അഡ്രീനൽ ഗ്രന്ഥിയാണ് ഡോപാമൈൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. ശരീര ചലനങ്ങൾ, ഓർമ്മശക്തി, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഡോപാമിൻ വളരെ അത്യാവശ്യമാണ്. ശരീരത്തിലെ ഈ ഡോപാമൈൻ അളവ് കുറവായിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ ഡോപാമൈൻ പ്രകാശനം ചെയ്യുന്നത് നമുക്ക് വളരെ സന്തോഷവും ആവേശവും ഉണ്ടാക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
നമുക്കെപ്പോഴും സന്തോഷമായി തുടരാൻ ഡോപാമിൻ സഹായിക്കും. അതിനാൽ തന്നെ ശരീരത്തിൽ ഡോപാമിന്റെ അളവ് കുറഞ്ഞാൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ചില പ്രത്യേകതരം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഈ ഡോപാമിൻ ഹോർമോണിന്റെ അളവ് കൂടുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഡോപാമൈൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കാപ്പി: കടുത്ത തലവേദനയുള്ളപ്പോൾ പലരും കാപ്പി കുടിക്കാറുണ്ട്. സ്ട്രസ്സ് റിലീഫിന് സഹായിക്കുന്ന നല്ലൊരു പാനീയമാണ് കാപ്പി(എന്നാൽ കാപ്പിയും ചായയും അമിതമായി കഴിക്കുന്നതിലൂടെ മറ്റ് പല രോഗങ്ങളും ഉണ്ടാകും. മാത്രമല്ല ഇത്തരം പാനീയങ്ങൾക്ക് ഒരു അഡിക്ഷൻ സ്വഭാവമുണ്ട്. അതിനാൽ മിതമായ അളവിൽ കഴിക്കുക.
ALSO READ: കുറഞ്ഞ കലോറിയുള്ള ശൈത്യകാല ലഘുഭക്ഷണങ്ങൾ ഇവയാണ്... അറിയാം ഗുണങ്ങൾ
നട്‌സ്: ദിവസവും നട്‌സ് കഴിക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അമിനോ ആസിഡുകളാൽ സമ്പുഷ്ടമാണ് നട്‌സ്. ഇത് ഡോപാമൈൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. നിലക്കടല, മത്തങ്ങ, എള്ള് എന്നിവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
പച്ച തേങ്ങ: പച്ച തേങ്ങയിൽ ട്രൈഗ്ലിസറൈഡിന്റെ അളവ് അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെ തലച്ചോറിനെയും ശരീരത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സമ്മർദ്ദം ഒഴിവാക്കാനും ഉപയോഗപ്രദമാണ്.
അവോക്കാഡോ: അവോക്കാഡോ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ കോളിന് മൂഡ് വർധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ഇത് സ്ട്രെസ് ലെവലും നിയന്ത്രിക്കുന്നു.
ബെറികൾ: കടുത്ത മാനസിക സമ്മർദത്തിലായിരിക്കുമ്പോൾ ബെറികൾ കഴിക്കുന്നത് വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആന്റിഓക്‌സിഡന്റുകളാലും ഫ്‌ളേവനോയിഡുകളാലും സമ്പന്നമാണ് ബെറികൾ. ഇത് ഡോപാമിൻ ഹോർമോൺ വർദ്ധിപ്പിക്കുന്നു.
ഡാർക്ക് ചോക്ലേറ്റുകൾ: സമ്മർദ്ദ സമയത്ത് ഡാർക്ക് ചോക്ലേറ്റുകൾ വളരെ ഉപയോഗപ്രദമാണ്. ഡാർക്ക് ചോക്ലേറ്റിലെ ഫെനൈലെതൈലാമൈൻ ഡോപാമൈൻ പുറത്തുവിടാൻ സഹായിക്കുന്നു.
വാഴപ്പഴം: വാഴപ്പഴം കഴിക്കുന്നത് ന്യൂറോ ട്രാൻസ്മിറ്ററുകളായ ഡോപാമൈൻ, സെറോടോണിൻ എന്നിവ പുറത്തുവിടാൻ സഹായിക്കുന്നു. തലച്ചോറും ശരീരവും സജീവമായി നിലനിർത്താൻ ഇത് ഉപയോഗിക്കുന്നു.
പാലുൽപ്പന്നങ്ങൾ: ചീസ്, പാൽ, തൈര് എന്നിവ കഴിക്കുന്നത് സമ്മർദ്ദ പ്രശ്നം കുറയ്ക്കുന്നു. ഇവ കഴിക്കുന്നത് സന്തോഷകരമായ ഹോർമോൺ പുറത്തുവിടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.