Intermittent Fasting | ഇടവിട്ടുള്ള ഉപവാസം മാനസികാരോ​ഗ്യത്തിന് ​ദോഷകരമാകുന്നതെങ്ങനെ?

ശരീരഭാരം കുറയ്ക്കുന്നതിനായി ഇന്റർമിറ്റൻഡ് ഫാസ്റ്റിം​ഗ് പരീക്ഷിക്കാനൊരുങ്ങുന്നവർ ഈ ഭക്ഷണക്രമം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. 

Last Updated : Feb 16, 2022, 08:54 AM IST
  • ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കൂടുന്തോറും നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.
  • ഭക്ഷണം നിയന്ത്രിക്കുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ വർധിക്കുകയും ഇത് ഉത്കണ്ഠയ്ക്കും പിരിമുറുക്കത്തിനും കാരണമാകുകയും ചെയ്യും.
  • അമിതമായ അളവിൽ കോർട്ടിസോൾ ഉയർന്നാൽ ശരീരത്തിലെ കൊഴുപ്പും കൂടുന്നു.
Intermittent Fasting | ഇടവിട്ടുള്ള ഉപവാസം മാനസികാരോ​ഗ്യത്തിന് ​ദോഷകരമാകുന്നതെങ്ങനെ?

വണ്ണം കുറയ്ക്കാൻ ഏറ്റവും പ്രചാരമുള്ള മാർ​ഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇടവിട്ടുള്ള ഉപവാസം. ശരിയായി ചെയ്താൽ ശരീരഭാരം കുറയ്ക്കാനും രോ​ഗങ്ങളെ അകറ്റാനും വലിയ രീതിയിൽ സഹായിക്കുന്ന മാർ​ഗമാണിത്. ഗുണങ്ങൾ ഉണ്ടായതോടെ ഈ ഭക്ഷണക്രമം ജനപ്രിയമായി. ശരീരഭാരം കുറയ്ക്കൽ, വർദ്ധിച്ച ഊർജ്ജ നിലകൾ, മെച്ചപ്പെട്ട മെറ്റബോളിസം, മെച്ചപ്പെട്ട ദഹന ആരോഗ്യം, വീക്കം കുറയ്ക്കൽ എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഈ ജീവിതശൈലിക്കുണ്ട്.

ശരീരഭാരം കുറയ്ക്കുന്നതിനായി ഇന്റർമിറ്റൻഡ് ഫാസ്റ്റിം​ഗ് പരീക്ഷിക്കാനൊരുങ്ങുന്നവർ ഈ ഭക്ഷണക്രമം നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇടവിട്ടുള്ള ഉപവാസം മാനസികമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

Also Read: Diabetes Diet: ഈ 5 സൂപ്പര്‍ഫുഡ്‌ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ, ഡയബറ്റിസിനോട് പറയാം ബൈ ബൈ

 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് പ്രമേഹമുള്ളവരെ പ്രത്യേകിച്ച് ബാധിച്ചേക്കാം. ആളുകൾക്ക് വിശക്കുമ്പോൾ, ന്യൂറോപെപ്റ്റൈഡ് വൈ എന്ന ഹോർമോൺ ആണ് അവരിൽ മൂഡ് സ്വിം​ഗ് ഉണ്ടാക്കുന്നത്. എന്നാൽ അത് ശീലിച്ചു കഴിഞ്ഞാൽ പിന്നെ പ്രശ്നമുണ്ടാകില്ല. ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കൂടുന്തോറും നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം നിയന്ത്രിക്കുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ വർധിക്കുകയും ഇത് ഉത്കണ്ഠയ്ക്കും പിരിമുറുക്കത്തിനും കാരണമാകുകയും ചെയ്യും. അമിതമായ അളവിൽ കോർട്ടിസോൾ ഉയർന്നാൽ ശരീരത്തിലെ കൊഴുപ്പും കൂടുന്നു. അങ്ങനെ വന്നാൽ പിന്നെ നിങ്ങളുടെ ഡയറ്റ് കൊണ്ട് പ്രയോജനമില്ലാതാകും. 

പഠനമനുസരിച്ച് ദീർഘനേരം ഉപവസിക്കുന്നത് അവിവേകം കാണിക്കാനും പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാനും ഇടയാക്കും. നിങ്ങൾ ഉപവസിക്കുമ്പോൾ നിങ്ങളുടെ ന്യൂറോ ട്രാൻസ്മിറ്ററുകൾ മാറുന്നു. സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണം നിയന്ത്രിക്കുന്നത് നിങ്ങളുടെ തലച്ചോറിലെ ഫീൽ ​ഗുഡ് ഹോർമോണിന്റെ അളവ് കുറയ്ക്കും. ഇടവിട്ടുള്ള ഉപവാസത്തിലൂടെ ന്യൂറോ ട്രാൻസ്മിറ്ററിന്റെ അളവ് വർധിപ്പിക്കാനും അതുവഴി പഠനമികവും ഓർമ്മശക്തിയും മെച്ചപ്പെടുത്താനും കഴിയും.

Also Read: പാനിപൂരിയോടൊപ്പം കിട്ടുന്ന പുതിന വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ? യാഥാർഥ്യം ഇതാണ്

 

ഇടവിട്ടുള്ള ഉപവാസം എല്ലാവർക്കും അനുയോജ്യമല്ല. പ്രമേഹമുള്ളവർ, ഗർഭിണികൾ അല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകൾ, തുടങ്ങിയവർക്ക് ഇടവിട്ടുള്ള ഉപവാസം അനുയോജ്യമായിരിക്കില്ല. ഇടവിട്ടുള്ള ഉപവാസം പരീക്ഷിക്കണോ വേണ്ടയോ എന്നത് ഒരു വ്യക്തിഗത തീരുമാനമാണ്, കാരണം ഇത് ഭൂരിപക്ഷം ആളുകൾക്കും ​ഗുണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. ദീർഘനേരം ഉപവസിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ്, നിങ്ങളുടെ പോഷകാഹാര വിദഗ്ധനെ സമീപിക്കുന്നത് നല്ലതായിരിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News