Triple Lockdown : തൃശൂർ ജില്ലയിൽ മരണം, ചികിത്സ എന്നിവയ്ക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല, അറിയാം ജില്ലയിലെ ബാക്കി ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ

ഇന്ന് അ‍‍ർധരാത്രി മുതൽ നിലവിൽ വരും. നാളെ 17-ാം തിയതി തിങ്കളാഴ്ച മുതൽ 23-ാം തിയതി ഞായറാഴ്ച വരെയാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപ്പിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 16, 2021, 11:39 PM IST
  • ഇന്ന് അ‍‍ർധരാത്രി മുതൽ നിലവിൽ വരും. നാളെ 17-ാം തിയതി തിങ്കളാഴ്ച മുതൽ 23-ാം തിയതി ഞായറാഴ്ച വരെയാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപ്പിച്ചിരിക്കുന്നത്
  • ജില്ലയിൽ വിശ്വാസികൾക്കായി ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല.
  • പാൽ പത്രം വിതരണം അനുവദനീയമാണ്.
  • ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും.
Triple Lockdown : തൃശൂർ ജില്ലയിൽ മരണം, ചികിത്സ എന്നിവയ്ക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല, അറിയാം ജില്ലയിലെ ബാക്കി ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ

Thrissur : സംസ്ഥാനത്തെ അതി തീവ്ര വ്യാപനം രേഖപ്പെടുത്തിയിരിക്കുന്ന തൃശൂർ ഉൾപ്പെടെ നാല് ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിൾ ലോക്ഡൗൺ (Triple Lockdown) ഇന്ന് അ‍‍ർധരാത്രി മുതൽ നിലവിൽ വരും. നാളെ 17-ാം തിയതി തിങ്കളാഴ്ച മുതൽ 23-ാം തിയതി ഞായറാഴ്ച വരെയാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപ്പിച്ചിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ല (Thrissur District) ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങളും അനുവദനീയമായ കാര്യങ്ങൾ ഏതോക്കെയാണെന്ന് അറിയിച്ച് തൃശൂർ ജില്ല കലക്ടർ ഉത്തരവ് ഇറക്കി.

നിയന്ത്രണങ്ങൾ ഇവയാണ്

1. ജില്ലയിൽ മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല.

2. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം.

3. അനുവദനീയമായ സ്ഥാപനങ്ങളിൽ തന്നെ ഒരേസമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കുവാൻ പാടില്ല

4. നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കുവാൻ അന്യസംസ്ഥാനങ്ങളിൽ നിന്നും യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടു വരാൻ പാടില്ല. നിലവിലുള്ള തൊഴിലാളികളെ അവിടെ തന്നെ തുടരുവാൻ അനുവദിക്കണം. ഇവർ പുറത്തിറങ്ങി നടക്കാൻ പാടില്ല.

ALSO READ : Triple Lockdown : എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ, അറിയാം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ

5. വഴിയോര കച്ചവടങ്ങളും വീടുകൾ തോറും കയറിയിറങ്ങി വിൽപ്പന നടത്തുന്നതും കർശനമായി നിരോധിച്ചു. 

6. ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് ഭാഗമായി അഞ്ച് പേരെ വെച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്താം.

7. ജില്ലയിൽ വിശ്വാസികൾക്കായി ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല.

8. പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും വിതരണം ചെയ്യുന്നത് കഴിവതും ആർ ആർ ടികൾ വഴി നടത്തണം.

9. ജില്ലയിൽ അതിർത്തി റോഡുകളും പ്രാദേശിക റോഡുകളും അടച്ചിടണം. ജില്ലയ്ക്ക് അകത്തുള്ള പ്രധാന റോഡുകളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തണം. അടിയന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും  അടിയന്തര ആവശ്യങ്ങൾക്കുമുള്ള സഞ്ചാര സൗകര്യം ഉറപ്പാക്കണം.

10. പാൽ പത്രം വിതരണം അനുവദനീയമാണ്. 

ALSO READ : Triple Lockdown : തിരുവനന്തപുരം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇവയാണ്

11. ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. മിനിമം ജീവനക്കാരെ മാത്രമുപയോഗിച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാം.

12. പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം, പച്ചക്കറി കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കുന്നതാണ്. എന്നാൽ വിതരണം ആർ ആർ ടി, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം. 

13. ശനിയാഴ്ച ദിവസങ്ങളിൽ മത്സ്യം, മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് എന്നിവ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കാം. എന്നാൽ വിതരണം ആർ ആർ ടികൾ, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

14. ഹോട്ടലുകളും മറ്റ് ഭക്ഷ്യ ഭോജന കടകളും രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ പാർസൽ മാത്രം കൊടുക്കുന്നതിന് അനുവദിക്കും.  എന്നാൽ വിതരണം ആർ ആർ ട്ടികൾ, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

15. ജില്ലയിൽ റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ, പാൽ സൊസൈറ്റികൾ എന്നിവ രാവിലെ എട്ടു മുതൽ ഉച്ചതിരിഞ്ഞ് അഞ്ചുമണി വരെ പ്രവർത്തിക്കാം. എന്നാൽ വിതരണം ആർ ആർ ടികൾ, വാർഡ് തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തണം.

ALSO READ : Kerala COVID Update : സംസ്ഥാനത്ത് കോവിഡ് കണക്കിൽ നേരിയ കുറവ്, പക്ഷെ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റിയും മരണ നിരക്കും

16. ആശുപത്രികൾ, രോഗി ചികിത്സയ്ക്കായുള്ള ക്ലിനിക്, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ എന്നിവ അനുവദനീയമാണ്. എന്നാൽ ദന്ത സംരക്ഷണത്തിനായുള്ള ഡെൻറൽ ക്ലിനിക് പ്രവർത്തിക്കാൻ അനുവദിക്കില്ല. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നതാണ്. 

17. വിവാഹ ആഘോഷങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവ മാറ്റിവയ്ക്കണം. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ വധൂവരൻമാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച് വിവാഹം ചടങ്ങ് മാത്രം നടത്താം.

18. വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണപ്രവർത്തനങ്ങൾ അനുവദനീയമല്ല. എന്നാൽ റോഡുകൾ, പാലങ്ങൾ, കുളങ്ങൾ, തോടുകൾ, റെയിൽവേ എന്നീ പൊതുഇടങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ മിനിമം ജീവനക്കാരെ വെച്ച് നടത്താം.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് ജില്ല ഭരണകൂടം അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News