Herbs for Diabetes: പ്രമേഹം കുറയ്ക്കും അടുക്കളയിലെ ചില വിരുതന്മാര്‍...!

വളരെ പുരാതന കാലം തൊട്ട്  മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം. ആയുർവേദത്തില്‍ ഇതിന്  മധുമേഹം എന്നാണ്‌ പറയാറ്. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 05:23 PM IST
  • നിങ്ങളുടെ അടുക്കളയിൽ ലഭ്യമായ പല സാധനങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും.
Herbs for Diabetes: പ്രമേഹം കുറയ്ക്കും അടുക്കളയിലെ ചില വിരുതന്മാര്‍...!

Herbs for Diabetes: വളരെ പുരാതന കാലം തൊട്ട്  മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം. ആയുർവേദത്തില്‍ ഇതിന്  മധുമേഹം എന്നാണ്‌ പറയാറ്. 

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്‌ ക്രമാതീതമായി വർദ്ധിക്കുകന്നതാണ് പ്രമേഹരോഗത്തിന്‍റെ ആദ്യത്തേതും ഏറ്റവും പ്രധാനവുമായ ലക്ഷണം. പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത്‌ തികച്ചും യാദൃശ്ചികമായിട്ടായിരിയ്ക്കും. അതായത് മറ്റേതെങ്കിലും അസുഖത്തിന് ചികിത്സയ്കായി ചെല്ലുമ്പോള്‍ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ്‌ നിർണ്ണയം ആവശ്യപ്പെടുമ്പോഴായിരിയ്ക്കും പ്രമേഹം പിടികൂടിയ വിവരം അറിയുന്നത്.

Also Read:  Superfoods: ആരോഗ്യത്തോടെയിരിക്കാം, ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ സൂപ്പര്‍ ഫുഡ്സ്

എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹം  ആരംഭിച്ചോ എന്ന് കണ്ടുപിടിയ്ക്കാന്‍ സാധിക്കും. അതായത്, കൈയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസ്സാര വ്രണങ്ങൾ പോലും ഉണങ്ങാന്‍ താമസിക്കുക, പെട്ടെന്ന്‌ കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗത്തിന്‍റെ പ്രാരംഭ ലക്ഷങ്ങളായി സംശയിക്കാൻ ഇടനൽകുന്നു.

Also Read:  Walking Benefits: അല്‍പദൂരം നടക്കാം... നടപ്പിന് ഗുണങ്ങള്‍ ഏറെ..!!

പ്രമേഹം പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്.  

1. ടൈപ്പ് 1, ഫലപ്രദമായ രോഗനിയന്ത്രണത്തിന്‌ ഇൻസുലിൻ തുടർച്ചയായി ആവശ്യമായ പ്രമേഹം 

2.  ടൈപ്പ് 2, ഇൻസുലിന്‍റെ സഹായമില്ലാതെ തന്നെ ചികിത്സിച്ച്‌ നിയന്ത്രണവിധേയമാക്കാൻ സാധ്യമായ പ്രമേഹം.

Also Read:  Water in Copper Vessel: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം ശരീരത്തിന് അമൃത്

വ്യായാമവും ശരിയായ ഭക്ഷണക്രമവും കൃത്യമായി പാലിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും.  പല മരുന്നുകളും ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാനാകുമെങ്കിലും, ശരിയായ ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക,  ചിട്ടയായ വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പ്രമേഹത്തിന്‍റെ പിടിയില്‍ നിന്നും വേഗത്തില്‍ മോചനം നല്‍കുന്നു.  എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും സ്വാഭാവികവും ഫലപ്രദവുമായ മാർഗ്ഗമായി ചില ഔഷധസസ്യങ്ങൾ കണക്കാക്കപ്പെടുന്നു. 

നിങ്ങളുടെ അടുക്കളയിൽ ലഭ്യമായ പല സാധനങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. നിങ്ങൾ ചെയ്യേണ്ടത് അവ ശരിയായ സമയത്തും ശരിയായ രീതിയിലും കഴിയ്ക്കുക എന്നതാണ്.

പ്രമേഹം നിയന്ത്രിക്കാൻ അടുക്കളയില്‍ ലഭിക്കും ഈ 4  ആയുർവേദ ഔഷധങ്ങൾ

ഉലുവ (Fenugreek seeds): ഒരു സ്പൂണ്‍ ഉലുവ പ്രമേഹം പടിക്കുപുറത്ത് എന്നാണ് പറയുന്നത്... !! തുടക്കക്കാരായ പ്രമേഹരോഗികളോട്  ഉലുവ കഴിയ്ക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഉലുവയില്‍ അടങ്ങിയിരിയ്ക്കുന്ന  ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസിന്‍റെ  പ്രവര്‍ത്തനത്തെ സഹായിക്കും. ഇത് മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ക്രമേണ ഇത് പ്രമേഹവും ശരീര ഭാരവും കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ 0%  പഞ്ചസാരയെന്നതാണ് വാസ്തവം. ഉലുവയിലെ കയ്പാണ് ഇതിനെ പ്രമേഹത്തിനുള്ള മരുന്നാക്കുന്നതും. പ്രമേഹരോഗത്തെ തടുക്കാന്‍ ദിവസവും 50 ഗ്രാം വരെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കാം.

കറുവപ്പട്ട (Cinnamon): പ്രമേഹത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് കറുവപ്പട്ട. അതായത്, പ്രമേഹത്തിന് കടിഞ്ഞാണിടാന്‍ കറുവപ്പട്ട കൊണ്ട് സാധിക്കും.  ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ഉരുകുന്നതിനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിനും കറുവപ്പട്ട സഹായകമാണ്.  

ഇഞ്ചി (Ginger): ഇഞ്ചിയിൽ ആൻറി ഡയബറ്റിക്, ഹൈപ്പോലിപിഡെമിക്, ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും HbA1C യ്‌ക്കൊപ്പം ഫാസ്റ്റിംഗ് ഷുഗർ കുറയ്ക്കാനും സഹായിക്കുന്നു. ഡോക്ടറുടെ നിർദേശപ്രകാരം മിതമായ അളവിൽ ഇഞ്ചി കഴിക്കുക.

കുരുമുളക് (Black Pepper): കുരുമുളകില്‍ നമ്മുടെ ആരോഗ്യത്തിന് ഉതകുന്ന ഏറെ ഗുണങ്ങളുണ്ട്. ഇൻസുലിൻ ക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാനും കുരുമുളക് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിലനിർത്താൻ സഹായിക്കുന്ന 'പൈപ്പറിൻ' എന്ന സുപ്രധാന ഘടകമാണ് കുരുമുളകില്‍ അടങ്ങിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News