Karipur Gold Smuggling Case : കരിപ്പൂർ സ്വർണ്ണ കടത്ത് കേസിൽ കസ്റ്റംസ് മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകും

കരിപ്പൂർ (Karipur) സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവൻ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2021, 02:44 PM IST
  • ഇവർക്കെതിരെ തെളിവുണ്ടെന്നും കസ്റ്റഡി അപേക്ഷയുമായി കോടതിയെ സമീപിക്കുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
  • അതേസമയം, അർജുൻ ആയങ്കിയുടെ (Arjun Ayanki) ഭാര്യയെയും, സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സക്കീനയെയും മൊഴിയെടുക്കാനായി നാളെ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
  • കരിപ്പൂർ (Karipur) സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവൻ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
  • കൊടുവള്ളി സംഘത്തിലെ മുഖ്യസൂത്രധാരൻ സൂഫിയാനും ഇയാളുടെ സഹോദരൻ ഫിജാസും ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക.
Karipur Gold Smuggling Case : കരിപ്പൂർ സ്വർണ്ണ കടത്ത് കേസിൽ കസ്റ്റംസ് മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകും

Kochi: കരിപ്പൂർ സ്വർണ്ണക്കടത്ത് (Karipur Gold Smuggling Case) ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സൂഫിയാൻ ഉൾപ്പടെയുള്ള മുഴുവൻ പേരെയും കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. ഇവർക്കെതിരെ തെളിവുണ്ടെന്നും കസ്റ്റഡി അപേക്ഷയുമായി കോടതിയെ സമീപിക്കുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. 

അതേസമയം, അർജുൻ ആയങ്കിയുടെ (Arjun Ayanki)  ഭാര്യയെയും, സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സക്കീനയെയും മൊഴിയെടുക്കാനായി നാളെ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കേസിനെ കുറിച്ചും ഗുഡാലോചനയെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരുടെയും മിഴി നാളെ രേഖപ്പെടുത്തും. 

ALSO READ: Karipur Gold Smuggling Case : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള കസ്റ്റംസിന്‍റെ അപേക്ഷ കോടതി തള്ളി

കരിപ്പൂർ (Karipur) സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവൻ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. കൊടുവള്ളി സംഘത്തിലെ മുഖ്യസൂത്രധാരൻ സൂഫിയാനും ഇയാളുടെ സഹോദരൻ ഫിജാസും ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക.

ALSO READ: Karippur gold smuggling case: മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം

നിലവിൽ അർജ്ജുൻ ആയങ്കിയെ ചോദ്യം ചെയ്തെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ വീണ്ടെടുക്കാനാകാത്തത് തിരിച്ചടിയായിട്ടുണ്ട്. ടിപി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫിയും കൊടി സുനിയുമാണ് അർജ്ജുൻ ആയങ്കിയുടെ സംഘത്തെ നിയന്ത്രിച്ചത് എന്നാണ് കസ്റ്റംസിന്‍റെ അനുമാനം.

ALSO READ: Karipur Gold Smuggling Case: നഗ്നനാക്കി മര്‍ദ്ദിച്ചതായി അര്‍ജുന്‍ കോടതിയില്‍, മൊഴികളില്‍ വൈരുദ്ധ്യമെന്ന് കസ്റ്റംസ്

 മുഹമ്മദ് ഷാഫിയോട് മറ്റന്നാൾ കൊച്ചിയിൽ എത്താൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫിയിൽ നിന്നും വിശദമായ മൊഴി എടുത്ത ശേഷമായിരിക്കും തുടർ നീക്കം. അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് നാളെ വീണ്ടും വിളിപ്പിക്കുന്നത്.  അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് പാനൂർ സ്വദേശിനി സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാളെ കൊച്ചിയിലെത്താൻ സക്കീനയ്ക്ക് നോട്ടീസ് അയച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News