പാനിപൂരിയോടൊപ്പം കിട്ടുന്ന പുതിന വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ? യാഥാർഥ്യം ഇതാണ്

വിപണിയിൽ ലഭ്യമായ റെഡി-ടു-മിക്സ് പാനി പൂരി മസാലയിൽ റോക്ക് സോൾട്ട്, ഡ്രൈ മാം​ഗോ, ജീരകം, കുരുമുളക്, കറുത്ത ഉപ്പ്, പുതിന, കുരുമുളക്, ഉണക്ക ഇഞ്ചി, പുളി, സിട്രിക് ആസിഡ് എന്നിവ ഉൾപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 02:07 PM IST
  • പുതിന വെള്ളം ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.
  • ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, പുതിന വെള്ളം ആരോഗ്യത്തിനും നല്ലതാണ്.
  • ദഹനക്കേട് മാറ്റാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പാനിപൂരിയോടൊപ്പം കിട്ടുന്ന പുതിന വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ? യാഥാർഥ്യം ഇതാണ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ പേരുകളാണ് പാനിപൂരിയ്ക്കുള്ളത്. പാനിപൂരി, ഗോൽഗപ്പ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ലഘുഭക്ഷണം ആരോഗ്യകരമല്ലെന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷേ അതൊന്നും ഈ ഭക്ഷണം കഴിക്കുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കാറില്ല. 

എണ്ണയിൽ മുക്കി പൊരിച്ച പൂരി, ചെറിയ വലിപ്പത്തിലുള്ള വേവിച്ച കിഴങ്ങ്, സവാള, മാങ്ങ, ജീരകം എന്നിവ പൊടിച്ചത്, ഉപ്പ്, മുളകുപൊടി, പുതിനയുടെയും പുളിയുടെയും മസാല വെള്ളം എന്നിവ ചേർത്താണ് പാനിപൂരി തയാറാക്കുന്നത്. വ്യത്യസ്‌ത രുചികൾ, മസാലകൾ, എരിവ്, ഉപ്പുവെള്ളം തുടങ്ങി എല്ലാം ഈ ഒരൊറ്റ വിഭവത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. 

Also Read: കോവിഡിനിടെ ആളുകൾ ​ഗൂ​ഗിളിൽ തിരഞ്ഞത് ഈ ജോലികൾ

ശരീരഭാരം കുറയ്ക്കാൻ പാനിപ്പൂരി സഹായിക്കുമോ?

ആരോ​ഗ്യ വിദ​ഗ്ധരുടെ റിപ്പോർട്ടുകൾ അനുസരിച്ച് ജീരകത്തിനും പുതിനയ്ക്കും ധാരാളം ഗുണങ്ങളുണ്ട്. പാനിപ്പൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ജീരകം, പുതിന, പുളി എന്നിവ ഉൾപ്പെടുന്നു. വിപണിയിൽ ലഭ്യമായ റെഡി-ടു-മിക്സ് പാനി പൂരി മസാലയിൽ റോക്ക് സോൾട്ട്, ഡ്രൈ മാം​ഗോ, ജീരകം, കുരുമുളക്, കറുത്ത ഉപ്പ്, പുതിന, കുരുമുളക്, ഉണക്ക ഇഞ്ചി, പുളി, സിട്രിക് ആസിഡ് എന്നിവ ഉൾപ്പെടുന്നു. വീട്ടിൽ ഇത് തയാറാക്കുമ്പോൾ നേരത്തെ പറഞ്ഞവയിൽ സാധനങ്ങൾ കൂടുകയോ കുറയുകയോ ചെയ്യാം.

ഇതിൽ ഉപ്പ് അധികമായി ഉപയോഗിക്കുന്നു. ഉപ്പ് അധികമായതിനാൽ ശരീരത്തിൽ നിന്ന് വെള്ളം നിലനിർത്താൻ ഇതിന് കഴിയും. അതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചേക്കില്ല. പാനിപൂരി വെള്ളം കുടിച്ചതു കൊണ്ട് ശരീരഭാരം കുറയില്ല എന്നാണ് വിദ​ഗ്ധർ പറയുന്നത്. 

എന്നാൽ പുതിന വെള്ളം ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, പുതിന വെള്ളം ആരോഗ്യത്തിനും നല്ലതാണ്. ദഹനക്കേട് മാറ്റാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. നാരുകൾ, വിറ്റാമിൻ എ, ഇരുമ്പ്, മാംഗനീസ്, ഫോളേറ്റ് എന്നിവയും പുതിനയിലുണ്ട്. ജീരകത്തിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. ഒരു ഗ്ലാസ് ജീരകവെള്ളം ഉദരരോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുമെന്ന് വിദഗ്ദർ പറയുന്നു.

Also Read: 2022ലെ ആദ്യ ദൗത്യം: പിഎസ്എൽവി-സി52 വിക്ഷേപണം നാളെ; എപ്പോൾ, എവിടെ കാണാം?

പാനിപ്പൂരി അല്ലെങ്കിൽ ഗോൽഗപ്പയുടെ കലോറി കൗണ്ട് എന്താണ്?

ഒരു പാനിപൂരി അല്ലെങ്കിൽ ഗോൽഗപ്പയിൽ 329 കലോറി അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിൽ കാർബോഹൈഡ്രേറ്റിൽ 207 കലോറിയും പ്രോട്ടീനുകളിൽ 38 കലോറിയും ബാക്കിയുള്ള കലോറി കൊഴുപ്പിൽ നിന്നാണ് വരുന്നത്, അതിൽ 82 കലോറിയും ഉൾപ്പെടുന്നു. 

പാനിപ്പൂരി ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഈ ലഘുഭക്ഷണം അനാരോഗ്യകരമാകാനുള്ള ഒരു കാരണം ഇവ തയ്യാറാക്കുന്ന രീതിയാണ്. എന്തും അമിതമായാൽ അപകടമുണ്ടാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News