Intermittent Fasting: ഒരു മാസത്തേക്ക് അത്താഴം ഒഴിവാക്കി നോക്കൂ, നിങ്ങളുടെ ശരീരത്തില്‍ അത്ഭുതകമായ മാറ്റം കാണാം...

Intermittent Fasting: ഒരു മാസത്തേക്ക് തുടർച്ചയായി അത്താഴം ഒഴിവാക്കുക, അത് ശരീരത്തിൽ എന്ത് സ്വാധീനം ചെലുത്തും?  അത്താഴം ഒഴിവാക്കുന്നതിന്‍റെ ഫലം എന്താണ്?  ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇത്തരത്തില്‍ അത്താഴം ഒഴിവാക്കുകയാണ് എങ്കില്‍ ഒരു മാസത്തിനുള്ളിൽ നിരവധി മികച്ച ഫലങ്ങൾ കാണാൻ കഴിയും.

Written by - Zee Malayalam News Desk | Last Updated : Aug 27, 2023, 04:37 PM IST
  • ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇത്തരത്തില്‍ അത്താഴം ഒഴിവാക്കുകയാണ് എങ്കില്‍ ഒരു മാസത്തിനുള്ളിൽ നിരവധി മികച്ച ഫലങ്ങൾ കാണാൻ കഴിയും.
Intermittent Fasting: ഒരു മാസത്തേക്ക് അത്താഴം ഒഴിവാക്കി നോക്കൂ, നിങ്ങളുടെ ശരീരത്തില്‍ അത്ഭുതകമായ മാറ്റം കാണാം...

Intermittent Fasting: തുടര്‍ച്ചയായി ഒരു ആഴ്ചയോ ഒരു മാസമോ ഒരു നിശ്ചിത സമയത്തെ  ഭക്ഷണം ഒഴിവാക്കുന്ന നടപടിയെയാണ്  Intermittent Fasting എന്ന് പറയുന്നത്. ഇത് പിന്തുടരുന്നവര്‍ 12 മുതൽ 15 മണിക്കൂർ നേരംവരെ ഒയാതൊരു ഭക്ഷണവും കഴിക്കാറില്ല. 

Intermittent Fasting തിരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും അത്താഴം ഒഴിവാക്കുക യാണ് പതിവ്. കാരണം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നമ്മെ കൂടുതല്‍ ക്ഷീണത്തിലേയ്ക്ക് നയിയ്ക്കും. എന്നിരുന്നാലും അത്താഴവും നമുക്ക് അത്യന്താപേരാത്രിയില്‍ കഴിയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ആ അവസരത്തില്‍ അത്താഴം ഒരു മാസത്തേക്ക് പൂർണ്ണമായും ഒഴിവാക്കിയാൽ എന്ത് സംഭവിക്കും? 

Also Read:  Weekly Tarot Card Reading: ഈ രാശിക്കാർക്ക് അടുത്ത 7 ദിവസങ്ങൾ ഭാഗ്യം നിറഞ്ഞത്‌!! വരുന്ന ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? 
 
ഒരു മാസത്തേക്ക് തുടർച്ചയായി അത്താഴം ഒഴിവാക്കുക, അത് ശരീരത്തിൽ എന്ത് സ്വാധീനം ചെലുത്തും?  അത്താഴം ഒഴിവാക്കുന്നതിന്‍റെ ഫലം എന്താണ്? അത്താഴം നമ്മെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. കാരണം പകൽ മുഴുവൻ വീട്ടിലും പുറത്തും ജോലി ചെയ്ത ശേഷം രാത്രിയിൽ വിഭവസമൃദ്ധമായ അത്താഴത്തിനായി കാത്തിരിയ്ക്കുന്നവരാണ് നാമെല്ലാവരും. ആ സാഹചര്യത്തില്‍ അത്താഴം ഒഴിവാക്കുക എന്നത് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല.  

Also Read:  MP Crime Mews: മധ്യ പ്രദേശില്‍ ദളിത്‌ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, കാല്‍ കഴുകി കുറ്റം മറയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ്‌  

ഒരു മാസത്തേക്ക് തുടർച്ചയായി അത്താഴം ഒഴിവാക്കുന്നതിന്‍റെഫലം എന്തായിരിക്കും? 

ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഇത്തരത്തില്‍ അത്താഴം ഒഴിവാക്കുകയാണ് എങ്കില്‍ ഒരു മാസത്തിനുള്ളിൽ നിരവധി മികച്ച ഫലങ്ങൾ കാണാൻ കഴിയും.  അതായത്, ഒരു മാസത്തിനുള്ളില്‍ ശരീരഭാരം വളരെ കുറയും. പ്രമേഹം, ഹൃദയാഘാത സാധ്യത എന്നിവ കുറയുന്നു. നമ്മുടെ ശരീരത്തിലെ  ചീത്ത കൊളസ്ട്രോൾ രക്തത്തിലെ സിരകളിൽ നിന്ന് അപ്രത്യക്ഷമാകും. രക്തസമ്മർദ്ദം സാധാരണ നിലയിലാകുന്നു, ശരീരത്തിലെ മെറ്റബോളിസത്തിന് ഉത്തേജനം ലഭിക്കും.

എന്നാല്‍, ഇത്തരത്തില്‍ ദീര്‍ഘ കാലത്തേയ്ക്ക് ഇത്തരത്തില്‍ അത്താഴം ഒഴിവാക്കുന്നത് ദോഷങ്ങളും  ഉണ്ടാക്കും. 

ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ Intermittent Fasting-ന് ഗുണങ്ങള്‍ ഏറെയാണ്‌. ഇത് ഒരു വ്യക്തിയുടെ ശരീരത്തിന് അനുയോജ്യമാണ് എങ്കില്‍ ആ വ്യക്തിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നാല്‍, ചില ദോഷങ്ങളും ഉണ്ട്. ഇത്തരത്തില്‍ നീണ്ട കാലത്തേയ്ക്ക് അത്താഴം ഒഴിവാക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ഏറെ പ്രതികൂലമായി ബാധിക്കും. ചിലപ്പോള്‍ ഒരു വ്യക്തിയെ കോപിഷ്ഠനാക്കാം. തുടര്‍ച്ചയായി അത്താഴം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ ഇടയാക്കും. ശരീരത്തിന് ക്ഷീണം, തലകറക്കം തുടങ്ങിയവ അനുഭവപ്പെടാം. ശരീരത്തിൽ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെ നിരവധി പോഷകങ്ങളുടെ കുറവ് ഉണ്ടാകാം. അതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നമുള്ളവര്‍ ഇത്തരത്തില്‍ അത്താഴം ഉപേക്ഷിക്കുന്നത് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നില്ല...    

 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News