Superfoods: ആരോഗ്യത്തോടെയിരിക്കാം, ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ സൂപ്പര്‍ ഫുഡ്സ്

കുറഞ്ഞ കലോറിയും കൂടുതല്‍  പോഷകമൂല്യങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളെയാണ് സൂപ്പർഫുഡ്  എന്ന് വിളിയ്ക്കുന്നത്. വിലകൂടിയതും ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കളെ നിങ്ങൾക്ക് ആശ്രയിക്കേണ്ടതില്ല. നമ്മുടെ രാജ്യത്ത് നിരവധി സൂപ്പര്‍ ഫുഡ്സ് കുറഞ്ഞ ചിലവില്‍ ലഭ്യമാണ്. അത്തരം ചില ഗുണമേന്മയേറിയതും എന്നാല്‍ എളുപ്പത്തില്‍ ലഭിക്കുന്നതുമായ സൂപ്പര്‍ ഫുഡ്സിനെക്കുറിച്ച് അറിയാം...    

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 05:13 PM IST
  • കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകമൂല്യങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളെയാണ് സൂപ്പർഫുഡ് എന്ന് വിളിയ്ക്കുന്നത്
Superfoods: ആരോഗ്യത്തോടെയിരിക്കാം, ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ സൂപ്പര്‍ ഫുഡ്സ്

Superfoods in Indian Diet: കുറഞ്ഞ കലോറിയും കൂടുതല്‍  പോഷകമൂല്യങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളെയാണ് സൂപ്പർഫുഡ്  എന്ന് വിളിയ്ക്കുന്നത്. വിലകൂടിയതും ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കളെ നിങ്ങൾക്ക് ആശ്രയിക്കേണ്ടതില്ല. നമ്മുടെ രാജ്യത്ത് നിരവധി സൂപ്പര്‍ ഫുഡ്സ് കുറഞ്ഞ ചിലവില്‍ ലഭ്യമാണ്. അത്തരം ചില ഗുണമേന്മയേറിയതും എന്നാല്‍ എളുപ്പത്തില്‍ ലഭിക്കുന്നതുമായ സൂപ്പര്‍ ഫുഡ്സിനെക്കുറിച്ച് അറിയാം...    

Also Read:  Walking Benefits: അല്‍പദൂരം നടക്കാം... നടപ്പിന് ഗുണങ്ങള്‍ ഏറെ..!!

ചില മികച്ച ഇന്ത്യന്‍  സൂപ്പര്‍ ഫുഡ്സ് 

1. നെല്ലിക്ക 

വിറ്റാമിൻ സി ഏറെ അടങ്ങിയിരിയ്ക്കുന്ന നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.  നെല്ലിക്ക വാർദ്ധക്യം തടയുന്നതിനും ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്. കൂടാതെ ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് പേരുകേട്ടതാണ്. അതിനാൽ നിങ്ങളുടെ ഭക്ഷണത്തിൽ ഇവ കൂടുതലായി ഉൾപ്പെടുത്തുക.

Also Read:  Water in Copper Vessel: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം ശരീരത്തിന് അമൃത്

2. നെയ്യ്
ലയിക്കുന്ന ഫാറ്റി വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ബ്യൂട്ടിറിക് ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് നെയ്യ്. ഭക്ഷണത്തിൽ നെയ്യ് ചേർക്കുന്നത് ഭക്ഷണത്തിന്‍റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  നെയ്യ് ഒരാളുടെ ശരീരത്തിൽ ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താന്‍ സഹായിയ്ക്കുന്നു.  

3. വെളിച്ചെണ്ണ 
ഇന്ത്യൻ വീടുകളിൽ, പ്രത്യേകിച്ച് കേരളത്തിൽ കാലങ്ങളായി ഉപയോഗിച്ചിരുന്ന വെളിച്ചെണ്ണ ഇപ്പോൾ എല്ലാവര്‍ക്കും പ്രിയങ്കരമായി മാറുകയാണ്. ശരീരഭാരം കുറയ്ക്കാൻ ഇതിന് അതിശയകരമായ ഗുണങ്ങളുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ പോലും ഇപ്പോൾ വെളിച്ചെണ്ണയിലേക്ക് തിരിയുകയാണ്.  

