Skin Care Tricks: നാല്‍പ്പതിലും പതിനെട്ടിന്‍റെ തിളക്കം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

Skin Care Tricks:  ചര്‍മ്മത്തിന് അനുയോജ്യമായ സംരക്ഷണം പുറമേ മാത്രമല്ല ശരിയായ ഭക്ഷണക്രമത്തിലൂടെയും നല്‍കേണ്ടത് അനിവാര്യമാണ്.  ഇതുവഴി 40 വയസിലും നിങ്ങളുടെ ചർമ്മം ചെറുപ്പമായി നിലനിൽക്കും

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 02:13 PM IST
  • ചര്‍മ്മത്തിന് അനുയോജ്യമായ സംരക്ഷണം പുറമേ മാത്രമല്ല ശരിയായ ഭക്ഷണക്രമത്തിലൂടെയും നല്‍കേണ്ടത് അനിവാര്യമാണ്. ഇതുവഴി 40 വയസിലും നിങ്ങളുടെ ചർമ്മം ചെറുപ്പമായി നിലനിൽക്കും
Skin Care Tricks: നാല്‍പ്പതിലും പതിനെട്ടിന്‍റെ തിളക്കം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

Skin Care Tricks: നാല്‍പ്പതിലും പതിനെട്ടിന്‍റെ തിളക്കം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം 

Skin Care Tricks: സില്‍ക്ക് പോലെ തിളങ്ങുന്ന സുന്ദരമായ ചര്‍മ്മം ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. എന്നാല്‍, ഇന്നത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും വായു മലിനീകരണവും ഭക്ഷണക്രമങ്ങളും നമ്മുടെ ചര്‍മ്മത്തെ ഏറെ ബാധിക്കാറുണ്ട്. 
 
ചര്‍മ്മം  നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അതായത്, നിറം മങ്ങുക, ചുളിവുകള്‍ വീഴുക, കറുത്ത പാടുകള്‍ വരുക തുടങ്ങിയ പ്രശ്നങ്ങള്‍ ചര്‍മ്മത്തിന്‍റെ ഭംഗിയ്ക്ക് കോട്ടം വരുത്തുക മാത്രമല്ല, കൂടുതല്‍ പ്രായവും തോന്നിപ്പിക്കും, ഇന്ന് ഒട്ടുമിക്ക പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് ഇത്. കൂടുതല്‍ പ്രായം തോന്നിക്കും എന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണ്. 

Also Read:  Curd and Rice Flour Face Pack: മുഖം വെട്ടിത്തിളങ്ങും, തൈരും അരിപ്പൊടിയും ഇത്തരത്തില്‍ ഉപയോഗിച്ച് നോക്കൂ

എന്നാല്‍, ചര്‍മ്മത്തിന് അനുയോജ്യമായ സംരക്ഷണം പുറമേ മാത്രമല്ല ശരിയായ ഭക്ഷണക്രമത്തിലൂടെയും നല്‍കേണ്ടത് അനിവാര്യമാണ്. അതായത്, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി 40 വയസിലും നിങ്ങളുടെ ചർമ്മം ചെറുപ്പമായി നിലനിൽക്കും എന്നതാണ് വസ്തുത.  

എങ്ങനെ ചെറുപ്പമായിയിരിയ്ക്കാം? പ്രായം കൂടുന്നതനുസരിച്ച് പലരുടെയും ആശങ്കയാണ് ഇത്. എന്നാല്‍ പ്രായം കൂടുന്നതനുസരിച്ച് ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഈ ചിന്തകള്‍ തനിയെ മാറിപ്പോകും. നിങ്ങള്‍ തന്നെ നിങ്ങളുടെ ചര്‍മ്മം കണ്ട് അതിശയിയ്ക്കും. അതിനായി ചെയ്യേണ്ടത് വളരെ ചെറിയ ചില കാര്യങ്ങളാണ്‌. അതായത് ചില ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. അതിനായി ചർമ്മത്തെ എന്നും ചെറുപ്പമായി നിലനിർത്തുന്ന ചില ഭക്ഷണ സാധനങ്ങള്‍ പരിചയപ്പെടാം... 

പ്രായമാകുമോ എന്ന ആശങ്കയാണ് പലർക്കും. മുഖത്ത് പ്രായം കൂടുന്നതിന്‍റെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ടെൻഷനാകും. എന്നാൽ അത്  നമുക്ക്  നിയന്ത്രിക്കാന്‍ സാധിക്കില്ല എങ്കിലും ചില  ഐഡിയകള്‍ പിന്തുടരുന്നതിലൂടെ  വൈകിപ്പിക്കാന്‍ സാധിക്കും. അതായത്, വാർദ്ധക്യം തടയാൻ നമ്മുടെ ചില നല്ല ശീലങ്ങൾ സഹായിക്കും. അതായത്, നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നമ്മുടെ പ്രായം 10 ​​വർഷമെങ്കിലും കുറയ്ക്കും...!! 
 
ചര്‍മ്മം എന്നും ചെറുപ്പമായി നിലനിര്‍ത്താന്‍ ഈ സാധനങ്ങള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക (Foods that keep the skin young)
 
പപ്പായ (Papaya):-

നിങ്ങളുടെ ചർമ്മത്തെ വളരെക്കാലം ചെറുപ്പമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദിവസവും പപ്പായ കഴിക്കുക. കാരണം പപ്പായയില്‍ ചില പ്രത്യേക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആന്‍റി   ഓക്‌സിഡന്‍റുകൾ നിങ്ങളുടെ ചര്‍മ്മത്തിന് ഒരു കവചമായി പ്രവര്‍ത്തിക്കുന്നു, ഇത് വാർദ്ധക്യത്തോട് പോരാടാന്‍ നിങ്ങളുടെ ചര്‍മ്മത്തെ സഹായിയ്ക്കും. ദിവസവും പപ്പായ കഴിയ്ക്കുന്നത് വഴി 40 വയസിലും 30 ന്‍റെ തിളക്കം കാണപ്പെടും.

മാതളനാരകം  (Pomegranate):-

മാതളനാരങ്ങയില്‍ പ്യൂണികലാജിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ സംരക്ഷിക്കുകയും നിങ്ങളുടെ വാർദ്ധക്യം തടയുകയും ചെയ്യുന്നു.അതിനാൽ, നിങ്ങളുടെ ചർമ്മം വളരെക്കാലം ചെറുപ്പമായി തുടരണമെങ്കിൽ, മാതളനാരങ്ങ കഴിയ്ക്കുന്നത്‌ ശീലമാക്കാം. ഇങ്ങനെ ചെയ്‌താല്‍ പ്രായം 10 വയസ് കുറയ്ക്കാം..  
 
ഇലക്കറികൾ (Green leafy vegetables):-

 ഇലക്കറികളിലെ ക്ലോറോഫിൽ ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കുന്നു. ഇത് വാർദ്ധക്യത്തിനെതിരെ പോരാടാൻ ശരീരത്തിലെ ഘടകങ്ങളെ സഹായിക്കുന്നു.

തൈര് (Curd):-

തൈര് കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണകരമാണ്. പ്രോബയോട്ടിക്സ് അടങ്ങിയതാണ് ഇതിന് കാരണം. ഇത് ശരീരത്തിന് നല്ല ബാക്ടീരിയകളെ നല്‍കുന്നു. കൂടാതെ, തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചുളിവുകൾ നീക്കാനും സഹായിയ്ക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12 ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും.
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News