്  ആണ് സിന്ധുവിനെ കാണാതായത്.  സിന്ധുവിനെ  തിരക്കിയുള്ള അന്വേഷണം നടക്കുന്നതിനിടെ അയല്‍വാസിയായ  ബിനോയ് ഒളിവില്‍  പോയത്  സംശയത്തിനിടയാക്കി.  കൂടാതെ, അയാള്‍  അടുത്തിടെ പണികഴിപ്പിച്ച പുതിയ അടുക്കളയും സംശയത്തിനിടയാക്കി.  പുതിയ അടുക്കളയെപ്പറ്റി സിന്ധുവിന്‍റെ 13 കാരനായ ഇളയ മകനാണ് വിവരം നല്‍കിയത്.

അ​മ്മ​യെ കാ​ണാ​താ​യ ദി​വ​സം ബി​നോ​യിയു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പു​തി​യ അ​ടു​പ്പ് കുട്ടിയുടെ  ശ്ര​ദ്ധ​യി​ല്‍പ്പെട്ടത്.  കുട്ടി ഈ വിവരം അറിയിച്ചതോടെ  ബി​നോ​യി​യു​ടെ വീ​ട് പ​രി​ശോ​ധിക്കാന്‍  ബന്ധുക്കള്‍ തീ​രു​മാ​നി​ച്ചു. ബി​നോ​യി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​ടു​ക്ക​ള​വാ​തി​ല്‍ ചാ​രി​യ​നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​ല്‍ ക​യ​റി​യ ഇ​വ​ര്‍ കു​ട്ടി പ​റ​ഞ്ഞ കാ​ര്യം ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു. പി​ന്നീ​ട് പു​തു​താ​യി പ​ണി​ത അ​ടു​പ്പ് പൊ​ളി​ച്ച്‌ ഇ​ള​കി​യ മ​ണ്ണ് നീ​ക്കി​യ​പ്പോ​ള്‍ കൈ​യും വി​ര​ലു​ക​ളും ക​ണ്ടെ​ത്തുകയായിരുന്നു. തു​ട​ര്‍ന്ന് ഇ​വ​ര്‍ ത​ന്നെ പോ​ലീ​സി​ല്‍ വിവരം  അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

Also Read: Sindhu Murder case: യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍, റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

യുവതിയുമായി അ​ക​ന്ന് ക​ഴി​യു​ന്ന ഭ​ര്‍ത്താ​വ് അ​ടു​ത്തി​ടെ പ​ല​ ത​വ​ണ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു.  ഇതില്‍  അ​സ്വ​സ്ഥ​നാ​യ ബിനോയ്‌   ഭ​ര്‍ത്താ​വ് വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്ക​രു​തെ​ന്നും സി​ന്ധു​വി​നോ​ട്​ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഭ​ര്‍ത്താ​വു​മാ​യി ഒ​ത്തു​ പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ സി​ന്ധു​വി​നെ ബി​നോ​യി വ​ക​വ​രു​ത്തി​യതാകാമെന്നാണ്  പോലീ​സി​ന്‍റെ നിഗമനം.

കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു.  

അതേസമയം, സംഭവത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത  വനിതാ കമ്മീഷന്‍ ജില്ലാ പോലീസ് സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടുകയും  ചെയ്തു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News