Morning Symptoms: രാവിലെ ഉണരുമ്പോൾ ഈ ലക്ഷണങ്ങൾ കാണാറുണ്ടോ? ഗുരുതര രോഗത്തിന്‍റെ സൂചനയാകാം

Morning Symptoms:  നമ്മെ വിടാതെ പിടികൂടുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ ഇത്തരത്തില്‍ പ്രഭാതത്തില്‍ കണ്ടെത്താനാകും.    

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 02:35 PM IST
  • ചിലപ്പോള്‍ രാവിലെ ഉറക്കമുണരുമ്പോള്‍ തൊണ്ട വരളുന്നതായി തോന്നാം, ഉറക്കമുണര്‍ന്ന ഉടന്‍തന്നെ വെള്ളം കുടിയ്ക്കണം എന്ന് തോന്നുന്ന അവസ്ഥ. ഇത് നിങ്ങള്‍ക്ക് പ്രമേഹ രോഗം ഉണ്ടെന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്.
Morning Symptoms: രാവിലെ ഉണരുമ്പോൾ ഈ ലക്ഷണങ്ങൾ കാണാറുണ്ടോ? ഗുരുതര രോഗത്തിന്‍റെ സൂചനയാകാം

Morning Symptoms: ചിലര്‍ക്ക് രാവിലെ ഉറക്കമുണരുമ്പോള്‍ യാതൊരു ഉന്മേഷവും തോന്നാറില്ല. ഒരു പ്രത്യേക ശാരീരികാവസ്ഥയായിരിയ്കും ഇവര്‍ക്ക് അനുഭവപ്പെടുക. അതിനര്‍ത്ഥം ഇവര്‍ ഏതെങ്കിലും തരത്തിലുള്ള  ഗുരുതരമായ രോഗങ്ങള്‍ക്ക് ഇരയാണ് എന്നാണ്. 

നമ്മെ വിടാതെ പിടികൂടുന്ന പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ ഇത്തരത്തില്‍ പ്രഭാതത്തില്‍ കണ്ടെത്താനാകും. ഇത്തരത്തില്‍ ചിലപ്പോള്‍ രാവിലെ ഉറക്കമുണരുമ്പോള്‍ തൊണ്ട വരളുന്നതായി തോന്നാം,  ഉറക്കമുണര്‍ന്ന ഉടന്‍തന്നെ വെള്ളം കുടിയ്ക്കണം എന്ന് തോന്നുന്ന അവസ്ഥ. ഇത് നിങ്ങള്‍ക്ക് പ്രമേഹ രോഗം ഉണ്ടെന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്.

Also Read:  Curd and Rice Flour Face Pack: മുഖം വെട്ടിത്തിളങ്ങും, തൈരും അരിപ്പൊടിയും ഇത്തരത്തില്‍ ഉപയോഗിച്ച് നോക്കൂ

അതായത്,  രാവിലെ ഉറക്കമുണർന്നയുടൻ തൊണ്ട വരളുകയോ വായ വരളുന്നതായി അനുഭവപ്പെടുകയോ ചെയ്താൽ നിങ്ങൾക്ക് പ്രമേഹ രോഗത്തിനുള്ള സാധ്യത ഉള്ളതായി  മനസിലാക്കാം. ഈ ലക്ഷണങ്ങൾ സാധാരണ  പ്രമേഹ രോഗികളിൽ കാണപ്പെടുന്ന ഒന്നാണ്. കൂടാതെ, രാത്രി മുഴുവൻ നന്നായി  ഉറങ്ങിയിട്ടും രാവിലെ ഉണരുമ്പോള്‍ ക്ഷീണം തോന്നുകയോ രാവിലെ എഴുന്നേൽക്കാൻ മടി തോന്നുകയോ ചെയ്‌താല്‍ ഇതും പ്രമേഹത്തിന്‍റെ  ലക്ഷണങ്ങളായി കണക്കാക്കുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി സംഭവിക്കുകയാണ് എങ്കില്‍ ഒരു  ഡോക്ടറെ സമീപിക്കേണ്ടത് ആവശ്യമാണ്.

