Weight Loss Tips : ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ? ഇടയ്ക്ക് കുറച്ച് വേപ്പില വായിലിട്ട് ചവച്ചോള്ളൂ

Neem Benefits : വേദന കുറയ്ക്കാനും, പ്രതിരോധ ശേഷി വർധിപ്പിക്കാനും, വണ്ണം കുറയ്ക്കാനും ഒക്കെ വേപ്പ് സഹായിക്കാറുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 05:39 PM IST
  • വേദന കുറയ്ക്കാനും, പ്രതിരോധ ശേഷി വർധിപ്പിക്കാനും, വണ്ണം കുറയ്ക്കാനും ഒക്കെ വേപ്പ് സഹായിക്കാറുണ്ട്.
  • ഹൃദയാരോഗ്യത്തിനും വേപ്പ് വളരെ ഗുണകരമാണ്.
  • വേപ്പിലയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വർധിപ്പിക്കാനും, മെറ്റബോളിസം കൂടുതൽ ശക്തമാക്കാനും സഹായിക്കും.
Weight Loss Tips : ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ? ഇടയ്ക്ക് കുറച്ച് വേപ്പില വായിലിട്ട് ചവച്ചോള്ളൂ

വേപ്പിന് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. വേപ്പിന്റെ എല്ലാ ഭാഗങ്ങൾക്കും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അതിന്റെ ഇല, തണ്ട്, പട്ട, പഴങ്ങൾ, പൂക്കൾ എന്നിവയ്‌ക്കെല്ലാം ധാരാളം ഔഷധ ഗുണങ്ങളാണ് ഉള്ളത്. ആയുർവേദ ചികിത്സയിലും വേപ്പിന് വളരെയധികം പ്രാധന്യമാണ് ഉള്ളത്. വേദന കുറയ്ക്കാനും, പ്രതിരോധ ശേഷി വർധിപ്പിക്കാനും, വണ്ണം കുറയ്ക്കാനും ഒക്കെ വേപ്പ് സഹായിക്കാറുണ്ട്. ഹൃദയാരോഗ്യത്തിനും വേപ്പ് വളരെ ഗുണകരമാണ്.

 ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് ദിവസവും 3 മുതൽ നാല് വരെ വേപ്പിലകൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. വേപ്പിലയ്ക്ക് ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉണ്ട്. അതിനാൽ തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, അണുബാധ പ്രതിരോധിക്കാനും, ദഹന പ്രശ്‍നങ്ങളും വയറ്റിൽ ഉണ്ടാകുന്ന അൾസർ ഇല്ലാതാക്കാനും ഇത് സഹായിക്കും സഹായിക്കും.

ALSO READ: Rosehip Oil Benefits: ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയിഴകളുടെ സൗന്ദര്യത്തിനും ഈ ഓയിൽ ബെസ്റ്റാണ്

 വേപ്പിലയുടെ ഗുണങ്ങൾ 

1) വേപ്പില കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിന് രാവിലെ വെറും വയറ്റിൽ വേപ്പില കഴിച്ചാൽ മതി. അതിന് ബുദ്ധിമുട്ടാണെങ്കിൽ ജ്യൂസാക്കിയും കുടിക്കാം, എന്നും രാവിലെ ഇത് കുടിക്കുന്നത് വഴി വയറ്റിലെ കൊഴുപ്പും പെട്ടെന്ന് കുറയാൻ തുടങ്ങും.

2) വേപ്പില കഴിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. കോവിഡ് 19 പോലെ നിരവധി പകർച്ചവ്യാധികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

3) ശരീരത്തിലുള്ള വിഷാംശത്തെ പുറത്ത് കളയാനും വേപ്പില കഴിക്കുന്നത് സഹായിക്കും. അതിനായി വേപ്പില ജ്യുസായി കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

4) വേപ്പിലയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വർധിപ്പിക്കാനും, മെറ്റബോളിസം കൂടുതൽ ശക്തമാക്കാനും സഹായിക്കും.

5) വേപ്പിലയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കലോറികൾ കൂടുതലായി ഉപയോഗിക്കാൻ സഹായിക്കുകയും ശരീരത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യും.

6) പല്ലിൽ കേടുണ്ടെങ്കിൽ വേപ്പില അരച്ച് കേടുള്ള ഭാഗത്ത് വെച്ചാൽ മതി. ഇത് വേദനയും പല്ലിന്റെ ചെറിയ പ്രശ്‍നങ്ങളും ഒക്കെ ഇല്ലാതാക്കും.

7) നിങ്ങളുടെ ശരീരഭാഗം പൊള്ളുകയും മറ്റും ചെയ്യുകയാണെങ്കിൽ അവിടെ വേപ്പില അരച്ച് പുരട്ടിയാൽ മതി. ഇത് പൊള്ളലും മുറിവും പെട്ടെന്ന് മാറ്റാൻ സഹായിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News