Weekly Tarot Card Reading: ഈ രാശിക്കാർക്ക് അടുത്ത 7 ദിവസങ്ങൾ ഭാഗ്യം നിറഞ്ഞത്‌!! വരുന്ന ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?

Weekly Tarot Card Reading 28 August to 03 September 2023:  ജ്യോതിഷം അനുസരിച്ച് വരാനിരിക്കുന്ന ആഴ്ച ഗ്രഹനിലയുടെ കാര്യത്തിൽ വളരെ സവിശേഷമായിരിക്കും. ഇത് 12 രാശികളിലേയും ആളുകളെ ബാധിക്കുകയും ചിലർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Aug 27, 2023, 11:40 AM IST
  • 2023 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെയുള്ള സമയം Tarot Card Reading അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നിറഞ്ഞ സമയമാണ് സമ്മാനിയ്ക്കുന്നത്.
Weekly Tarot Card Reading: ഈ രാശിക്കാർക്ക് അടുത്ത 7 ദിവസങ്ങൾ ഭാഗ്യം നിറഞ്ഞത്‌!! വരുന്ന ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?

Weekly Tarot Card Reading 28 August to 03 September 2023: ജ്യോതിഷം അനുസരിച്ച് വരാനിരിക്കുന്ന ആഴ്ച ഗ്രഹനിലയുടെ കാര്യത്തിൽ വളരെ സവിശേഷമായിരിക്കും. ഇത് 12 രാശികളിലേയും ആളുകളെ ബാധിക്കുകയും ചിലർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും. അതേപോലെ 2023 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെയുള്ള സമയം Tarot Card Reading അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നിറഞ്ഞ സമയമാണ് സമ്മാനിയ്ക്കുന്നത്. 

അടുത്ത 7 ദിവസങ്ങള്‍ 12 രാശിക്കാരെ  എങ്ങിനെ ബാധിക്കും എന്ന് നോക്കാം...  

Also Read:   Sunday Born Personality: ഞായറാഴ്ച ജനിച്ചവര്‍ ഏറെ വ്യക്തിത്വ സവിശേഷതകളുള്ളവരും ഭാഗ്യശാലികളും!!

മേടം രാശി (Aries Zodiac Sign): ഈ അഴ്ച മേടം രാശിക്കാര്‍ക്ക് സമ്മിശ്രമായിരിക്കും. എന്നാൽ,  തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. ഇത് ശുഭമായിരിക്കില്ല, കാലക്രമേണ നല്ലത് വരും. ചൊവ്വാഴ്ച ഏറെ അനുകൂലമാണ്. 

ഇടവം രാശി ( TaurusZodiac Sign): ഈ ആഴ്ച ഇടവം രാശിക്കാര്‍ അവരുടെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ നീങ്ങും. നിങ്ങൾ ജോലിയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന്‍റെ ഫലങ്ങള്‍ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ചൊവ്വാഴ്‌ച ചില സുപ്രധാന ജോലികൾ ചെയ്യാൻ അനുകൂലമായ ദിവസമാണ്. 

മിഥുനം രാശി ( Gemini Zodiac Sign): മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ശരിയാണെന്ന് തെളിയും. നിങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കും. ഏത് കാര്യവും നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കാൻ കഴിയും. 

കർക്കിടകം രാശി (Cancer Zodiac Sign): ഈ ആഴ്ച, കര്‍ക്കിടകം രാശിക്കാര്‍ സംസാരത്തിൽ വിനയം നിലനിർത്തുക, അത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ജോലി എളുപ്പം നടക്കും. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം സമയം ചെലവഴിക്കുക. തിങ്കളാഴ്ച വളരെ അനുകൂലമായിരിക്കും. 

ചിങ്ങം രാശി ( Leo Zodiac Sign): ചിങ്ങം രാശിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യം ജോലിയിൽ സത്യസന്ധത പുലർത്തിയാലേ വിജയം കൈവരിക്കൂ എന്നതാണ്. ആരോടെങ്കിലും അനീതിയോ തെറ്റോ ചെയ്യുന്നത് നിങ്ങൾക്ക് വളരെ ദോഷം വരുത്തി വയ്ക്കാം. ചിന്തിച്ച് മുന്നോട്ടു നീങ്ങുക.  

കന്നി രാശി ( Virgo Zodiac Sign): ഈ ആഴ്ച നിങ്ങള്‍ സമ്മർദ്ദത്തിന് ഇരയാകാം. ദൈവത്തിൽ വിശ്വസിച്ച് പ്രാർത്ഥിക്കുക. ആശ്വാസം ലഭിക്കും. ഹനുമാൻ കീര്‍ത്തനം ജപിയ്ക്കുക,  ക്രമേണ സമയം മെച്ചപ്പെടും. 

തുലാം രാശി ( Libra Zodiac Sign): ഈ ആഴ്ച ഒരു ജോലിയും അപൂർണ്ണമാക്കി വയ്ക്കരുത്. തിരക്ക് കൂട്ടരുത്, നിങ്ങൾക്ക് വലിയ തെറ്റ് സംഭവിക്കാം. നിങ്ങൾ ജോലി നന്നായി ചെയ്താൽ പൂർണ്ണ ഫലം ലഭിക്കും. 

വൃശ്ചികം രാശി ( Scorpio Zodiac Sign): ഈ ആഴ്ച ഭാഗ്യം നിങ്ങൾക്ക് ഏറെ അനുകൂലമായിരിക്കും. പണം ഗുണം ചെയ്യും. പുരോഗതിയുടെ പാതയിൽ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്ന പുതിയ അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. സൂര്യദേവന് ജലം സമർപ്പിക്കുക. 

ധനു രാശി ( Sagittarius Zodiac Sign): നിങ്ങളുടെ മനസാക്ഷിയില്‍ പൂർണ്ണ വിശ്വാസമുണ്ടായിരിക്കുക. നിങ്ങളുടെ മനസ്സാക്ഷി മാത്രമേ നിങ്ങൾക്ക് യഥാര്‍ത്ഥ വഴി കാണിക്കൂ. നിങ്ങൾ മുന്നോട്ട് പോകുകയും പുരോഗമിക്കുകയും ചെയ്യും. ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. 

മകരം രാശി (Capricorn Zodiac Sign): നിങ്ങളുടെ സംസാരം നിങ്ങള്‍ക്ക് സമൂഹത്തില്‍ ഏറെ ബഹുമാനം നല്‍കും, കുറഞ്ഞ പരിശ്രമം കൊണ്ട് കൂടുതൽ വിജയം നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും, അതിനാല്‍ നിങ്ങൾ വളരെ സന്തോഷവാനായിരിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. സൂര്യഭഗവാന് ജലം അർപ്പിക്കുന്നത് ഗുണം ചെയ്യും. 

കുംഭം രാശി ( Aquarius Zodiac Sign): ഈ ആഴ്ച ജാഗ്രത പാലിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് പുതിയ അവസരങ്ങൾ തിരിച്ചറിയാനും അവ പ്രയോജനപ്പെടുത്താനും കഴിയും. ജീവിതത്തിൽ ഏറെ പ്രയോജനകരമായ മാറ്റങ്ങൾ ഉടൻ വരും. 

മീനം രാശി ( Pisces Zodiac Sign): നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധ പാലിയ്ക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് വലിയ നഷ്ടം സംഭവിക്കും. വ്യക്തിജീവിതത്തിനും പ്രാധാന്യം നൽകുക. പ്രിയപ്പെട്ടവരുടെ കൂട്ടായ്മ ഏറെ സന്തോഷം നൽകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News