Mumbai: മാസി പദ്‌മിനി കോലാപുരി ഡിസൈൻ ചെയ്‌ത ലെഹങ്കയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂർ (Shraddha Kapoor) . തന്റെ കസിൻ പ്രിയങ്ക ശർമ്മയുടെ വിവാഹത്തിനാണ് ഗോൾഡനും നീലയും കലർന്ന ലഹങ്ക ധരിച്ച് ശ്രദ്ധ എത്തിയത്. വിവാഹ ശേഷമുള്ള ചടങ്ങുകളുടെ ചിത്രങ്ങളും ശ്രദ്ധ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. ശ്രദ്ധയുടെ ഈ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്.
മാസി പദ്‌മിനി കോലാപുരിയുടെ പദ്‌മസീത എന്ന ബ്രാൻഡിന്റെ ലഹങ്കയാണ് (Lehenga) ശ്രദ്ധ ധരിച്ചത്. ഗോൾഡൻ കളർ ലഹങ്കയോടൊപ്പം വീതിയുള്ള ഗോൾഡൻ ബോർഡറോട് കൂടിയ നീല ദുപ്പട്ടയാണ് ശ്രദ്ധ ധരിച്ചത്. ദുപ്പട്ടയിൽ വിവിധ അലങ്കാരങ്ങളും തുന്നി ചേർത്തിരുന്നു. ലഹങ്കയ്ക്ക് ഭംഗി കൂറ്റൻ ഒരു ചോക്കർ മാലയും അതിന് ചേരുന്ന കമ്മലുകളുമാണ് ശ്രദ്ധ ധരിച്ചിരുന്നത്. അതിനോടൊപ്പം നല്ല ഭംഗിയുള്ള 2 സ്വർണ്ണ വളകൾ ഉൾപ്പെടുത്താനും ശ്രദ്ധ മറന്നില്ല.
ALSO READ: International Women's Day 2021: കരയുന്ന വിധവയെന്ന വിശേഷിപ്പിച്ച ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി
വളരെ ലളിതമായ മേക്ക് അപ്പാണ് (Make Up)ഈ ലഹങ്കയ്‌ക്കൊപ്പം ശ്രദ്ധ തെരഞ്ഞെടുത്തത്. കരിയെഴുതിയ കണ്ണുകൾക്ക് മസ്ക്കര ഉപയോഗിച്ച പീലികൾ കൂടുതൽ ഭംഗി നൽകി. പിന്നെ കവിളുകൾക്ക് ചെറിയൊരു ബ്ലഷും ചുണ്ടുകളിൽ ന്യുഡ് ലിപ്സ്റ്റിക്കും. പോണി ടൈൽ ആയി ആണ് ശ്രദ്ധ മുടി കെട്ടിയത്. ഇൻസ്റ്റാഗ്രാമിൽ (Instagram) പങ്ക് വെച്ച ചിത്രങ്ങൾക്കൊപ്പം അടികുറിപ്പായി വിവിധ ഇമോട്ടിക്കോണുകളും ശ്രദ്ധ നൽകിയിരുന്നു.
ശ്രദ്ധ കപൂറിന്റെ (Shraddha Kapoor) പുറത്തിറങ്ങാനിരിക്കും ഏറ്റവും പുതിയ ചിത്രം നാഗിൻ ആണ്. രൂപം മാറുന്ന നാഗകന്യക ആയി ആണ് ഈ ചിത്രത്തിൽ ശ്രദ്ധ എത്തുന്നത്. ഒക്ടോബറിലാണ് ചിത്രത്തെ പറ്റിയുള്ള വിവരങ്ങൾ അറിയിച്ചത. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്ന് ശ്രദ്ധ ഫെബ്രുവരിയിൽ (February) അറിയിച്ചിരുന്നു.
It’s an absolute delight for me to play a Naagin on screen. I have grown up watching, admiring and idolising Sridevi ma'am's Nagina and Nigahen and have always wanted to play a similar role rooted in Indian traditional folklore. @Nikhil_Dwivedi @FuriaVishal @saffronbrdmedia
— Shraddha (@ShraddhaKapoor) October 28, 2020
നാഗിൻ സംവിധാനം ചെയ്യുന്നത് വിശാൽ ഫ്യൂരിയയാണ്. സഫ്‌റോൺ ബ്രോഡ്കാസ്റ് ആൻഡ് മീഡിയ ലിമിറ്റഡിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രണയക്കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കും. ടൈഗർ ഷിറോഫിനൊപ്പം (Tiger Shiroff) ബാഗി 3യിലാണ് അവസാനമായി അഭിനയിച്ചത്.
VFX ഉം, മറ്റ് സൗണ്ട് എഫക്ടുകളുമായിരിക്കും ചിത്രത്തിന്റെ ഏറ്റവും വല്യ പ്രതേകതയെന്ന നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. ഇച്ഛധാരി നാഗകന്യകമാരുടെയും മറ്റ് പ്രേതകഥകളും ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ താത്പര്യമുള്ള വിഷയങ്ങളാണ്. ഇതേ വിഷയത്തിൽ നിരവധി സിനിമകളും (Cinema) സീരിയലുകളും എത്തിയിട്ടുമുണ്ട്. ഏക്താ കപ്പൂറിന്റെ നാഗിൻ എന്ന ടീവി സീരിയൽ ഇപ്പോൾ അഞ്ചാമത്തെ സീസണിൽ എത്തി നിൽക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.