വേനൽക്കാലത്ത് Curd സൂപ്പർഫുഡ് ആണ്, ചർമ്മത്തിനും ആരോഗ്യത്തിനും ഉത്തമം

പാലിൽ നിന്ന് ഉണ്ടാക്കുന്ന തൈരിൽ കാൽസ്യം, വിറ്റാമിൻ ബി 12, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.  അതിനാൽ വേനൽക്കാലത്ത് ദിവസവും 1 കപ്പ് തൈര് കഴിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിൽ ഗുണങ്ങൾ ലഭിക്കും. 

Written by - Ajitha Kumari | Last Updated : Mar 12, 2021, 07:56 PM IST
  • വേനൽക്കാലത്ത് ദിവസവും 1 പാത്രം തൈര് കഴിക്കുക
  • ദഹനം മെച്ചപ്പെടുത്താൻ തൈര് സഹായിക്കുന്നു
  • തൈര് പല വിധത്തിൽ ചർമ്മത്തിന് ഗുണം ചെയ്യു
വേനൽക്കാലത്ത് Curd സൂപ്പർഫുഡ് ആണ്, ചർമ്മത്തിനും ആരോഗ്യത്തിനും ഉത്തമം

ന്യുഡൽഹി: വേനൽക്കാലം എത്തി എല്ലായ്പ്പോഴും തണുത്ത എന്തെങ്കിലും കഴിക്കാൻ നമുക്ക് തോന്നും. എന്നാൽ നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന തണുത്ത പാനീയം, ഐസ്ക്രീം എന്നിവ കഴിച്ചാൽ നിങ്ങളുടെ തൊണ്ടയ്ക്ക് കേടുപാടുകൾ സംഭവിക്കുക മാത്രമല്ല ആരോഗ്യത്തിനും പ്രശ്നങ്ങൾ സംഭവിക്കും. 

അതിനാൽ വേനൽക്കാലത്ത് ശരീരത്തെയും വയറിനെയും തണുപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം തണുത്ത ഇത്തരം സാധനങ്ങൾ കഴിക്കുക എന്നത്. ഇവയിലൊന്നാണ് തൈര്. പ്രോബയോട്ടിക്സിൽ അല്ലെങ്കിൽ Good Bacteria നിറഞ്ഞ സൂപ്പർഫുഡ് വിഭാഗത്തിലാണ് തൈരിനെ കണക്കാക്കുന്നത്.   

Also Read: Lehenga യിൽ അതിസുന്ദരിയായി Shraddha Kapoor; ഡിസൈൻ ചെയ്‌തത്‌ മാസി പദ്‌മിനി കോലാപുരി

പാലിൽ നിന്ന് ഉണ്ടാക്കുന്ന തൈരിൽ കാൽസ്യം, വിറ്റാമിൻ ബി 12, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.  അതിനാൽ വേനൽക്കാലത്ത് ദിവസവും 1 കപ്പ് തൈര് കഴിക്കുന്നത് ആരോഗ്യത്തിന് പലവിധത്തിൽ ഗുണങ്ങൾ ലഭിക്കും. 

1. തൈര് ദഹനത്തെ മെച്ചപ്പെടുത്തുന്നു

വേനൽക്കാലത്ത് പലപ്പോഴും വയറുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്, ഈ സാഹചര്യത്തിൽ നമ്മുടെ ദഹനവ്യവസ്ഥയെ (Digestion)ശക്തിപ്പെടുത്താൻ തൈര് സഹായിക്കുന്നു.  ഇതിലെ Good Bacteria ദഹനവ്യവസ്ഥയിൽ ഉണ്ടാകാവുന്ന ഇൻഫെക്ഷനെ തടയുകയും തണുപ്പ് നൽകുകയും ചെയ്യുന്നു.   ഇനി നിങ്ങളുടെ വയറ് കേടാണെങ്കിൽ ആ പ്രശ്‌നം ഉനീക്കം ചെയ്യാനും തൈര് സഹായിക്കും.

2. തൈര് പ്രതിരോധശേഷി ശക്തമാക്കുന്നു

ശരീരത്തിലെ ദഹനവ്യവസ്ഥയിൽ പ്രത്യേകിച്ച് കുടലിൽ രോഗം പടരുന്ന ബാക്ടീരിയകളെ കൊന്നുകൊണ്ട് കുടൽ ആരോഗ്യകരമായി നിലനിർത്താൻ തൈര് സഹായിക്കുന്നു. വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ തൈരിൽ ലാക്ടോബാസില്ലസ് (Lactobacillus) അടങ്ങിയിട്ടുണ്ട്.  ഇത് രോഗപ്രതിരോധ ശേഷിയെ (Immunity) ശക്തിപ്പെടുത്തുന്നു. ഓസ്ട്രിയയിൽ നടത്തിയ ഒരു പഠനത്തിൽ 200 ഗ്രാം തൈര് കഴിക്കുന്നതിന്റെ ഗുണം മരുന്ന്  കഴിക്കുന്നതിന് തുല്യമാണെന്നാണ്. 

3. തൈര് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദം (Blood Pressure) നിയന്ത്രിക്കാനും തൈര് സഹായിക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഗവേഷണ പ്രകാരം ദിവസവും തൈര് കഴിക്കുന്നത് രക്താതിമർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ്. എന്നാൽ കൊഴുപ്പില്ലാത്ത തൈര് കഴിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. 

4. തൈര് എല്ലുകളെ ശക്തമാക്കുന്നു

അസ്ഥിയുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്.  ഇത് എല്ലുകളെ ശക്തമാക്കുന്നു.

5. ചർമ്മത്തിനും മുടിക്കും ഇത് ഗുണം ചെയ്യും

വരണ്ട ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്ന ലാക്റ്റിക് ആസിഡ് തൈരിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വേനൽക്കാലത്ത് ചർമ്മത്തിന് കരുവാളിപ്പ് വരാൻ സാധ്യതയുണ്ട്.  ഇതിന് പരിഹാരമായി നിങ്ങൾക്ക് വേണമെങ്കിൽ തൈരിൽ നാരങ്ങ നീര് ചേർത്ത് പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടുക.  കുറച്ച് സമയത്തിന് ശേഷം മുഖം വെള്ളത്തിൽ കഴുകുക. വ്യത്യാസം കാണാൻ സാധിക്കും.  അതുപോലെ മുടിയിലെ താരൻ പ്രശ്നം നീക്കം ചെയ്യാനും തൈര് സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News