Diabetics: പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്; ഈ 5 ഭക്ഷണങ്ങൾ ബ്രേക്ക് ഫാസ്റ്റിൽ പാടില്ല

Diabetic Diet Tips: മധുര പലഹാരങ്ങളും ചായയും കാപ്പിയുമെല്ലാം പ്രമേഹ രോഗികൾ ഒഴിവാക്കേണ്ടതാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 05:03 PM IST
  • പ്രമേ​ഹ സംബന്ധമായ അസുഖങ്ങൾ അലട്ടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്.
  • പ്രമേഹ രോഗികൾ ഭക്ഷണ ശീലങ്ങളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം.
  • ദൈനംദിന ഭക്ഷണകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.
Diabetics: പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്; ഈ 5 ഭക്ഷണങ്ങൾ ബ്രേക്ക് ഫാസ്റ്റിൽ പാടില്ല

ഇന്ന് നമ്മുടെ ഇടയിൽ പ്രമേ​ഹ സംബന്ധമായ അസുഖങ്ങൾ അലട്ടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. പ്രമേഹ രോഗികൾ ഭക്ഷണ ശീലങ്ങളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. ദൈനംദിന ഭക്ഷണകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ചിട്ടയല്ലാത്ത ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും ഉടനടി മാറ്റേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാനും ആരോഗ്യം നിലനിർത്താനും പ്രത്യേകിച്ച് 5 തരം ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം. 

1) മധുര പലഹാരങ്ങൾ 

പ്രമേഹ രോ​ഗികൾ ഒരിക്കലും തൊടാൻ പാടില്ല. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നു. ഇത് പിന്നീട് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.

ALSO READ: ശരീരത്തിന്റെ ചലനം മുതൽ ഓർമ്മശക്തി വരെ..! ഡോപാമൈൻ വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

2) ചായ-കാപ്പി 

നമ്മളിൽ പലരും ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പലരും ചായയിലോ കാപ്പിയിലോ ദിവസം തുടങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ പ്രമേഹ രോഗികൾ രാവിലെ ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് നല്ലത്.

3) മൈദ 

മൈദയെ വൈറ്റ് പോയിസൺ എന്നാണ് വിളിക്കുന്നത്. മൈദ ഭക്ഷണങ്ങൾ കഴിച്ചാൽ അവ വയറ്റിൽ അടിഞ്ഞു കൂടുന്നു. ഇത് പിന്നീട് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ടാണ് പ്രമേഹരോഗികൾ മൈദ കൊണ്ട് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് പറയുന്നത്. 

4) പാക്കറ്റ് ജ്യൂസ്

ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും പാക്കറ്റ് ജ്യൂസ് കുടിക്കരുത്. പ്രത്യേകിച്ച് രാവിലെ പ്രഭാതഭക്ഷണ സമയത്ത് ഇത് കഴിക്കാൻ പാടില്ല. ഇതിൽ നാരുകൾ കുറവാണ്, ഇത് പ്രമേഹരോഗികൾക്ക് ദോഷകരമാണ്. 

5) വറുത്ത ഭക്ഷണങ്ങൾ 

പ്രമേഹ രോഗികൾ രാവിലെ പ്രഭാതഭക്ഷണത്തിൽ ചിലതരം ഭക്ഷണങ്ങൾ ഒഴിവാക്കിയേ തീരൂ. പ്രത്യേകിച്ച് വറുത്ത ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാൻ പാടില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News