BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം

BF.7 Update: കഴിഞ്ഞ കുറേ ആഴ്ച്ചകളായി ചൈനയടക്കം ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 11:23 AM IST
  • കഴിഞ്ഞ കുറേ ആഴ്ച്ചകളായി ചൈനയടക്കം ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം.
BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം

BF.7 Scare: പുതുവത്സരം പിറക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആളുകള്‍ നവവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിലര്‍ വിദേശയാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കൊറോണ സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് തന്നെ ചുറ്റിയടിക്കാനാണ് ചിലര്‍ ഇഷ്ടപ്പെടുന്നത്.

Also Read:  Test Track Treat & Vaccinate: കോവിഡിനെതിരെ പോരാടാന്‍ 'T3' മന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍
 

അതേസമയം, ഈ പുതുവർഷത്തിൽ നിങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കേണ്ട 8 രാജ്യങ്ങളുടെ പട്ടിക  പുറത്തുവന്നു. അതായത്, ഈ കോവിഡ് ഭീതി പടര്‍ത്തി വ്യാപിക്കുന്ന ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം.

Also Read:  IMA New Guidelines: ജാഗ്രത പാലിക്കുക, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐഎംഎ

കഴിഞ്ഞ കുറേ ആഴ്ച്ചകളായി ചൈനയടക്കം ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ അടുത്തിടെയായി കൊറോണയുടെ വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിൽ ഈ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷ. 

അതേസമയം, ചൈനയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കണമെന്ന് കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചൈനയിലേക്കും തിരിച്ചുമുള്ള യാത്രാ നിയന്ത്രണങ്ങല്‍ ആവശ്യമാണ്. കൂടാതെ, അമേരിക്ക, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ പോലും കൊറോണയുടെ കുതിച്ചുചാട്ടം ഉണ്ട്. ഈ സാഹചര്യത്തില്‍ ഇനി മുതൽ ഇന്ത്യ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് വ്യാപനം സംബന്ധിച്ച ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ രാജ്യങ്ങളില്‍ കൊറോണയുടെ വ്യാപനം അതി തീവ്രമാണ്. ഈ സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര തത്കാലം ഒഴിവാക്കുകയാണ് ഉചിതം.  
  
ഈ പുതുവർഷത്തിൽ യാത്ര ഒഴിവാക്കേണ്ട രാജ്യങ്ങളുടെ പട്ടിക ചുവടെ:- 

ജപ്പാൻ Japan): പകര്‍ച്ചവ്യാധിയുടെ പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുകയാണ് ജപ്പാന്‍. ശനിയാഴ്ച രേഖപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 371 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിരിയ്ക്കുന്നത്. കൂടുതല്‍ മരണങ്ങളുമായി ജപ്പാന് തൊട്ടു മുന്നില്‍ ബ്രസീലും ദക്ഷിണ കൊറിയയുമാണ് ഉള്ളത്.

അമേരിക്ക (US): വളരെ വേഗത്തില്‍ പകരുന്ന  പകർച്ചവ്യാധിയായ Omicron സബ് വേരിയന്‍റ്  XBB വടക്കുകിഴക്കൻ അമേരിക്കയില്‍ വ്യാപകമായിരിയ്ക്കുകയാണ്. ഇതോടെ അമേരിക്കയിലെ കോവിഡ് വ്യാപനം  50% ത്തിലധികം വർദ്ധിച്ചു.  ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. 

ദക്ഷിണ കൊറിയ: വിദേശത്ത് നിന്നുള്ള 67 പേർ ഉൾപ്പെടെ 25,545 പുതിയ കൊറോണ വൈറസ് കേസുകളാണ്  ഈ രാജ്യത്ത് ഇതിനോടകം സ്ഥിരീകരിച്ചത്.  കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി ഈ വിവരം പുറത്തു വിട്ടത്.

ചൈന:  ഒമിക്രോണ്‍ BF.7 അപ്പ്‌ വകഭേദം ചൈനയില്‍ നാശം വിതയ്ക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ രാജ്യത്ത് 37 ലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധിതരാണ്.  

ബ്രസീൽ:  ബ്രസീലിലും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്.  റിപ്പോര്‍ട്ട്  അനുസരിച്ച് ബ്രസീലിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 9,45,568 കേസുകളും 3,125 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഫ്രാൻസ്:  ഫ്രാന്‍സിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.  ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ കഴിഞ്ഞ മാസം കോവിഡ് മഹാമാരി വീണ്ടും ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.  ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ ഏകദേശം 10 ശതമാനത്തിന്‍റെ  വര്‍ദ്ധനയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരില്‍  22% ത്തിന്‍റെ വര്‍ദ്ധനയും 400 കോവിഡ്  മരണങ്ങളും  കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബോൺ പറഞ്ഞു.

ജർമ്മനി: കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജർമ്മനിയിൽ 40,000-ത്തിലധികം കേസുകൾ രേഖപ്പെടുത്തി. അതിനാൽ ഈ രാജ്യത്തേക്കുള്ള യാത്രകൾ ഇപ്പോൾ ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് നിർദേശമുണ്ട്.

സിംഗപ്പൂർ: ചൈന സിഡിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 130 ഒമിക്രോണ്‍  ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങൾക്കിടയിൽ യുഎസ്, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പ്രചരിക്കുന്ന BQ.1, XBB സ്‌ട്രെയിനുകളിൽ നിന്നുള്ള പലതും ഇതിൽ ഉൾപ്പെടുന്നു. അതിനാല്‍ സിംഗപ്പൂരിലേയ്ക്കൊരു യാത്ര ഈ അവസരത്തില്‍ ഒഴിവാക്കുന്നതാണ് ബുദ്ധി.

അതേസമയം, ഇന്ത്യ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. അതായത്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ്-19 കണ്ടെത്തുന്നതിനുള്ള ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്നുള്ള ഏതൊരു യാത്രക്കാരനും കൊറോണ വൈറസിന് രോഗലക്ഷണമോ പോസിറ്റീവ് ആയോ കണ്ടെത്തിയാൽ ക്വാറന്റൈൻ ചെയ്യപ്പെടും, അദ്ദേഹം പറഞ്ഞു.  ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് തങ്ങളുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കാന്‍ 'എയർ സുവിധ' ഫോം പൂരിപ്പിക്കുന്നത് നിർബന്ധമാക്കുമെന്നും മാണ്ഡവ്യ  പറഞ്ഞു.

COVID-19 പാൻഡെമിക് സാഹചര്യം കണക്കിലെടുത്ത്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ബാങ്കോക്ക് (തായ്‌ലൻഡ്) എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി അവരുടെ RT-PCR റിപ്പോർട്ടുകൾ മുൻകൂട്ടി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ ഇറങ്ങിയതിന് ശേഷം അവർ തെർമൽ സ്‌ക്രീനിംഗിന് വിധേയരാവും, പോസിറ്റീവ് ആവുന്ന സാഹചര്യത്തിലും അല്ലെങ്കിൽ പനി ഉണ്ടെന്ന് കണ്ടെത്തിയാലും അവരെ ക്വാറന്റൈൻ ചെയ്യാൻ  ഉത്തരവിട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News