Cholesterol: എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ പഴങ്ങൾ കഴിക്കാം

Cholesterol: ഭക്ഷണശീലങ്ങൾ കൊളസ്ട്രോളിന്റെ അളവിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 03:31 PM IST
  • കൊളസ്ട്രോളിൻറെ അളവ് ഉയരുന്നത് ഹൃദയാഘാതം, പക്ഷാഘാതം മുതലായവയിലേക്ക് നയിക്കുന്നു
  • ഈ അവസ്ഥ നിയന്ത്രിക്കുന്നതിന് മരുന്നുകളും അടിസ്ഥാന ജീവിതശൈലി മാറ്റങ്ങളും ശുപാർശ ചെയ്യപ്പെടുന്നു
  • ഭക്ഷണശീലങ്ങൾ കൊളസ്ട്രോളിന്റെ അളവിൽ വലിയ പങ്കുവഹിക്കുന്നുണ്ട്
Cholesterol: എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഈ പഴങ്ങൾ കഴിക്കാം

ആരോഗ്യകരമായ കോശനിർമ്മാണ പ്രക്രിയയെ പിന്തുണയ്ക്കുന്നതിന് ശരീരത്തിന് ഒരു നിശ്ചിത അളവിൽ കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഇത് നിയന്ത്രണാതീതമാകുമ്പോൾ ഹൃദയം ഉൾപ്പെടെയുള്ള ശരീരത്തിലെ ചില പ്രധാന അവയവങ്ങളെ തകരാറിലാക്കും. കൊളസ്ട്രോൾ അമിതമായി അടിഞ്ഞുകൂടുന്നത് രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകും. ഇത് ധമനികൾക്കുള്ളിലെ രക്തപ്രവാഹ പ്രക്രിയയെ തടസ്സപ്പെടുത്തും. ഇത് ഹൃദയാഘാതം, പക്ഷാഘാതം മുതലായവയിലേക്ക് നയിക്കുന്നു. ഈ അവസ്ഥ നിയന്ത്രിക്കുന്നതിന് മരുന്നുകളും അടിസ്ഥാന ജീവിതശൈലി മാറ്റങ്ങളും ശുപാർശ ചെയ്യപ്പെടുന്നു. ഭക്ഷണശീലങ്ങൾ കൊളസ്ട്രോളിന്റെ അളവിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

ഉയർന്ന കൊളസ്ട്രോൾ ഉള്ളപ്പോൾ ഒരാൾ എന്ത് കഴിക്കണം, ഒഴിവാക്കണം? രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ ആരോ​ഗ്യ അവസ്ഥ വഷളാകുന്നത് തടയാൻ വീട്ടിൽ തന്നെയുള്ള എളുപ്പവഴികളും നുറുങ്ങുകളും അറിഞ്ഞിരിക്കണം. ഭക്ഷണക്രമത്തെക്കുറിച്ച് പറയുമ്പോൾ, ഉയർന്ന കൊളസ്ട്രോൾ ഉള്ള രോ​ഗികൾക്ക് എന്തെല്ലാം തരം ഫലങ്ങൾ കഴിക്കാമെന്നത് ഒരു ചോദ്യമാണ്. ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളപ്പോൾ ഡയറ്റിൽ ഏതൊക്കെ പഴങ്ങൾ ചേർക്കണമെന്ന് അറിയേണ്ടതില്ലേ? കൊളസ്ട്രോൾ അളവ് ഫലപ്രദമായി കുറയ്ക്കാൻ കഴിയുന്ന അഞ്ച് ഫലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

അവോക്കാഡോ: വിറ്റാമിൻ കെ, സി, ബി 5, ബി 6, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടങ്ങളാൽ സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് അവക്കാഡോ ശുപാർശ ചെയ്യുന്നു. ഈ ആന്റിഓക്‌സിഡന്റുകളെല്ലാം ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു, സ്‌ട്രോക്ക് സാധ്യത കുറയ്ക്കുന്നു. ഇതുകൂടാതെ, എൽഡിഎൽ, എച്ച്ഡിഎൽ കൊളസ്ട്രോൾ, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ എന്നിവ നിയന്ത്രിക്കാനും അവോക്കാഡോ സഹായിക്കും.

ALSO READ: Proteins: ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന മികച്ച വെജിറ്റേറിയൻ പ്രോട്ടീനുകൾ

ആപ്പിൾ: ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കും! ശരിയാണത്. ആരോഗ്യമുള്ള ചർമ്മം മുതൽ ദഹനപ്രശ്നങ്ങൾ വരെ, നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. ആപ്പിളിൽ പെക്റ്റിൻ ഫൈബറും മറ്റ് അവശ്യ ആന്റിഓക്‌സിഡന്റായ പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് അനാരോഗ്യകരമായ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നു. ധമനികൾ കഠിനമാകുന്നത് തടയാനും ഇത് സഹായിക്കുന്നു, അങ്ങനെ ഹൃദയത്തിന്റെ ആരോ​ഗ്യത്തിൽ വളരെ ​ഗുണകരമായ പങ്ക് വഹിക്കുന്നു.

സിട്രസ് പഴങ്ങൾ: നാരങ്ങ, ഓറഞ്ച്, മാൾട്ട, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളും ഉയർന്ന കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഈ പഴങ്ങളിൽ ഹെസ്പെരിഡിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. ഈ പഴങ്ങളിൽ പെക്റ്റിൻ (ഫൈബർ), ലിമോണോയിഡ് സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ധമനികളുടെ കാഠിന്യം മന്ദഗതിയിലാക്കാനും രക്തത്തിലെ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) കുറയ്ക്കാനും സഹായിക്കും. സിട്രസ് പഴങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കും.

പപ്പായ: വർഷം മുഴുവനും എളുപ്പത്തിൽ ലഭിക്കാവുന്ന പഴങ്ങളിൽ ഒന്നാണ് പപ്പായ. പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

തക്കാളി: തക്കാളിയിൽ എ, ബി, കെ, സി എന്നിവയുൾപ്പെടെ വിവിധ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കണ്ണുകളുടെയും ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് മികച്ചതാണ്. തക്കാളിയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുകയും സ്ട്രോക്ക് വരാനുള്ള സാധ്യത തടയുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News