Kochi : സംസ്ഥാനത്തെ അതി തീവ്ര വ്യാപനം രേഖപ്പെടുത്തിയിരിക്കുന്ന എറണാകുളം ഉൾപ്പെടെ നാല് ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിൾ ലോക്ഡൗൺ (Triple Lockdown) ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. നാളെ 17-ാം തിയതി തിങ്കളാഴ്ച മുതൽ 23-ാം തിയതി ഞായറാഴ്ച വരെയാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപ്പിച്ചിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ല (Ernakulam District) ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങളും അനുവദനീയമായ കാര്യങ്ങൾ ഏതോക്കെയാണെന്ന് അറിയിച്ച് എറണാകുളം ജില്ല കലക്ടർ ഉത്തരവ് ഇറക്കി.
1. പലചരക്കുകടകള്‍, ബേക്കറി, പഴം പച്ചക്കറി കടകള്‍, മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ഇതിനായി വാര്‍ഡ്-തല ആര്‍.ആര്‍.ടികള്‍/കമ്മിറ്റികള്‍ എന്നിവയുടെ വോളന്റിയേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ്.
2.പൊതുജനങ്ങള്‍ അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്‍ നിന്നു മാത്രം ആവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ദൂരെ യാത്ര അനുവദനീയമല്ല.
3. വഴിയോര കച്ചവടങ്ങള്‍ ജില്ലയില്‍ അനുവദിനീയമല്ല.
4. ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ 8 മണി മുതല്‍ രാത്രി 7:30 മണി വരെ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. പാഴ്‌സല്‍ സേവനം അനുവദിനീയമല്ല.
5. പത്രം, പാല്‍, തപാല്‍ വിതരണം എന്നിവ രാവിലെ 8 മണി വരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് 2 മണി വരെ നടത്താവുന്നതാണ്.
ALSO READ : Triple Lockdown : തിരുവനന്തപുരം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇവയാണ്
6. ഇലക്ടിക്കല്‍ (പ്ലംബിംഗ് / ടെലികമ്മ്യണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍സിനു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ്. ഹോം നേഴ്‌സുകള്‍, വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസ്സ് ലഭ്യമാക്കി യാത്ര ചെയ്യേണ്ടതാണ് .ഓണ്‍ലൈന്‍ പാസുകള്‍ pass.bsafe.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
7. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎമ്മുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.
8. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടാത്താവുന്നതാണ്. ജില്ലയിലെ റൂറല്‍ പ്രദേശങ്ങളില്‍ പരമാവധി 5 പേരെ മാത്രം ഉള്‍ക്കൊള്ളിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
9. ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മിനിമം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തേണ്ടതാണ്. (ആവശ്യ വസ്ത്രക്കള്‍ക്കായുള്ള ഇ കൊമേഴ്‌സ്/ഡെലിവറി സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.)
10. ജില്ലയിലെ ഐടി/ഐടിഇഎസ് സ്ഥാപനങ്ങളിലെ ബാക്ക്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി അനുവദിക്കുന്നതാണ്.
11. ജില്ലയില്‍ ഹെഡ് ഓഫീസുകളുള്ള സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഡാറ്റാ സെന്റര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.
കർശനമായ നിയന്ത്രണങ്ങൾ
1 വിവാഹം അടക്കമുള്ള ആഘോഷങ്ങളും കൂട്ടംചേരലുകളും മാറ്റിവെക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച വിവാഹങ്ങള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളിച്ചു നടത്താവുന്നതാണ്. മരണാന്തര ചടങ്ങുകള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളളിച്ചു നടത്തേണ്ടതാണ്. വിവാഹ, മരണാനന്തര ചടങ്ങുകള്‍ എന്നിവ കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
2 ജില്ലയില്‍ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാട്ടുള്ളതല്ല.
ALSO READ : Sputnik Vaccine : ഒറ്റ ഡോസിൽ ഫലം. സ്ഫുട്നിക് ലൈറ്റ് ഇന്ത്യയിലേക്ക് എത്തിക്കാൻ റഷ്യ
3. പ്ലാന്റേഷന്‍, നിര്‍മാണമേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നോ അന്യജില്ലകളില്‍ നിന്നോ തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. നിലവില്‍ ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലാത്തതും കൂടാതെ തൊഴില്‍ പരിസരങ്ങളില്‍ തന്നെ താമസിക്കേണ്ടതുമാണ്.
4. ജില്ലാ അതിര്‍ത്തിയിലും കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുമുള്ള പ്രവേശനം പോലീസ് കര്‍ശനമായി നിയന്ത്രിക്കും. ജില്ലയിലെ പ്രധാനറോഡുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയാവുന്നതാണ്.
5. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്ക് പോലീസില്‍ നിന്നും സ്‌പെഷ്യല്‍ പാസ്സ് വാങ്ങേണ്ടതാണ്.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഫൈന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ക്ക് പൂറമേ ദുരന്തനിവാരണ നിയമം സെക്ഷന്‍ 51,58 എന്നീ വകുപ്പുകള്‍ പ്രകാരവും തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ല കലക്ടർ ഉത്തരവിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA