Vandiperiyar rape case: പ്രതി അർ‍ജുന് തെളിവെടുപ്പിനിടെ മർദ്ദനം

പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു മർദനം

Written by - Zee Malayalam News Desk | Last Updated : Jul 11, 2021, 05:02 PM IST
  • പൊലീസ് വലയം തീർത്തെങ്കിലും ഒരാൾ അർജുന്റെ മുഖത്തടിച്ചു
  • രണ്ടാം തവണയാണ് അർജുനെ എസ്റ്റേറ്റിൽ തെളിവെടുപ്പിന് എത്തിക്കുന്നത്
  • ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ രീതി പൊലീസിന് മുന്നിൽ പ്രതി വീണ്ടും കാണിച്ചു
  • അർജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതൽ ചുരക്കുളം എസ്റ്റേറ്റിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു
Vandiperiyar rape case: പ്രതി അർ‍ജുന് തെളിവെടുപ്പിനിടെ മർദ്ദനം

ഇടുക്കി: വണ്ടിപ്പെരിയാർ പീഡനക്കേസിലെ (Vandiperiyar rape case) പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതിനിടെ നാട്ടുകാരുടെ മർദനം. ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് (Evidence collection) എത്തിച്ചപ്പോഴായിരുന്നു മർദനം. പ്രതി അർജുനെ എസ്റ്റേറ്റിൽ പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു.

പൊലീസ് വലയം തീർത്തെങ്കിലും ഒരാൾ അർജുന്റെ മുഖത്തടിച്ചു. രണ്ടാം തവണയാണ് അർജുനെ എസ്റ്റേറ്റിൽ തെളിവെടുപ്പിന് എത്തിക്കുന്നത്. ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ രീതിയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രീതിയും പൊലീസിന് മുന്നിൽ പ്രതി വീണ്ടും കാണിച്ചു. അർജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതൽ ചുരക്കുളം എസ്റ്റേറ്റിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചതോടെ നാട്ടുകാർ പാഞ്ഞടുക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിയെ (Accused) കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. നാട്ടുകാരിൽ ഒരാൾ പ്രതി അർജുനെ വെട്ടുകത്തി ഉപയോ​ഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു.

ALSO READ: ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കി;പ്രതി അറസ്റ്റിൽ

ചൊവ്വാഴ്ചയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. പ്രതിക്കെതിരെ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ്  പൊലീസിന്റെ നീക്കം. വണ്ടിപ്പെരിയാറിൽ കൊലപ്പെട്ട ആറ് വയസുകാരിയെ പ്രതി അർജുൻ മൂന്ന് വർഷമായി പീഡീപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു. അശ്ലീല വീഡിയോകൾക്ക് അടിമയായ പ്രതി പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. മൂന്ന് വയസ് മുതൽ അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് പ്രതി അ‍ർജുൻ പൊലീസിന് (Police) നൽകിയിരിക്കുന്ന മൊഴി. കുട്ടിയുടെ മാതാപിതാക്കൾ തോട്ടത്തിൽ പണിക്ക് പോകുന്ന സമയത്ത് ലയത്തിൽ എത്തിയായിരുന്നു പീഡനം.

ALSO READ: Vandiperiyar Child Murder: ആറ് വയസുകാരിയെ പ്രതി അർജുൻ മൂന്ന് വർഷമായി പീഡീപ്പിച്ചിരുന്നു,കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി

കഴിഞ്ഞ 30 ന് പീഡനത്തിനിടെ പെൺകുട്ടി ബോധരഹിതയായി. അനക്കമറ്റ കുട്ടി മരിച്ചെന്ന് കരുതി അ‍ർജുൻ വീട്ടിൽ കെട്ടിത്തൂക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സംസ്കാരത്തിലും പ്രതി പങ്കെടുത്തിരുന്നു. ആദ്യഘട്ടത്തിൽ അപകടമരണമെന്ന് വിലയിരുത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് നിർണായകമായത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ അയൽവാസികളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം അർജുന്‍റെ അറസ്റ്റിലേക്കെത്തിച്ചു. നിരന്തരം അശ്ലീല വീഡിയോകൾ കാണുമായിരുന്ന പ്രതി പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്ന് പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News