Liver Health: കരളിന്റെ ആരോ​ഗ്യത്തിന് ഈ ഭക്ഷണങ്ങൾ വെല്ലുവിളി; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

Liver Health: കരളിൽ വിഷാംശം നിറഞ്ഞാൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. മദ്യപാനം മുതൽ മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല വിധത്തിൽ കരളിനെ ബാധിക്കുന്ന കാര്യങ്ങളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 06:25 PM IST
  • മദ്യപാനം മുതൽ മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല വിധത്തിൽ കരളിനെ ബാധിക്കുന്ന കാര്യങ്ങളുണ്ട്
  • ഇന്ത്യയിൽ മരണത്തിന് കാരണമാകുന്ന അസുഖങ്ങളിൽ 10 പ്രധാനപ്പെട്ടവയിൽ ഒന്ന് കരൾ സംബന്ധമായ അസുഖങ്ങളാണ്
  • ഫാറ്റി ലിവർ കരളിനെ ​ഗുരുതരമായി ബാധിക്കുന്ന ഒരു രോ​ഗമാണ്
Liver Health: കരളിന്റെ ആരോ​ഗ്യത്തിന് ഈ ഭക്ഷണങ്ങൾ വെല്ലുവിളി; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

കരൾ ദഹനവ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്ന ഒരു അവയവമാണ്. വിവിധ മെറ്റബോളിറ്റുകളെ വിഷവിമുക്തമാക്കുക, പ്രോട്ടീനുകൾ സമന്വയിപ്പിക്കുക, ദഹനത്തിനും വളർച്ചയ്ക്കും ആവശ്യമായ ജൈവ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുക എന്നിവയാണ് കരളിന്റെ പ്രവർത്തനം. കരളിൽ വിഷാംശം നിറഞ്ഞാൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.

മദ്യപാനം മുതൽ മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങനെ പല വിധത്തിൽ കരളിനെ ബാധിക്കുന്ന കാര്യങ്ങളുണ്ട്. ഇന്ത്യയിൽ മരണത്തിന് കാരണമാകുന്ന അസുഖങ്ങളിൽ 10 പ്രധാനപ്പെട്ടവയിൽ ഒന്ന് കരൾ സംബന്ധമായ അസുഖങ്ങളാണ്. ഫാറ്റി ലിവർ കരളിനെ ​ഗുരുതരമായി ബാധിക്കുന്ന ഒരു രോ​ഗമാണ്. കരളിന്റെ ആരോ​ഗ്യത്തിന് ചില ഭക്ഷ്യവസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പോലെ തന്നെ പ്രധാനമാണ് ചിലത് ഒഴിവാക്കുന്നതും. കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്:

പഞ്ചസാര: അമിതമായി പഞ്ചസാര കഴിക്കുന്നത് കരളിനെ ബാധിക്കും. പ്രത്യേകിച്ച് മിഠായികളിലും ബിസ്ക്കറ്റുകളിലും സോഫ്റ്റ് ​ഡ്രിങ്ക്സുകളിലും കാണപ്പെടുന്ന അസംസ്കൃതവും ശുദ്ധീകരിച്ചതുമായ പഞ്ചസാര കരളിന്റെ ആരോ​ഗ്യത്തെ ​ഗുരുതരമായി ബാധിക്കും.

മദ്യം: അമിതമായി മദ്യം കഴിക്കുന്നത് നിങ്ങളുടെ കരളിനെ ദോഷകരമായി ബാധിക്കും. വീക്കം, കോശങ്ങളുടെ മരണം, ഫൈബ്രോസിസ് എന്നിവയ്ക്ക് മദ്യപാനം കാരണമാകും. അമിതമായ മദ്യപാനം ലിവർ സിറോസിസിന് കാരണമാകും. ഇത് രക്തം ഛർദ്ദിക്കുന്നതിനും മഞ്ഞപ്പിത്തത്തിനും കരൾ അർബുദത്തിനും ഇടയാക്കും.

ALSO READ: Cataract: എന്താണ് തിമിരം? കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ ഇവയാണ്

മൈദ മാവ്: മൈദ മാവ് പ്രോസസ് ചെയ്തതും ധാതുക്കളും നാരുകളും മറ്റ് അവശ്യ പോഷകങ്ങളും ഇല്ലാത്തതുമാണ്. അതിനാൽ തന്നെ മൈദ ഉപയോ​ഗിച്ച് പാകം ചെയ്യുന്ന ഭക്ഷണങ്ങൾ കരളിന്റെ ആരോ​ഗ്യത്തിന് വെല്ലുവിളിയാണ്. പിസ, പാസ്ത, ബിസ്ക്കറ്റ്, വൈറ്റ് ബ്രെഡ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.

ഫാസ്റ്റ് ഫുഡ്: ബർഗറുകളും ഫ്രഞ്ച് ഫ്രൈയ്സും ചിപ്‌സും പൊതുവേ എല്ലാവർക്കും ഇഷ്ടമായിരിക്കും. പക്ഷേ അവ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങളാണ്. ഫാസ്റ്റ് ഫുഡ് അധികമായി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകും. ഇത്തരം ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത് ഫാറ്റി ലിവർ ഉണ്ടാകുന്നതിലേക്ക് നയിക്കും.

റെഡ് മീറ്റ്: ചുവന്ന മാംസം കഴിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കും. റെഡ് മീറ്റ് ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണമാണ്. റെഡ് മീറ്റിൽ അടങ്ങിയിരിക്കുന്ന അധിക പ്രോട്ടീൻ ഫാറ്റി ലിവറിന് കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News