Also Read:  Super Fruits for Liver: കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ദിവസവും കഴിയ്ക്കാം ഈ പഴവര്‍ഗങ്ങള്‍

രാവിലെ ഉണരുമ്പോള്‍ കണ്ണിന് മങ്ങൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതായത് ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ലെങ്കിൽ ഇതും പ്രമേഹത്തിന്‍റെ ലക്ഷണമാകാം. ശരീരത്തിൽ രക്തത്തിലെ പഞ്ചസാര വർദ്ധിക്കുകയും ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുക. അതായത്, ഈ പ്രശ്നം സംഭവിക്കുന്നതോടെ ഒരു വ്യക്തിയുടെ കാഴ്ച മങ്ങാൻ തുടങ്ങുന്നു.

രാവിലെ ഉണരുമ്പോള്‍ ശരീരം മുഴുവനായോ പ്രത്യേകിച്ച് ചർമ്മത്തിലോ മുഖത്തോ ജനനേന്ദ്രിയത്തിലോ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് പ്രമേഹ രോഗം ഉണ്ട് എന്നാണ്. അതുകൂടാതെ, രാവിലെ, ശരീരത്തിൽ ഇക്കിളിയോ കേൾവിക്കുറവോ തോന്നിയാൽ ഇതും പ്രമേഹത്തിന്‍റെ ലക്ഷണങ്ങളായി കണക്കാക്കാം. ഈയൊരു സാഹചര്യത്തിൽ, ഒരു വ്യക്തി ഉടൻ ഡോക്ടറെ സമീപിക്കുന്നത് ഉചിതമാണ്. 

പ്രമേഹം പോലെതന്നെ മറ്റൊരു ഗുരുതര പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ഇതിന്‍റെ ലക്ഷണങ്ങള്‍ വളരെ മുമ്പു തന്നെ ദൃശ്യമാണ്. രാവിലെ ഉണര്‍ന്നയുടനെ കാണപ്പെടുന്ന ചില ലക്ഷങ്ങള്‍ അറിയാം.  

ഒരു വ്യക്തിക്ക് രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍തന്നെ തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വളരെ ഉയര്‍ന്നതാണ് എന്നാണ്. ഇങ്ങനെയൊരു അവസരത്തില്‍ എത്രയും പെട്ടെന്ന്  ഡോക്ടറെ സമീപിക്കണം.

രാവിലെ അമിതമായ ദാഹം അനുഭവപ്പെടുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണമാകാം. രാവിലെ ഉണര്‍ന്നതിനുശേഷം പലര്‍ക്കും ദാഹം അനുഭവപ്പെടാറുണ്ട്.  എന്നാല്‍, നിങ്ങളുടെ വായ കൂടുതല്‍ വരണ്ടതായി തോന്നുകയാണെങ്കില്‍, അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ  ളക്ഷണമാകാം. ഇത് തുടര്‍ച്ചയായി അനുഭവപ്പെടുകയാണ് എങ്കില്‍ ഡോക്ടറെ സമീപിക്കണം

രാവിലെ ഓക്കാനം തോന്നിയാല്‍ ശ്രദ്ധിക്കുക. സാധാരണയായി ഇത് അമിതമായ അസിഡിറ്റിയുടെ പ്രശ്‌നം മൂലമാണ് സംഭവിക്കുന്നത്, എന്നാല്‍, ഇത് ആവര്‍ത്തിക്കുകയാണ് എങ്കില്‍ ജാഗ്രത പാലിക്കുകയും ഡോക്ടറെ സമീപിക്കുകയും ചെയ്യണം. 
 
രാവിലെ ഉണരുമ്പോള്‍ കാഴ്ച മങ്ങുന്ന അനുഭവം ഉണ്ടാകുകയാണ് എങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഒരു കാരണമാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News