Also Read:  Mood Elevating Foods: നിങ്ങളുടെ മൂഡ്‌ മാറ്റും ഈ ഭക്ഷണങ്ങള്‍..!!

4. റാഗി
ഇരുമ്പ്, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമായ റാഗി ഒരു അത്ഭുതകരമായ സൂപ്പർ ഫുഡാണ്, ഇത് പ്രമേഹ രോഗികള്‍ക്ക് വളരെയധികം ഗുണം ചെയ്യും.

5) മഞ്ഞൾ
ഇന്ത്യൻ പാചകത്തിനുള്ള മസാലക്കൂട്ടിലെ  ഒരു പ്രധാന ഘടകമാണ് മഞ്ഞൾ. മഞ്ഞള്‍  അതിന്‍റെ  നിർജ്ജലീകരണ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഹൃദ്രോഗം, ക്യാന്‍സര്‍  തുടങ്ങിയ മാരക രോഗങ്ങളെ ചെറുക്കാന്‍  മഞ്ഞളിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  

6) ചക്ക 
മാംഗനീസ്, ചെമ്പ്, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പന്നമായ ചക്ക ദഹനത്തിന് നല്ലതാണ്. ഇത് സ്ത്രീകളിൽ പ്രത്യുൽപാദനശേഷി മെച്ചപ്പെടുത്തുമെന്നും പറയപ്പെടുന്നു.

7) ബീറ്റ്റൂട്ട് 
ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.  കൂടാതെ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഇത് ചർമ്മത്തിനും നല്ലതാണ്.

8) മഖാന 
ലഘുഭക്ഷണം കഴിക്കാൻ തോന്നുമ്പോള്‍ ഒന്നാം സ്ഥാനം നല്‍കാം മഖാനയ്ക്ക്.  കാരണം,  കലോറി കുറഞ്ഞ മഖാന ആരോഗ്യത്തിനും ഏറെ നല്ലതാണ്. മഖാന ഹൃദയാരോഗ്യത്തിന് മികച്ചതാണ്.  ഒപ്പം വാർദ്ധക്യം തടയുന്ന ഗുണങ്ങളുമുണ്ട് മഖാനയില്‍. കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് മഖാനയ്ക്കുള്ളത്.  

9)  ചെറുപയർ 
പ്രോട്ടീൻ, ഫൈബർ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് എന്നിവയടങ്ങിയ ചെറുപയർ കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിയ്ക്കുന്നു.  ചെറുപയർ  സാധാരണയായി ലഭിക്കുന്ന മികച്ച  സൂപ്പർഫുഡുകളിൽ ഒന്നാണ്.

10) ബദാം
എല്ലാ ദിവസവും രാവിലെ 4-5 കുതിർത്ത ബദാം കഴിച്ചാൽ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ ലഭിക്കും. വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ബദാം.

11) വാൽനട്ട്
മറ്റൊരു സൂപ്പർ ഫുഡാണ്  വാൽനട്ട്. വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ (ഒമേഗ -3 ഫാറ്റി ആസിഡുകൾ), നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ മികച്ചതാണ്  

12) വാഴപ്പഴം
നമ്മുടെ തീന്‍മേശയിലെ  വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.  ഇത് ഹൃദയത്തിന് വളരെ നല്ലതാണ്, കൂടാതെ, ഇത് നിങ്ങളുടെ കുടലിന്‍റെ  ആരോഗ്യത്തെ നിയന്ത്രിക്കുന്നു. വിറ്റാമിൻ ബി 6, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ ഇതില്‍ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിരിയ്ക്കുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News