Health Tips: രാത്രിയിൽ നിർത്താതെ ചുമയ്ക്കുന്നുണ്ടോ? ഇതാ പരിഹാര മാർ​ഗങ്ങൾ

ചൂടുവെള്ളം കവിൾ കൊള്ളുന്നത് ചുമയ്ക്ക് ശമനം നൽകും. ദിവസവും രണ്ട് നേരം വീതം ഇത് ചെയ്യുക. ചുമയ്ക്ക് മാത്രമല്ല തൊണ്ടവേദനയ്ക്കും കഫക്കെട്ടിനും ഇത് നല്ലതാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 02:53 PM IST
  • ദിവസവും രണ്ട് നേരം നന്നായി ആവി പിടിക്കുന്നത് വളരെ നല്ലതാണ്.
  • ആവി പിടിക്കുമ്പോൾ നമ്മുടെ നെഞ്ചില്‍ കെട്ടികിടക്കുന്ന കഫം ഇളകി അത് പുറത്തേക്ക് പോകും.
  • ആവി പിടിക്കുന്ന വെള്ളത്തിൽ ബാമുകൾ ഒന്നും ഇടാതിരിക്കുക.
  • ബാം ചേർക്കുന്നത് നെഞ്ചിൽ കഫം ഉറച്ചിരിക്കാൻ കാരണമാകും.
Health Tips: രാത്രിയിൽ നിർത്താതെ ചുമയ്ക്കുന്നുണ്ടോ? ഇതാ പരിഹാര മാർ​ഗങ്ങൾ

മഴക്കാലമാകുമ്പോൾ ഒപ്പം അസുഖങ്ങളും പുറകെ വരും. പനി, കഫക്കെട്ട്, തൊണ്ട വേന, ചുമ അങ്ങനെ ഒരുപാട് ഒരുപാട് അസുഖങ്ങൾ ഈ സമയം നമ്മളെ തേടിയെത്തും. എന്നാൽ പലപ്പോഴും പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ മാറിയാലും ചുമ പിന്നെയും നിരന്തരം നമ്മളെ അലട്ടാറുണ്ട്. അതും രാത്രിയിൽ പലർക്കും നിർത്താതെ ചുമ വരാറുണ്ട്. ചുമ കാരണം മിക്കവരുടെയും ഉറക്കം പോലും നഷ്ടപ്പെടും. ചൂടുവെള്ളം കുടിച്ചും മറ്റ് മാർ​ഗങ്ങൾ പരീക്ഷിച്ചുമൊക്കെ എല്ലാവരും ഇതിനെ കുറയ്ക്കാനുള്ള ശ്രമം ആകും പിന്നീട്. ഡ്രൈ കഫ് ആണ് പലർക്കും ഉണ്ടാകാറുള്ളത്. ഇങ്ങനെ ചുമച്ച് ചുമച്ച് അവസാനം ഇവർക്ക് തൊണ്ടവേദനയും ഉണ്ടാകും. 

രാത്രികാലത്ത് ഉണ്ടാകുന്ന ചുമ കുറയ്ക്കാൻ എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് നോക്കാം. 

ആവി പിടിക്കാം

ദിവസവും രണ്ട് നേരം നന്നായി ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ആവി പിടിക്കുമ്പോൾ നമ്മുടെ നെഞ്ചില്‍ കെട്ടികിടക്കുന്ന കഫം ഇളകി അത് പുറത്തേക്ക് പോകും. ആവി പിടിക്കുന്ന വെള്ളത്തിൽ ബാമുകൾ ഒന്നും ഇടാതിരിക്കുക. ബാം ചേർക്കുന്നത് നെഞ്ചിൽ കഫം ഉറച്ചിരിക്കാൻ കാരണമാകും. 

വെള്ളം കവിള്‍കൊള്ളുക

ചൂടുവെള്ളം കവിൾ കൊള്ളുന്നത് ചുമയ്ക്ക് ശമനം നൽകും. ദിവസവും രണ്ട് നേരം വീതം ഇത് ചെയ്യുക. ചുമയ്ക്ക് മാത്രമല്ല തൊണ്ടവേദനയ്ക്കും കഫക്കെട്ടിനും ഇത് നല്ലതാണ്. നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് സഹായിക്കും. കുറച്ച് ദിവസം അടുപ്പിച്ച് ഇത് ചെയ്താൽ മികച്ച ഫലം ലഭിക്കും. 

Also Read: Liver Health: കരളിന്റെ ആരോ​ഗ്യത്തിന് ഈ ഭക്ഷണങ്ങൾ വെല്ലുവിളി; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

 

ഫാന്‍ ഇടാതിരിക്കാൻ ശ്രമിക്കുക

ഫാൻ ഉപയോ​ഗിക്കുമ്പോൾ കൂടുതൽ വരൾച്ച് അനുഭവപ്പെടും. എ.സിയും അങ്ങനെ തന്നെയാണ്. ഈ മഴ കാലത്ത് പൊതുവെ ഇവയുടെ ആവശ്യം അധികം വരാറില്ല. കഫക്കെട്ടോ നിർത്താതെയുള്ള ചുമയോ ഉണ്ടെങ്കിൽ ഫാൻ ഇടുന്നത് പരമാവി ഒഴിവാക്കുക. ചിലർക്ക് ഫാൻ ഇല്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല. അത്തരക്കാർ ഫാനിന്റെ കാറ്റ് നേരിട്ട് ഏൽക്കാത്ത സ്ഥലത്ത് കിടക്കുക. കൂടെ കിടക്കുന്നവർക്ക് ഫാൻ അല്ലെങ്കിൽ എ.സി ആവശ്യമുള്ളവരാണെങ്കിൽ മറ്റൊരു മുറിയിലേക്ക് നിങ്ങൾ മാറി കിടക്കുക. അല്ലെങ്കിൽ തലയില്‍ തുണി കെട്ടി കിടക്കുകയോ നന്നായി പുതച്ചും കിടക്കുകയോ ചെയ്യുന്നതും നല്ലതാണ്. ഇത് ശരീരതാപം നിലനിര്‍ത്തും. അതുപോലെ ശരീരം വരണ്ട് പോകാതെ ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുവാനും സഹായിക്കും.

ചൂടുവെള്ളത്തില്‍ കുളിക്കണം

നല്ലപോലെ കഫക്കെട്ടോ ചുമയോ ഉള്ള വ്യക്തികൾ കഴിവധും ചൂടുവെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കുക. അതാണ് ആരോ​ഗ്യത്തിന് നല്ലത്. ശരീരതാപനില നിലനിർത്താൻ ഇത് സഹായിക്കും. അതുപോലെ, കഫം ഇളകി പോരുന്നതിനും ഇത് സഹായിക്കും. ശരീരത്തിൽ തണുപ്പ് തട്ടുമ്പോൾ കഫം ഉറച്ച് പോകും. ചുമയും കൂടും. 

പുകവലി ഒഴിവാക്കണം

പുകവലിക്കുന്നവരാണ് നിങ്ങളെങ്കിൽ ചുമയുള്ള സമയത്ത് അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. പുകവലി ചുമ വർധിക്കാൻ കാരണമാകും. അത് പിന്നീട് ശ്വാസകോശ പ്രശ്‌നങ്ങളിലേയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. 

മരുന്ന് കഴിക്കുക

ചുമ നിങ്ങളിൽ വല്ലാതെ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News