Health Tips: വേനൽചൂടിലെ വയറിളക്കം പ്രതിരോധിക്കാം; ഈ കാര്യങ്ങൾ ചെയ്തു നോക്കൂ

Home Remedies for loose motion in summer: നിർജ്ജലീകരണം പലപ്പോഴും മരണത്തിന് വരെ കാരണമായേക്കാവുന്ന അവസ്ഥയാണ്. ഉയർന്ന താപനിലയിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും തന്മൂലം വയറിളക്കവും ഛർദ്ധിയും ഉണ്ടാവുകയും ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 02:01 PM IST
  • ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് പലപ്പോഴും മരണത്തിന് വരെ കാരണമായേക്കാം.
  • വേനൽകാലത്ത് തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും. ഇതിലെ ഇലക്ട്രോലൈറ്റുകൾ ശരീരത്തിന് നല്ലതാണ്.
  • ഇതിന്റെ പൊടി വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് വേനൽക്കാലത്തുണ്ടായേക്കാവുന്ന പല രോ​ഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.
Health Tips: വേനൽചൂടിലെ വയറിളക്കം പ്രതിരോധിക്കാം; ഈ കാര്യങ്ങൾ ചെയ്തു നോക്കൂ

ദിവസം ചെല്ലുന്തോറും വേനൽ ചൂടിന്റെ കാഠിന്യം കൂടി വരുന്ന അവസ്ഥയാണ്. ഇതിനൊപ്പം പലവിധ വ്യാധികളും തലപൊക്കുന്നു. അത്തരത്തിൽ വേനൽകാലത്ത്  ആളുകൾ നേരിടുന്ന ഒരു പ്രധാന രോ​ഗമാണ് വയറിളക്കം, ഛർദ്ദി എന്നിവ. വയറിളക്കത്തിന്റെ ഫലമായി നിർജ്ജലീകരണവും സംഭവിക്കുന്നു. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് പലപ്പോഴും മരണത്തിന് വരെ കാരണമായേക്കാം. 

വയറിളക്കത്തെ പ്രതിരോധിക്കാൻ വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈകൾ ഇവയൊക്കെയാണ്

ഇഞ്ചി: ഇഞ്ചിക്ക് ആന്റി ഇൻഫ്ലമേറ്ററി , ആന്റിഓക്സിഡന്റ് ​ഗുണങ്ങളുണ്ട്. ഇത് വയറിളക്കത്തെ പ്രതിരോധിക്കാൻ സഹായിക്കും.

ആപ്പിൾ സിഡർ വിന​ഗർ: ഇതിന്റെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ശരീരത്തിന് നല്ലതാണ്. ഇത് കുടിക്കുന്ന വെള്ളത്തിൽ ഒരു സ്പൂൺ ചേർക്കുന്നത് നന്നായിരിക്കും. 

പുതിന: ഇതിന്റെ ആന്റിസ്പാസ്മോഡിക് ​ഗുണങ്ങൾ വയറിന്റെ അസ്വസ്ഥതയും മലബന്ധവും കുറയ്ക്കാൻ സഹായിക്കും. കുടിക്കുന്ന വെള്ളത്തിൽ പുതിന ചേർക്കുന്നത് നല്ലതാണ്.

തേങ്ങാവെള്ളം: വേനൽകാലത്ത് തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും. ഇതിലെ ഇലക്ട്രോലൈറ്റുകൾ ശരീരത്തിന് നല്ലതാണ്.

ചമോമിൽ ടീ: ഇതിന്റെ പൊടി വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് വേനൽക്കാലത്തുണ്ടായേക്കാവുന്ന പല രോ​ഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.

പെരുംജീരകം: ഇത് വയറുവേദന, ​ഗ്യാസ്, ദഹമനില്ലായ്മ എന്നിവ പ്രതിരോധിക്കാൻ സഹായിക്കും. 

ALSO READ: അത്തിപ്പഴം കഴിച്ച് ആരോ​ഗ്യം നിലനിർത്താം; ദിവസവും അത്തിപ്പഴം കഴിക്കുന്നതിന്റെ ​ഗുണങ്ങൾ

മനുഷ്യ ശരീരത്തിൽ 60 ശതമാനത്തോളം ജലമാണ്. നമ്മൾ ഒരു ദിവസം എന്തെല്ലാം പ്രവൃത്തികൾ ചെയ്യണമെന്നത് നമ്മുടെ ഊർജ്ജത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. ഇത് നമുക്കു ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുമാണ്. ഇവ നന്നായി ദഹിച്ചെങ്കിൽ മാത്രമേ ഊർജ്ജം ശരിയായ അളവിൽ നമുക്ക് ലഭിക്കുകയുള്ളു. ഭക്ഷണം ദഹിക്കാൻ പ്രധാനമായി വേണ്ട ഘടകമാണ് ജലം. അത് ശരീരത്തിൽ നിന്നും നഷ്ടമായാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. എത്രത്തോളം ഭീകരമാണത്. ശരിയായ രീതിയിൽ ദഹനം നടക്കാതിരിക്കുകയും തന്മൂലം വയറിളക്കം, ഛർദ്ധി എന്നിവ പിടിപെടുകയും ചെയ്യുന്നു. മറ്റൊരു കാരണം ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവാണ്. വേനലിൽ ജലസ്രോതസ്സുകൾ‍ എല്ലാം വറ്റി വരളുന്നു. തന്മൂലം നമുക്കു ലഭിക്കുന്ന ജലം എത്രത്തോളം ശുദ്ധമാണെന്ന് തിരിച്ചറിയില്ല. മലിന ജലത്തിലെ അപകടകാരികളായ ബാക്ടീരിയകളും പല രോ​ഗത്തിന് കാരണമാവും.   

വേനലിലെ വയറിളക്കം പോലുള്ള രോ​ഗങ്ങൾ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

പ്രധാനമായും രാവിലെ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്താണ് വെയിലിന്റെ കാഠന്യം കൂടുന്നത്. ഈ നേരങ്ങളിൽ വെയിലേല്‍ക്കുന്ന ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനൽക്കാലത്ത് നമ്മൾ സാധാരണ ​ഗതിയിൽ കുടിക്കുന്നതിനേക്കാൾ കൂടുതൽ വെള്ളം കുടിക്കുക. കഴിവതും പുറത്തു നിന്നുമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ശീതള പാനീയങ്ങളും ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.അല്ലെങ്കില്‍ ഇത് ടൈഫോയ്ഡ്, വയറിളക്കം, കോളറ എന്നിവയ്ക്ക് കാരണമാകും.
ദിവസവും രണ്ട് നേരമെങ്കിലും കുളിയ്ക്കാന്‍ ശ്രമിക്കുക. മാത്രമല്ല കുളിയ്ക്കാനുപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് തീര്‍ച്ചപ്പെടുത്തണം.
കാലാവസ്ഥക്കനുയോജ്യമായ രീതിയില്‍ വസ്ത്രധാരണം നടത്താന്‍ ശ്രദ്ധിക്കുക.വ്യക്തി ശുചിത്വം പാലിച്ചാല്‍ തന്നെ വേനല്‍ക്കാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം മാലിന്യത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ നമ്മുടെ ആയുസ്സെടുക്കാന്‍ പോന്നവയായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News