Crime News: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Crime News: ചായ കുടിക്കാന്‍ റിയാസ് തട്ടുകടയില്‍ എത്തിയ സമയത്ത് കടക്കാരൻ തരാനുള്ള പറ്റ് കാശ് ചോദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 07:16 AM IST
  • തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
  • ചെങ്ങളം സൗത്ത് സ്വദേശി റിയാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്
  • കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞദിവസം രാവിലെയാണ്
Crime News: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോട്ടയം: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് സ്വദേശി റിയാസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞദിവസം രാവിലെയാണ് .

Also Read: പാലാ സ്റ്റേഷനിലെ പോലീസുകാർ മർദ്ദിച്ചെന്ന് 17-കാരൻ; അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

ചായ കുടിക്കാന്‍ റിയാസ് തട്ടുകടയില്‍ എത്തിയ സമയത്ത് കടക്കാരൻ തരാനുള്ള പറ്റ് കാശ് ചോദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് റിയാസ് ജീവനക്കാരനെ മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന താക്കോല്‍ കൊണ്ട് കഴുത്തിനിട്ട് കുത്തുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ജീവനക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയാസിനെ പോലീസ് പിടികൂടിയത്. 

ട്രെയിന്‍ യാത്രക്കാരനെ അടിച്ചുവീഴ്ത്തി മൊബൈൽഫോണും പണവും കവര്‍ന്ന കേസിൽ 3 പേർ അറസ്റ്റിൽ

കടവന്ത്ര കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിനു സമീപം ട്രെയിന്‍ യാത്രക്കാരനെ ട്രെയിനില്‍ നിന്നും അടിച്ചുവീഴ്ത്തിയ ശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ഫോണും പേഴ്സും കവര്‍ന്ന കേസിൽ മൂന്നുപേര്‍ അറസ്റ്റിൽ. 

Also Read: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 9 ജില്ലയിൽ യെല്ലോ അലർട്ട്, ഒരിടത്ത് ഓറഞ്ച് അലർട്ട്!

കടവന്ത്ര ഗാന്ധിനഗര്‍ കോളനി ഊത്തുപ്പിള്ളിപ്പറമ്പ് വീട്ടില്‍ വിബിന്‍, തിരുവനന്തപുരം പൂവാര്‍ വിദ്യാഭവന്‍ വീട്ടില്‍ നിതിന്‍, തിരുവനന്തപുരം പൊഴിയൂര്‍ ഫിഷര്‍മെന്‍ കോളനി സ്വദേശി നോബിള്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. ഇവർ ബെംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതിനായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോൾ കടവന്ത്ര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ മോഹന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ്, സനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, അനില്‍കുമാര്‍, ബിബിന്‍ സി. ഗോപാല്‍, സുമേഷ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.

Also Read: ഈ രാശിക്കാരുടെ ഭാഗ്യം ലക്ഷ്മീ കൃപയാൽ ഇന്ന് മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

ഇവർ അപഹരിച്ച 50,000 രൂപ വിലവരുന്ന മൊബൈല്‍ഫോണിന്റെ ലോക്ക് തിരുവനന്തപുരത്തുള്ള ഐടി വിദഗ്ധരായ കൂട്ടുപ്രതികളുടെ സഹായത്തോടെ പൊട്ടിക്കുകയും ശേഷം എറണാകുളത്തുള്ള പെന്റാ മേനകയിലുള്ള കടയില്‍ വിറ്റതായും അന്വേഷണ സംഘം കണ്ടെത്തി. പ്രതികള്‍ കൊച്ചി സിറ്റിയിലെ നിരവധി കവര്‍ച്ച-മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്.   കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios ലിങ്ക് -  https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News