When To Cut Nails: ഈ ദിവസം നഖം വെട്ടുന്നത് നിങ്ങളെ കോടീശ്വരനാക്കും!! കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും

When To Cut Nails:  നഖം വെട്ടുന്നതുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് വൈകുന്നേരങ്ങളിൽ നഖം മുറിക്കരുതെന്ന് പറയപ്പെടുന്നു. വൈകുന്നേരങ്ങളില്‍ നഖം മുറിയ്ക്കുന്നത് സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയെ കോപിപ്പിക്കും, ഇത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 02:10 PM IST
  • ആഴ്ചയിലെ എല്ലാ ദിവസവും നഖം മുറിയ്ക്കുന്നത്‌ ശുഭമല്ല. ഈ പ്രവൃത്തി ആ വ്യക്തിയില്‍ വ്യത്യസ്തമായ സ്വാധീനം ചെലുത്തുന്നു
When To Cut Nails: ഈ ദിവസം നഖം വെട്ടുന്നത് നിങ്ങളെ കോടീശ്വരനാക്കും!! കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും

When To Cut Nails: നഖം വെട്ടുന്നത് സംബന്ധിച്ച പല കാര്യങ്ങളും നാം കേട്ടിട്ടുണ്ട്. അതായത്, രാത്രിയിൽ നഖം വെട്ടാൻ പാടില്ല, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നഖം മുറിയ്ക്കാന്‍ പാടില്ല എന്നിങ്ങനെ പല കാര്യങ്ങള്‍ പഴമക്കാര്‍ പറയാറുണ്ട്.    

Also Read:  Bank Account Rules: ഒരു വ്യക്തിക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വരെയാകാം? ആർബിഐ നിയമം എന്താണ് പറയുന്നത്? 

എന്നാല്‍, പലര്‍ക്കും ഇത്തരം വിലക്കുകളുടെ പിന്നിലെ കാരണം അറിയില്ല. അതായത്, ചില ദിവസങ്ങളില്‍, ചില സമയങ്ങളില്‍ നഖം വെട്ടാൻ പാടില്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ? നഖം വെട്ടുന്നതുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് വൈകുന്നേരങ്ങളിൽ നഖം മുറിക്കരുതെന്ന് പറയപ്പെടുന്നു. വൈകുന്നേരങ്ങളില്‍ നഖം മുറിയ്ക്കുന്നത് സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയെ കോപിപ്പിക്കും, ഇത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും. 

Also Read: Deepawali holiday in US: ഇന്ത്യൻ-അമേരിക്കക്കാർക്ക് സന്തോഷവാര്‍ത്ത, ദീപാവലി ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ  

കൂടാതെ, ആഴ്ചയിലെ എല്ലാ ദിവസവും നഖം മുറിയ്ക്കുന്നത്‌ ശുഭമല്ല. ഈ പ്രവൃത്തി ആ വ്യക്തിയില്‍ വ്യത്യസ്തമായ സ്വാധീനം ചെലുത്തുന്നു. ഏത് ദിവസമാണ് നഖം മുറിക്കുന്നത് ശുഭകരമെന്നും ഏത് ദിവസമാണ് അശുഭകരമായി കണക്കാക്കുന്നതെന്നും അറിയാം. 

ഈ ദിവസം നഖം മുറിക്കുന്നത് ശുഭകരമാണ്

ജ്യോതിഷ പ്രകാരം ആഴ്ചയിൽചില ദിവസങ്ങളില്‍ നഖം മുറിക്കുന്നത് ശുഭകരമായി കണക്കാക്കാറില്ല. അതായത് ഈ ദിവസങ്ങളിൽ നഖം മുറിക്കുന്നത് വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. മറുവശത്ത്, ആഴ്‌ചയിലെ ചില ദിവസങ്ങളിൽ നഖം മുറിക്കുന്നത് ധനലാഭം, തൊഴിൽ രംഗത്ത്‌  പുരോഗതി എന്നിവയ്‌ക്കൊപ്പം നിരവധി സാമ്പത്തിക സാമൂഹിക നേട്ടങ്ങളും നൽകുന്നു. നഖം മുറിക്കുന്നത് ശുഭകരവും ഏത് ദിവസമാണ് അശുഭകരവുമുള്ളതെന്ന് നമുക്ക് നോക്കാം.
 
ജ്യോതിഷ പ്രകാരം, എല്ലാ ആഴ്ചയും ഒന്നോ അല്ലെങ്കിൽ മറ്റൊരു ഗ്രഹത്തിന്‍റെ ഘടകമാണ്. വേദങ്ങളിൽ, വ്യാഴം, ശനി, ചൊവ്വ ദിവസങ്ങളിൽ നഖം മുറിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഈ ദിവസം നഖം മുറിക്കുന്നത് ചൊവ്വ, വ്യാഴം, ശനി എന്നിവ അശുഭകരമായ ഫലം നൽകുന്നതിന് വഴി തെളിയ്ക്കുന്നു. 

വേദങ്ങള്‍ പറയുന്നതനുസരിച്ച് വൈകുന്നേരങ്ങളിലും രാത്രിയിലും നഖം മുറിക്കുന്നത് നിഷിദ്ധമാണ്. അതായത്,  സൂര്യാസ്തമയത്തിന് ശേഷമോ രാത്രിയിലോ നഖം മുറിക്കുന്നത് ലക്ഷ്മീദേവിയെ കോപാകുലയാക്കുമെന്നും ആ വീട്ടിൽ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എപ്പോഴും ഉണ്ടാകുമെന്നും പറയപ്പെടുന്നു.

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ നഖം മുറിക്കുന്നത് നല്ലതാണെന്നാണ് ഗ്രന്ഥങ്ങൾ പറയുന്നത്. തിങ്കളാഴ്ചകളിൽ നഖം മുറിക്കുന്നത് തമ ഘടകം കുറയ്ക്കുന്നു. ബുധനാഴ്ച നഖം മുറിക്കുന്നത് കരിയറിൽ പുരോഗതി നൽകുന്നു. വെള്ളിയാഴ്ച നഖം മുറിച്ചാൽ പണവും സാമ്പത്തിക ലാഭവും നല്‍കും. മറുവശത്ത്, ഞായറാഴ്ച നഖം മുറിക്കുന്നതും ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഞായറാഴ്ച നഖം മുറിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു.

ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ നഖങ്ങളും മുടിയും ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. നഖവും മുടിയും വൃത്തിയായി സൂക്ഷിക്കാത്തയാളോട് ശനിക്ക് കോപിക്കുകയും ജീവിതത്തില്‍ ഏറെ വേദന നൽകുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. അതായത് ആ വ്യക്തിയ്ക്ക് ജീവിതത്തിൽ ഏറെ പ്രശ്നങ്ങളും ദാരിദ്ര്യം പോലും നേരിടേണ്ടി വന്നേക്കാം...   

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News