Omicron BF.7: നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം

Omicron BF.7:  ഒമിക്രോണ്‍ ഉപ വകഭേദമായ BF.7 കൂടുതൽ വേഗത്തിൽ ബാധിക്കുകയും RT-PCR പരിശോധനകളിൽ കണ്ടുപിടിക്കാൻ പ്രയാസവുമാണ്. വാക്സിനേഷൻ എടുക്കാത്ത, പ്രതിരോധശേഷി ദുർബലമായ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരെ ഇത് വളരെ വേഗത്തില്‍ ബാധിക്കാം. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 04:43 PM IST
  • ഒമിക്രോണ്‍ BF.7 ഉപ വകഭേദത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ പനി, ചുമ, തൊണ്ടവേദന, ക്ഷീണം, ഓക്കാനം, വയറിളക്കം എന്നിവയുൾപ്പെടെ കോവിഡ് അണുബാധയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്.
Omicron BF.7:  നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം

Omicron BF.7:  ചൈനയടക്കം മറ്റ് വിദേശ രാജ്യങ്ങളില്‍ കൊറോണ പടരുകയാണ്. ചൈനയിലെ ഒട്ടു മുക്കാല്‍ പ്രദേശങ്ങളും കൊറോണയുടെ പിടിയിലാണ്. ഇപ്പോള്‍ ലോകത്ത് കൊറോണ പടരുന്നത്‌ ഒമിക്രോണിന്‍റെ  ഉപ  വകഭേദമായ BF.7 മൂലമാണ്. വരും മാസങ്ങളിൽ ഈ വൈറസ് മൂലം  ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നാണ് ലോകം ഭയക്കുന്നത്. 

 Also Read:  BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം 

ഇന്ത്യയില്‍ ഇതുവരെ ഈ ഉപ വകഭേദം നാല് പേരിലാണ് സ്ഥിരീകരിച്ചത്. ഈ  നാലുപേരും ഇതിനോടകം സുഖപ്പെട്ടു കഴിഞ്ഞു. എന്നാല്‍, Omicron BF.7 ന്‍റെ പേരില്‍ പരിഭ്രാന്തരാകേണ്ട യാതൊരു കാരണവുമില്ലെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് നല്‍കുന്ന ഉറപ്പ്. 

Also Read:   Test Track Treat & Vaccinate: കോവിഡിനെതിരെ പോരാടാന്‍ 'T3' മന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍

അതേസമയം,  ഒമിക്രോണ്‍ BF.7 കുറഞ്ഞ ഇൻകുബേഷൻ കാലയളവുള്ളതും വളരെ വേഗത്തില്‍ പടരുന്ന സ്വഭാവമുള്ളതുമായ ഒരു വകഭേദമാണ്. അതായത്, വളരെ വേഗത്തില്‍ അണുബാധയുണ്ടാക്കാനും അത് വ്യാപിപ്പിക്കാനും ഇതിന് കഴിയും. ഇത് വാക്സിന്‍ എടുത്ത വ്യക്തികളെപ്പോലും ബാധിക്കുമെന്നാണ് അടുത്തിടെ പുറത്തു വന്ന പഠനങ്ങള്‍ പറയുന്നത്. 

Also Read:  BF.7 Variant: ചൈനയിൽ നാശം വിതയ്ക്കുന്ന ഒമിക്രോണ്‍  BF.7 വകഭേദം എത്രത്തോളം മാരകമാണ്? അതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെ?

 

 

എന്നാല്‍, ഒമിക്രോണ്‍ ഉപ വകഭേദമായ BF.7 കൂടുതൽ വേഗത്തിൽ ബാധിക്കുകയും RT-PCR പരിശോധനകളിൽ കണ്ടുപിടിക്കാൻ പ്രയാസവുമാണ്. വാക്സിനേഷൻ എടുക്കാത്ത, പ്രതിരോധശേഷി ദുർബലമായ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരെ ഇത് വളരെ വേഗത്തില്‍ ബാധിക്കാം.  കൂടാതെ, വാക്‌സിൻ എടുത്ത ആളുകൾക്ക് രോഗബാധയുണ്ടായാൽ നേരിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാവൂ എന്നും പഠനങ്ങള്‍ പറയുന്നു.  

