Blackheads Solution: ബ്ലാക്ക്‌ഹെഡ്‌സ് എളുപ്പത്തില്‍ നീക്കം ചെയ്യാം, ഈ മാസ്‌ക് പരീക്ഷിക്കൂ

Blackheads Solution: ബ്ലാക്ക്‌ഹെഡ്‌സ് ഒരു  ഗുരുതരമായ ആരോഗ്യ പ്രശ്‌നമല്ല, എങ്കിലും മുഖത്തിന്‍റെ ഭംഗി കുറയ്ക്കുകയും ആത്മവിശ്വാസക്കുറവിനും ഇത്  കാരണമാകാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 07:10 PM IST
  • പതിവായി കൂടെക്കൂടെ മുഖം കഴുകുന്നവരിൽ ബ്ലാക്ക് ഹെഡ്സ് കുറവായിരിക്കും. ചർമ്മ സംരക്ഷണത്തിൽ അലംഭാവം കാണിക്കുന്നവരിൽ ഇത് ധാരാളമായി കണ്ടേക്കാം
Blackheads Solution: ബ്ലാക്ക്‌ഹെഡ്‌സ് എളുപ്പത്തില്‍ നീക്കം ചെയ്യാം, ഈ മാസ്‌ക് പരീക്ഷിക്കൂ

Blackheads Solution: മുഖക്കുരുവും പാടുകളുമൊന്നും ഇല്ലാത്ത സുന്ദരമായ  മുഖചർമം ആരും ആഗ്രഹിക്കും.  എന്നാല്‍,  മുഖക്കുരുവരാതെ ഇത്രയേറെ നോക്കിയാലും മറ്റൊരു ചെറിയ വില്ലന്‍ തിളക്കമുള്ള മുഖചർമത്തിന്‍റെ ഭംഗി ഇല്ലാതാക്കുന്നു. അതാണ്‌ ബ്ലാക്ക്ഹെഡ്‌സ്. ഇത് പ്രധാനമായും മൂക്കിന്‍റെ ഇരു വശങ്ങളിലുമാണ് സ്ഥാനം പിടിയ്ക്കുന്നത്.

Also Read:  When To Cut Nails: ഈ ദിവസം നഖം വെട്ടുന്നത് നിങ്ങളെ കോടീശ്വരനാക്കും!! കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും  

ചർമത്തിലെ തുറന്ന സുഷിരങ്ങളില്‍ അഴുക്ക് അടിഞ്ഞു കൂടിയാണ്  ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്.  എണ്ണമയമുള്ള ചർമ്മമുള്ളവരിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത് എങ്കിലും ആർക്കും ഇതു ഉണ്ടാകാം. ബ്ലാക്ക്‌ഹെഡ്‌സ് ഒരു  ഗുരുതരമായ ആരോഗ്യ പ്രശ്‌നമല്ല, എങ്കിലും മുഖത്തിന്‍റെ ഭംഗി കുറയ്ക്കുകയും ആത്മവിശ്വാസക്കുറവിനും ഇത്  കാരണമാകാറുണ്ട്.
 
എന്നാല്‍, പതിവായി കൂടെക്കൂടെ മുഖം കഴുകുന്നവരിൽ ബ്ലാക്ക് ഹെഡ്സ് കുറവായിരിക്കും. ചർമ്മ സംരക്ഷണത്തിൽ അലംഭാവം കാണിക്കുന്നവരിൽ ഇത് ധാരാളമായി കണ്ടേക്കാം. മുഖത്തെ  എണ്ണമയം എപ്പോഴും കളയുക എന്നതാണ് ബ്ലാക്ക് ഹെഡ്സിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല ഉപായം.

വൃത്തിയുള്ളതും തിളങ്ങുന്നതുമായ ചർമ്മം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ഇന്നത്തെ ജീവിത ശൈലിയും വര്‍ദ്ധിച്ചു വരുന്ന മലിനീകരണവും ബ്ലാക്ക് ഹെഡ്സ് എന്ന പ്രശ്നം ഉണ്ടാകുന്നു. ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ പലരും വിലയേറിയതും രാസവസ്തുക്കൾ നിറഞ്ഞതുമായ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളെയാണ് ആശ്രയിയ്ക്കുക.

എന്നാല്‍, ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യുന്നതിന്  പല പ്രകൃതിദത്ത പരിഹാരങ്ങളും ഫലപ്രദമാണ്. ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യുന്നതിനുള്ള ഒരു മാസ്‌ക് നിർമ്മിക്കുന്ന രീതി പരിചയപ്പെടാം. നമ്മുടെ വീട്ടില്‍ ലഭ്യമായ ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ മാസ്ക് ഏറെ ഫലപ്രദമാണ്. ഈ മാസ്‌ക് നിങ്ങളുടെ മുഖത്ത് നിന്ന് വേദനയില്ലാതെ എളുപ്പത്തിൽ ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യുന്നു, 

ബ്ലാക്ക്‌ഹെഡ്‌സ് റിമൂവൽ മാസ്‌ക് എങ്ങനെ നിർമ്മിക്കാം? (How To Make Blackheads Removal Mask?)

ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാനുള്ള മാസ്ക് ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ-

തൈര് 1 ടീസ്പൂൺ 
ഉപ്പ് 1/2 ടീസ്പൂൺ 
മഞ്ഞൾ നുള്ള് 
പഞ്ചസാര 1/2 ടീസ്പൂൺ 
നാരങ്ങ പകുതി 

ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യുന്ന മാസ്ക് എങ്ങനെ നിർമ്മിക്കാം? (How To Make Blackheads Removal Mask)
 
ബ്ലാക്ക്‌ഹെഡ്‌സ് റിമൂവൽ മാസ്‌ക് ഉണ്ടാക്കാൻ ആദ്യം ഒരു പാത്രം എടുക്കുക. അതിൽ ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ ഉപ്പ്, ഒരു നുള്ള് മഞ്ഞൾ, അര ടീസ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. ഇതിലേയ്ക്ക് പകുതി നാരങ്ങയുടെ നീര്  കലർത്തി  പേസ്റ്റ് ഉണ്ടാക്കുക. ഇപ്പോൾ നിങ്ങളുടെ ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനുള്ള മാസ്‌ക് തയ്യാറാണ്.

ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യുന്ന മാസ്ക് എങ്ങനെ ഉപയോഗിക്കാം?  (How To Use Blackheads Removal Mask) 

ബ്ലാക്ക്‌ഹെഡ്‌സ് റിമൂവൽ മാസ്‌ക് ഉപയോഗിക്കുന്നതിന് മുന്‍പ് മുഖം കഴുകി വൃത്തിയാക്കുക. ശേഷം തയ്യാറാക്കിയ മാസ്ക് ബ്ലാക്ക്ഹെഡ്‌സുകളില്‍ നന്നായി പുരട്ടുക. നന്നായി ഉണങ്ങാൻ വിടുക.  എന്നിട്ട് നീര് പിഴിഞ്ഞെടുത്ത ചെറുനാരങ്ങ തൊലി ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക.  ഇത് സാവധാനം നിങ്ങളുടെ ബ്ലാക്ക്ഹെഡ്സ് മായ്ച്ചു തുടങ്ങും.
നല്ല ഫലങ്ങൾക്കായി, കുറച്ച് ദിവസത്തേക്ക് ഇത് ഉപയോഗിക്കാൻ ശ്രമിക്കുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News