Back Pain Reasons: നടുവേദന മാറുന്നില്ലേ ? ഇതാകാം കാരണങ്ങൾ

Back Pain Reasons: നടുവേദനയുടെ കാരണമറിഞ്ഞ ശേഷം മാത്രം വ്യായാമം ചെയ്യുക. ഇതിന് കൃത്യമായി ഒരു വ്യായാമം പറയാൻ കഴിയില്ല. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 07:04 PM IST
  • ഉദരഭാഗത്തെ പേശികൾക്കു ബലക്കുറവുണ്ടായാൽ നട്ടെല്ലു വല്ലാതെ വളഞ്ഞുപോകും.
  • കാരണം അനുസരിച്ച് വ്യായാമവും വ്യത്യാസപ്പെടും.
  • കൂടുതൽ നേരം ഇരിക്കുന്നതു നടുവിനു കൂടുതൽ സമ്മര്‍ദമേൽപിക്കും
Back Pain Reasons: നടുവേദന മാറുന്നില്ലേ ? ഇതാകാം കാരണങ്ങൾ

ഇന്ന് പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. സ്ത്രീകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നതെങ്കിലും ഇപ്പോൾ പുരുഷന്മാരിലും നടുവേദന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. മാറിയ ജീവിത രീതികളും മറ്റും ഇതിന് കാരണമായി പറയുന്നുണ്ട്. 90 ശതമാനം നടുവേദനകളുടെയും കാരണം പിൻഭാഗത്തെയോ ഉദരഭാഗത്തെയോ പേശികളുടെ ബലക്കുറവാണ്. വയറിന്റെ ഭാ​ഗത്തുള്ള പേശികൾ ദൃഢമായാലേ നടുവിനു ബലമുണ്ടാവുകയുള്ളു.

നട്ടെല്ലിനു താങ്ങു നൽകുന്നതു വയറിലെ േപശികളാണ്. ഉദരഭാഗത്തെ പേശികൾക്കു ബലക്കുറവുണ്ടായാൽ നട്ടെല്ലു വല്ലാതെ വളഞ്ഞുപോകും. നടുവേദന കൂടുതലാകും. നടുവേദനയുമായി വരുന്ന 100 പേരിൽ 97 ശതമാനം ആളുകളിലും  പേശികളുെട ബലക്കുറവ്, തുടയുടെ പിൻഭാഗത്തെ പേശികൾ ചുരുങ്ങിയിരിക്കുക തുടങ്ങിയവയാണ് നടുവേദനയ്ക്ക് കാരണമാകുന്നത്. ബാക്കി 3 ശതമാനം പേർക്ക് എന്തെങ്കിലും ​ ഗൗരവകരമായ രോഗം കൊണ്ടാകും വേദന വരുന്നത്. അതുകൊണ്ടു തന്നെ തുടർച്ചയായി നടുവേദന അനുഭവപ്പെട്ടാൽ ഡോക്ടറുടെ അടുത്ത് ചികിത്സ തേടേണ്ടതാണ്.

ALSO READ: കാലുകളിൽ വീക്കമുണ്ടോ.? കാത്തിരിക്കുന്നത് ഹൃദ്രോഗമായിരിക്കാം

ആവശ്യമെങ്കിൽ എക്സ് റേയും രക്ത പരിശോധനകളും സ്കാനിങ്ങും നടത്തി വേദനയുടെ കൃത്യമായ കാരണം കണ്ടെത്തണം. സ്ത്രീകളിൽ പ്രസവംകഴിഞ്ഞാൽ വയറിന്റെ പേശികൾ ദൃഢമാക്കാനുള്ള വ്യായാമം ചെയ്യണം. ഇല്ലെങ്കിൽ രണ്ടു മൂന്നു പ്രസവം കഴിയുമ്പോഴേക്കും വയറിന്റെ പേശികൾ വല്ലാതെ അയഞ്ഞു തൂങ്ങി നടുവു ദുർബലമാകും. പലരിലും നട്ടെല്ലിന്റെ വളവു പല തരത്തിലായിരിക്കും. ചിലരിൽ മുൻപോട്ടു വളവു കൂടുതലായിരിക്കും. ചിലരിൽ പിന്നോട്ടായിരിക്കും വളവു കൂടുതലുള്ളത്. മറ്റു ചിലരിൽ നട്ടെല്ലിന്റെ വാലറ്റം കൂടുതലായിരിക്കും. അതനുസരിച്ചാണ് എന്തൊക്കെ വ്യായാമം വേണമെന്നു തീരുമാനിക്കുന്നത്.

നടുവേദനയ്ക്കു കൃത്യമായ ഒരു വ്യായാമം എന്നു പറയാൻ പറ്റില്ല. കാരണം അനുസരിച്ച് വ്യായാമവും വ്യത്യാസപ്പെടും. അതിനാൽ നടുവേദനയുടെ കാരണമറിഞ്ഞ ശേഷം മാത്രം വ്യായാമം ചെയ്യുക. നട്ടെല്ലിനു പ്രശ്നമൊന്നുമില്ലാത്തവർക്കു ലഘുവായ സ്ട്രെച്ചിങ് വ്യായാമങ്ങളും പേശികളെ ശക്തമാക്കാനുള്ള വ്യായാമങ്ങളും ചെയ്തു തുടങ്ങാം. ഏതെങ്കിലും വ്യായാമം ചെയ്യുമ്പോൾ നടുവിനു വേദന അനുഭവപ്പെട്ടാൽ അതൊഴിവാക്കി കുറച്ചു കൂടി ലഘുവും സുഖകരവുമായ വ്യായാമങ്ങൾ ചെയ്യുക. കൂടുതൽ നേരം ഇരിക്കുന്നതു നടുവിനു കൂടുതൽ സമ്മര്‍ദമേൽപിക്കും. അതുകൊണ്ട് ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ ഓരോ മണിക്കൂർ കഴിയുമ്പോഴും അൽപനേരം എഴുന്നേറ്റു നടക്കുവാൻ ശ്രദ്ധിക്കണം. 

Trending News