Also Read: IMA New Guidelines: ജാഗ്രത പാലിക്കുക, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐഎംഎ

ഒമിക്രോണ്‍ BF.7 ഉപ വകഭേദത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ പനി, ചുമ, തൊണ്ടവേദന, ക്ഷീണം, ഓക്കാനം, വയറിളക്കം എന്നിവയുൾപ്പെടെ  കോവിഡ് അണുബാധയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. എന്നാല്‍, ഏത് തരത്തിലുള്ള ചുമ അല്ലെങ്കിൽ തൊണ്ടവേദന BF.7 വൈറസിന്‍റെ ലക്ഷണങ്ങളാണ് എന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. 

ഒരു വ്യക്തിയുടെ ചുമ കൊറോണയുമായോ മറ്റേതെങ്കിലും അണുബാധയുമായോ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാന്‍ കഴിയും?  

കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

"കോവിഡ് അണുബാധകൾ പലതരമാണ്. ചില ആളുകൾക്ക്, കോവിഡ് ലക്ഷണമില്ലാത്തതായിരിക്കാം, അതായത്, കൂടുതൽ അസ്വസ്ഥതകൾ അനുഭവിക്കാതെ തന്നെ അവർ സുഖം പ്രാപിക്കുന്നു, എന്നാൽ ചിലരില്‍ കോവിഡ് ഗുരുതരമായി ബാധിക്കുകയും മരണത്തിന് പോലും കാരണമായിത്തീരുന്നു. അതിനാൽ, രോഗത്തിന്‍റെ എല്ലാ ലക്ഷണങ്ങളുംപ്രത്യേകതകളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്, കൂടാതെ തങ്ങളുടേയും ചുറ്റുമുള്ള മറ്റുള്ളവരുടേയും സുരക്ഷ മാനിച്ച് ഏതെങ്കിലും കോവിഡ് പോലുള്ള ലക്ഷണങ്ങൾ കണ്ടാല്‍ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയരാകണം.

ചുമ എങ്ങിനെ വ്യത്യസ്തമാകുന്നു?

ഭൂരിഭാഗം കോവിഡ് രോഗികളും വരണ്ട ചുമയാണ് പ്രകടിപ്പിക്കുന്നത്. ഇത് തുടക്കത്തില്‍ വളരെ നേരിയ തോതില്‍ ആരംഭിക്കുന്നു, പക്ഷേ ഏതാനും ആഴ്ചകൾക്കുള്ളിൽ വഷളാകുന്നു. തൽഫലമായി, ഇത് നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു.  ഇത്തരക്കാര്‍ പൊതു ഇടങ്ങളിലെ യാത്ര ഒഴിവാക്കുകയും പരിശോധനയ്ക്ക് വിധേയമാകുകയും വേണം.

ജലദോഷം : ജലദോഷ സമയത്ത് സാധാരണ അനുഭവപ്പെടുന്നതുപോലെ തൊണ്ടവേദനയും ഉണ്ടാകാം. വിട്ടുമാറാത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ചെറിയ പനി,  ശ്വാസതടസ്സം തുടങ്ങിയ മറ്റ് ലക്ഷണങ്ങളോടൊപ്പം ചുമ കൂടെക്കൂടെ ഉണ്ടാകാം. 

ക്ഷീണം : ഒരു സാധാരണ ചുമ കടുത്ത ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകില്ല. എന്നാല്‍, കോവിഡ് അണുബാധ ഉടനടി ശരീരത്തിന്‍റെ പ്രതിരോധത്തെ ദുർബലപ്പെടുത്തുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യും.   ഇത് ദൈനംദിന പ്രവർത്തനങ്ങൾ പോലും ബുദ്ധിമുട്ടിലാക്കും.  

മൂക്കൊലിപ്പ്:  BF.7ന്‍റെ മറ്റൊരു പ്രധാന ലക്ഷണമാണ് മൂക്കൊലിപ്പ്. മറ്റ് വകഭേദങ്ങള്‍ക്ക് സമാനമായി കോവിഡ്-19 സ്ഥിരീകരിച്ച 60% ആളുകൾക്കും മൂക്കൊലിപ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News